<
  1. Fruits

അമരത്വത്തിന്റെ പഴം

ആപ്പിളിനോട് ഏറെ സാദൃശ്യമുള്ള പഴമാണ് ഇലന്ത(Elanthapazham). ജീവൻറെ പഴം, അമരത്വത്തിൻറെ പഴം, ചൈനീസ് ആപ്പിൾ എന്നൊക്കെ ഇതിനെ വിളിപ്പേരുണ്ട്.

Priyanka Menon
Chinese Dates
Chinese Dates

ആപ്പിളിനോട് ഏറെ സാദൃശ്യമുള്ള പഴമാണ് ഇലന്ത(Elanthapazham). ജീവൻറെ പഴം, അമരത്വത്തിൻറെ പഴം, ചൈനീസ് ആപ്പിൾ എന്നൊക്കെ ഇതിനെ വിളിപ്പേരുണ്ട്. ബർ, ചൈനീസ് ഡേറ്റ്, ജുജൂമ്പ(Jujuba) തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നു. അറബിയിൽ കിനാർ എന്നും തമിഴിൽ എലന്തപ്പഴം എന്നും ഈ ഫലം വിശേഷിക്കപ്പെടുന്നു. ഇതിൻറെ ജന്മദേശം ചൈനയായി കണക്കാക്കുന്നു.

'സിസിഫസ് മൗറിഷ്യാന' എന്നാണ് ശാസ്ത്രീയനാമം. നർമ്മ, കാരക, ഖീര, ചൊഞ്ചൽ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഇതിനുള്ളത്. ഇലന്തപഴം പ്രധാനമായും രണ്ടു രീതിയിലാണ്. ഹിമാലയൻ, കാശ്മീർ, ബലൂചിസ്താൻ എന്നിവിടങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത് വലിയ ഇലന്തയാണ് . ഇതിൻറെ തൊലിയിൽ നിന്നുണ്ടാക്കുന്ന കഷായം വൃണങ്ങൾ ശുദ്ധി ചെയ്യുവാനും, പനി മാറുവാനും ഉപയോഗിക്കുന്നു. ചെറിയ ഇലന്ത ഇന്ത്യയിലും മ്യാന്മാറിലും കൃഷിചെയ്തുവരുന്നു.

ഇലന്തയുടെ ഔഷധഗുണങ്ങൾ

1. വൃണങ്ങൾ ശുദ്ധി ചെയ്യുവാനും, പെട്ടെന്ന് മുറിവുകൾ ഭേദമാക്കാനും ഇലന്ത ഫലത്തിന്റെ തൊലി അരച്ച് കെട്ടാം.

2. ത്വക്ക് രോഗങ്ങൾ അകറ്റുവാൻ ഇതിൻറെ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ്.

3. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് രോഗപ്രതിരോധശേഷി ഉയർത്തുവാൻ ഇതിൻറെ ഉപയോഗം നല്ലതാണ്.

4. കഫ ദോഷങ്ങൾ അകറ്റുവാൻ ഇലന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

5. ശരീരത്തിന് ഗുണകരമാകുന്ന പല ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു പ്രത്യേകിച്ച് കാൽസ്യം, അയൺ, ഫോസ്ഫറസ് തുടങ്ങിയവ.

ഇലന്തയുടെ കൃഷി രീതി(cultivation of chinese dates)

കുരുകൾ മുളപ്പിച്ചും, പതി വെച്ചും തൈകൾ ഉൽപാദിപ്പിക്കാം. സൂര്യപ്രകാശം നന്നായി ലഭ്യമാകുന്ന സ്ഥലം തെരഞ്ഞെടുത്ത് കൃഷി ആരംഭിക്കാം. നീർവാർച്ചയുള്ള കൃഷിയിടമാണ് ഇതിൻറെ കൃഷിക്കനുയോജ്യം. ഏകദേശം 12 മീറ്റർ ഉയരം വരെ ഇത് കൈവരിക്കുന്നു. ചെടികൾ നടുമ്പോൾ ഏകദേശം 10 മീറ്റർ അകലം പാലിക്കണം. കേരളത്തിൽ ഒട്ടുമിക്ക നഴ്സറികളിലും ഇന്ന് ഇലന്ത പഴത്തിന്റെ തൈകൾ ലഭ്യമാകുന്നു.

ഒട്ടു തൈ നടുമ്പോൾ ഒരു മീറ്റർ ചതുരശ്ര അളവിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും എല്ലുപൊടിയും ഇട്ട് ഒരാഴ്ച കഴിഞ്ഞതിനുശേഷം നടുക. വർഷംതോറും ഇതിൽ നിന്ന് വിളവ് ലഭിക്കുന്നു. ഒട്ടു തൈ നടുകയാണെങ്കിൽ ഏകദേശം ഒന്നരവർഷം ആകുമ്പോഴേക്കും ഇവ കായ്ക്കും. ആദ്യവർഷം കൊമ്പുകോതൽ നടത്തുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്. കീട രോഗങ്ങൾ ഇവയ്ക്ക് താരതമ്യേന കുറവാണ്. കായ്കൾക്ക് വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഏകദേശം ഓറഞ്ച് നിറത്തിൽ രൂപാന്തരം പ്രാപിക്കുന്നു.

Elanthapazham is a fruit very similar to apple. It is also known as the fruit of life, the fruit of immortality and the Chinese apple. It is also known as Burr, Chinese Date, and Jujuba. This fruit is also known as kinar in Arabic and cardamom in Tamil.

പഴങ്ങൾ പാകമാകുമ്പോൾ ചെടിയുടെ മുകൾഭാഗം വലയിട്ടു മൂടുന്നത് നല്ലതാണ്. പലയിടങ്ങളിലും ഇതിൻറെ കായ്കൾ കുരു കളഞ്ഞു കൊണ്ടാട്ടമായും, അച്ചാർ ആയും ഉപയോഗപ്പെടുത്തുന്നു. പച്ചയായും കായ്കൾ ഉപയോഗിക്കാം.

English Summary: Elanthapazham is a fruit very similar to apple. It is also known as the fruit of life, the fruit of immortality and the Chinese apple

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds