<
  1. Fruits

അത്തിമരം - വേര്, തൊലി, കായ, ഇല, എന്നിവയെല്ലാം ഉപയോഗപ്രദം

കാർഷിക ഉൽപന്നങ്ങൾ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തിൽ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവർഗ്ഗമാണ് അത്തി (fig). Ficus Carica എന്നാണ് ഇതിൻറെ scientific name. Moraceae അല്ലെങ്കിൽ Mulberry family ൽ പെട്ട ബഹുശാഖിയായ പൊള്ളാമരമാണ് അത്തി. ഇതിൻറെ ഇലകൾ 85 cm നീളവും 45 cm വീതിയുമുള്ളതാണ്.

Meera Sandeep
Fig fruit
Fig fruit

കാർഷിക ഉൽപന്നങ്ങൾ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തിൽ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവർഗ്ഗമാണ് അത്തി (fig). Ficus Carica എന്നാണ് ഇതിൻറെ scientific name.  Moraceae അല്ലെങ്കിൽ Mulberry family ൽ പെട്ട ബഹുശാഖിയായ പൊള്ളാമരമാണ് അത്തി. ഇതിൻറെ ഇലകൾ 85 cm നീളവും 45 cm വീതിയുമുള്ളതാണ്.

ഏകദേശം അഞ്ചു മുതൽ പത്തു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു തണൽ വൃക്ഷമാണ്  അത്തിമരം. പാൽ ഇലത്തണ്ടിലും തടിയിലുമുണ്ടാകുന്നു. നാട്ടിലെ നാടൻ അത്തിമരത്തിന് 15 മീറ്റർ ഉയരവും ചെറിയ ഇലകളും ധാരാളം കായ്കളും ഉള്ളതാണ്. പക്ഷികളുടെയും ജന്തുക്കളുടെയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകൾ നട്ടും, വിത്ത് മുളപ്പിച്ചും വേരിൽ നിന്നും തൈകൾ ഉണ്ടാക്കുന്നു. പക്ഷി മൃഗാദികൾക്ക് പ്രിയങ്കരമായ ഒരു ഭക്ഷണ പദാർത്ഥമാണ് അത്തിപ്പഴം.

നാടൻ അത്തിയാണ് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നത്. വേര്, തൊലി, കായ, ഇല, എന്നിവ പ്രധാനമായും ഉപയോഗിച്ചു വരുന്നു.  

പഴം - constipation, diarrhea, എന്നിവയ്ക്ക് പരിഹാരം

Fig tree
Fig tree

ഇലകളും കൊമ്പുകളും - മരുന്നുകൾ ഉണ്ടാക്കുന്നതിനു പുറമെ പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷണമാണ്.  തടികൾ barkcloth, handicrafts, shields, building, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

അത്തിപ്പഴം സംസ്ക്കരിച്ചാൽ പല ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാം. പക്ഷെ എല്ലാത്തിനും ക്ഷമ  ഉണ്ടായിരിക്കണം. മിക്ക സമയവും കായ ഉണ്ടായിക്കൊണ്ടിരിക്കും. തടിയിൽ തൂങ്ങിക്കിടക്കുന്ന ഒരു മരമാണ് അത്തി.

മൂപ്പെത്തിയാൽ കായയുടെ നിറം പച്ചയിൽ നിന്നും മങ്ങുന്നതായി കാണാം. മുറിച്ചാൽ നേരിയ ചുവപ്പ് ഉള്ളിൽ കാണാം. കൂടാതെ കായയുടെ ഉള്ളിൽ രോമങ്ങൾ പോലെ ഉണ്ടായിരിക്കും. അത്തി നാൽപ്പാമരത്തിൽ പെട്ടതാണ്.
Each & every part of Fig tree are useful.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രിയപ്പെട്ട പഴങ്ങളോട് കിടപിടിക്കും ഈ മുട്ടപ്പഴം

English Summary: Each & every part of Fig tree are useful

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds