<
  1. Fruits

ആസ്ത്മയ്ക്ക് ശമനം നൽകാൻ ആഞ്ഞിലിക്കുരു

കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്.

Arun T
ആഞ്ഞിലി
ആഞ്ഞിലി

അന്‍പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവ മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആഞ്ഞിലി, അയനിപ്ലാവ് എന്നീ പേരുകളിലാണ് ഇവ കേരളത്തില്‍ അറിയപ്പെടുന്നത്. നിത്യഹരിത വൃക്ഷമായ ഇവയുടെ ജന്മദേശം ഇന്ത്യയാണ്. കഠിനമായ ചൂടിനെയും, തണുപ്പിനെയും ഒരുപോലെ അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഏകദേശം ഒരു ചെറിയ ചക്കയോട് രൂപസാദൃശ്യമുള്ളതാണ് ഇവയുടെ പഴങ്ങള്‍. പഴുക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള ചുളകളായി മാറുന്നു. ഇവയുടെ കുരുവും ഭക്ഷ്യയോഗ്യമാണ്.

ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു.. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്.

നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.

ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

രോഗങ്ങൾ

കേരളത്തിനു തെക്ക് ഭാഗത്ത് പ്രത്യകിച്ചും തിരുവനന്തപുരം ജില്ലയിൽ ആഞ്ഞിലി മരങ്ങൾ കരിഞ്ഞുണങ്ങുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസ് ബാധമൂലമോ "പിങ്ക്മീലീബെക്" എന്നൊരു തരം പ്രാണി മൂലമോ ആകാം എന്നാണു പ്രാഥമിക നിഗമനം.
പഴങ്ങളുടെ കൂട്ടത്തില്‍ ചക്ക കഴിഞ്ഞാല്‍ ആഞ്ഞിലിചക്കയാണ് ഇപ്പോള്‍ താരം. വേനല്‍ക്കാലം തുടങ്ങിയാൽ ചക്കയ്ക്കും മാങ്ങക്കും ഒപ്പം നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കകള്‍ വില്‍പനയ്‌ക്കെത്തി കഴിഞ്ഞു. നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കയ്ക്കു കിലോഗ്രാമിന് 150 രൂപ മുതല്‍ 250 വരെയാണു വില.

കാക്ക കൊത്തി താഴെയിട്ടും ആര്‍ക്കും വേണ്ടാതെ തറയില്‍വീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോള്‍ എന്തുവിലകൊടുത്തായാലും വാങ്ങാന്‍ ആളുണ്ട്. ഒരു കാലത്ത് പഞ്ഞ മാസങ്ങളില്‍ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു അയിനിചക്ക, ആനിക്ക, ഐനിചക്ക തുടങ്ങി പലപേരുകളില്‍ അറിയപ്പെടുന്ന ആഞ്ഞിലിചക്ക.

വിളഞ്ഞ ആഞ്ഞിലി ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാര്‍ പറയുന്നു. ആഞ്ഞിലി ചക്ക ചെറുതായി അരിഞ്ഞ് തോരനായും ഉപയോഗിക്കുവാന്‍ കഴിയും. ആഞ്ഞിലിച്ചക്കയുടെ കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കാനും ഉപയോഗിച്ചിരുന്നു.

സ്വാദിഷ്ടമായ പഴം എന്നതിനുപുറമേ ഔഷധമായും ആഞ്ഞിലിചക്ക ഉപയോഗിക്കാം. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേര്‍ത്തു കഴിക്കുന്നത് ആസ്തമയ്ക്കു നല്ല ഔഷധമാണ്. ആഞ്ഞിലിക്കുരുവില്‍ നിന്നുള്ള എണ്ണ ത്വക്ക് രോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

English Summary: ANJILI WILL HELP TO MAKE AFFILIATE ASTHMA DISORDER

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds