<
  1. Fruits

അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം കുറയും

പോഷകാംശങ്ങളുടെ കലവറയാണ് അവക്കാഡോ പഴം. അവക്കാഡോ അല്ലെങ്കിൽ വെണ്ണപ്പഴം നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക വഴി ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു. ഫൈബറടങ്ങിയ ഈ ഫലം ഡയറ്റിൽ ഉൾപ്പെടുത്തുന്നവർക്ക് അമിതഭാരം ഇല്ലാതാകുന്നു.

Priyanka Menon

പോഷകാംശങ്ങളുടെ കലവറയാണ് അവക്കാഡോ പഴം. അവക്കാഡോ അല്ലെങ്കിൽ വെണ്ണപ്പഴം നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക വഴി ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു. ഫൈബറടങ്ങിയ ഈ ഫലം ഡയറ്റിൽ ഉൾപ്പെടുത്തുന്നവർക്ക് അമിതഭാരം ഇല്ലാതാകുന്നു. വിറ്റാമിൻ k ധാരാളമടങ്ങിയ അവക്കാഡോ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

എല്ലാ ദിവസവും ഒരു അവകാഡോ കഴിക്കുന്നവർക്ക് പ്രമേഹത്തെ അകറ്റി നിർത്താം. വിറ്റാമിൻ എ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഈ പഴത്തിന്റെ ഉപയോഗം നേത്ര ആരോഗ്യത്തിന് ഏറെ മികച്ചതാണ്. കാഴ്ച ശക്തി വർദ്ധിക്കുകയും, കണ്ണിനുചുറ്റുമുള്ള കരിവാളിപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പന്നമായ ഇവ നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കുന്നു.

ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് നമ്മുടെ ശരീരത്തിലെ അധിക കലോറി ഇല്ലാതാക്കുകയും, രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു ഇവ ഹൃദയാരോഗ്യത്തിനും മികച്ചതാണ് തന്നെ. ഗർഭ കാലഘട്ടത്തിൽ അവക്കാഡോ കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. 

ഒമേഗാ ത്രീ ഫാറ്റി ആസിഡുകളുടെ കലവറയായ അവക്കാഡോ ഓർമ്മ ശക്തി മികച്ചതാക്കുവാനും നല്ലതാണ്. അവക്കാഡോ സാലഡിൽ ഉൾപ്പെടുത്തി കഴിക്കുമ്പോഴും അല്ലെങ്കിൽ ഇതിൻറെ എണ്ണ സാലഡിൽ ചേർത്ത് കഴിക്കുമ്പോഴും ഒരുപോലെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇതിൻറെ തൊലി ഉരിഞ്ഞു കളയുമ്പോൾ നടുവിലുള്ള കായ മാറ്റി മുകളിൽ നിന്ന് കീഴോട്ട് കളയുക. കളയുമ്പോൾ തൊലിയുടെ താഴം ഭാഗത്തുള്ള കടും പച്ച നിറത്തിലുള്ള ഭാഗം കളയരുത്.

ഇതിൽ ആണ് ഏറ്റവും കൂടുതൽ കരോട്ടിനോയ്ഡുകൾ കാണപ്പെടുന്നത്. ഇതിൻറെ ജ്യൂസ് സൗന്ദര്യ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും ഒരുപോലെ ഗുണങ്ങൾ തരുന്നു. മുഖത്തിന് നല്ല തിളക്കം കൈവരിക്കാനും, മുടികൾക്ക് നല്ല ബലം ലഭിക്കുവാനും ഇതിൻറെ ജ്യൂസിന്റെ ഉപയോഗം നല്ലതാണ്. ഇതിൻറെ പഴുപ്പ് എടുത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളും, ചുളിവുകൾ മാറാൻ സഹായകമാണ്.

Avocado fruit is a storehouse of nutrients. Incorporating avocado or avocado into our diet lowers bad cholesterol and raises good cholesterol. Those who include this fiber-rich fruit in their diet will lose weight. Avocados, which are rich in vitamin K, are very good for the health of teeth and bones. People who eat an avocado every day can stay away from diabetes. Consumption of this fruit, which is rich in vitamin A, is very good for eye health.

മുഖത്തു പുരട്ടി വെച്ചതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ മതി. സൂര്യതാപം മൂലമുള്ള പ്രശ്നങ്ങൾ അകറ്റുവാൻ ഇത് സൺസ്ക്രീൻ ആയും ഉപയോഗിക്കാം. അവക്കാഡോ എണ്ണ മുടിയിഴകളിൽ പുരട്ടുന്നത് ആരോഗ്യകരമായ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

English Summary: Avocado fruit is a storehouse of nutrients. Incorporating avocado or avocado into our diet lowers bad cholesterol and raises good cholesterol

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds