1. Health & Herbs

പ്രസവം സുഗമമാക്കാനും സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തിനും ഈന്തപ്പഴം

ഏ​തു പ്രാ​യ​ത്തി​ലു​ള​ള​വ​ര്‍​ക്കും എ​ല്ലാ​യ്പോ​ഴും ക​ഴി​ക്കാ​വുന്ന ഫ​ലമാണ് ഈന്തപ്പഴം. ഉ​പ​വാ​സ​​ശേ​ഷം ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. ഉ​പ​വാ​സ​ശേ​ഷം അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ അ​തു സ​ഹാ​യ​കം. ഈ​ന്ത​പ്പ​ഴ​ത്തി​ലെ ഉ​യ​ര്‍​ന്ന തോ​തി​ലു​ള​ള പോ​ഷ​ക​ങ്ങ​ള്‍ ശ​രീ​രം ആഗീ​ര​ണം ചെ​യ്തു തു​ട​ങ്ങു​ന്ന​തോ​ടെ അ​മി​ത​വി​ശ​പ്പിന്‍റെ അ​ഗ്നി കെ​ടും.

Arun T
DATES
ഈന്തപ്പഴം

ഏ​തു പ്രാ​യ​ത്തി​ലു​ള​ള​വ​ര്‍​ക്കും എ​ല്ലാ​യ്പോ​ഴും ക​ഴി​ക്കാ​വുന്ന ഫ​ലമാണ് ഈന്തപ്പഴം. ഉ​പ​വാ​സ​​ശേ​ഷം ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. ഉ​പ​വാ​സ​ശേ​ഷം അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ അ​തു സ​ഹാ​യ​കം. ഈ​ന്ത​പ്പ​ഴ​ത്തി​ലെ ഉ​യ​ര്‍​ന്ന തോ​തി​ലു​ള​ള പോ​ഷ​ക​ങ്ങ​ള്‍ ശ​രീ​രം ആഗീ​ര​ണം ചെ​യ്തു തു​ട​ങ്ങു​ന്ന​തോ​ടെ അ​മി​ത​വി​ശ​പ്പിന്‍റെ അ​ഗ്നി കെ​ടും. മാ​ത്ര​മ​ല്ല ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള പൊട്ടാ​സ്യം നാ​ഡി​ക​ളെ ഉ​ണ​ര്‍​ത്തും. ക്ഷീ​ണം പമ്പ ​ക​ട​ക്കും. ക​ഴി​ച്ച്‌ അ​ര മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള ഊ​ര്‍​ജ്ജം ശ​രീ​ര​ത്തി​നു ല​ഭി​ക്കു​ന്നു. വി​ള​ര്‍​ച്ച ത​ട​യാം. സ്കൂ​ള്‍ കുട്ടി​ക​ളി​ല്‍ വി​ള​ര്‍​ച്ച കൂ​ടി​വ​രു​ന്ന​താ​യി അ​ടു​ത്തി​ടെ ചി​ല പ​ഠ​ന​ങ്ങ​ള്‍ വ​ന്നി​രു​ന്നു. അ​തി​നു​ള​ള പ​രി​ഹാ​ര​മാ​ണ് ഈ​ന്ത​പ്പ​ഴം. ടി​ഫി​ന്‍ ബോ​ക്സി​ല്‍ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍​ക്കു പ​ക​രം ഈ​ന്ത​പ്പ​ഴം നു​റു​ക്കി കൊ​ടു​ത്ത​യ​യ്ക്കാം. കൊ​ഴു​ക്ക​ട്ടയ്ക്കു​ള​ളി​ല്‍ നി​റ​ച്ചും കുട്ടി​ക​ള്‍​ക്കു ന​ല്കാം.

ര​ക്ത​ത്തി​ല്‍ ഹീ​മോ​ഗ്ലോ​ബിന്‍റെ അ​ള​വു കു​റ​യു​ന്ന​താ​ണു വി​ള​ര്‍​ച്ച.​ ശ​രീ​ര​മാ​കെ ഓ​ക്സി​ജ​നെ​ത്തി​ക്കു​ന്ന​ത് ര​ക്ത​കോ​ശ​ങ്ങ​ളി​ലെ ഹീ​മോ​ഗ്ലോ​ബി​നാ​ണ്. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഇ​രു​മ്പ് അ​ട​ങ്ങി​യ തന്മാ​ത്ര​യാ​ണു ഹീ​മോ​ഗ്ലോ​ബി​ന്‍. ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഇ​രു​മ്പ് ആ​വ​ശ്യ​മാ​ണ്. ര​ക്ത​കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നും ഇ​രു​മ്പ് വേ​ണം.

ഹീ​മോ​ഗ്ലോ​ബിന്‍റെ തോ​തു കു​റ​യു​മ്പോ​ഴാ​ണ് വി​ള​ര്‍​ച്ച അ​ഥ​വാ അ​നീ​മി​യ ഉ​ണ്ടാ​കു​ന്ന​ത്. ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ ഇ​രു​മ്പ് ഇ​ഷ്ടം​പോ​ലെ; ഊര്‍​ജ​വും. ക്ഷീ​ണംപമ്പ ​ക​ട​ക്കും. എ​ന​ര്‍​ജി ബൂ​സ്റ്റ​റാ​ണ് ഈ​ന്ത​പ്പ​ഴം. സ്വാ​ഭാ​വി​ക പ​ഞ്ച​സാ​ര​ക​ളാ​യ ഗ്ലൂ​ക്കോ​സ്, സൂ​ക്രോ​സ്, ഫ്ര​ക്റ്റോ​സ് എ​ന്നി​വ ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ ധാ​രാ​ളം.

അ​തി​നാ​ല്‍ ഈ​ന്ത​പ്പ​ഴം പ​തി​വാ​യി ക​ഴി​ച്ചാ​ല്‍ ക്ഷീ​ണം പമ്പ ​ക​ട​ക്കും. ക​രു​ത്തു​കൂ​ടും. പ്ര​തി​രോ​ധ​ശ​ക്തി നേ​ടാം. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താം.

കൊ​ള​സ്ട്രോ​ള്‍ കു​റ​യ്ക്കാം കൊ​ഴു​പ്പു കു​റ​ഞ്ഞ ഫ​ല​മാ​ണ് ഈ​ന്ത​പ്പ​ഴം. നാ​രു​ക​ള്‍ ധാ​രാ​ളം. കു​ട​ലി​ല്‍ വ​ച്ച്‌ ആ​ഹാ​ര​ത്തി​ലെ എ​ല്‍​ഡി​എ​ല്‍ കൊ​ള​സ്ട്രോ​ളി​നെ ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു നാ​രു​ക​ള്‍ ത​ട​യു​ന്നു. അ​ങ്ങ​നെ ര​ക്ത​ത്തി​ല്‍ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ല്‍​ഡി​എ​ലിെ​ന്‍​റ തോ​തു കു​റ​യ്ക്കു​ന്നു.

എ​ല്‍​ഡി​എ​ല്‍ കൂ​ടി​യാ​ല്‍ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഉ​ള​ളു കു​റ​യും. പ്ലേ​ക് എ​ന്ന പേ​രി​ല്‍ ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി ര​ക്ത​സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കും. ഹൃ​ദ​യ​രോ​ഗ​ങ്ങ​ള്‍, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്ക് ഇ​ട​യാ​ക്കും. ഈ​ന്ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ല്‍ അ​ത്ത​രം ആ​പ​ത്തു​ക​ള്‍ ഒ​ഴി​ഞ്ഞു​പോ​കും.

ഹൃ​ദ​യ​ത്തിന്‍റെ മി​ത്രം ഉ​ണ​ങ്ങി​യ ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ സോ​ഡി​യ​ത്തിന്‍റെ അ​ള​വു കു​റ​വാ​ണ്. പൊട്ടാ​സ്യം കൂ​ടു​ത​ലും. ഇ​തു ര​ക്ത​സ​മ്മര്‍​ദം(​ബി​പി) ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള മ​ഗ്നീ​ഷ്യ​വും ബി​പി കു​റ​യ്ക്കു​ന്നു; സ്ട്രോ​ക് സാ​ധ്യ​ത​യും.

ഹൃ​ദ​യ​പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു, ഹൃ​ദ​യ​ത്തിന്‍റെ ക​രു​ത്തു കൂട്ടുന്നു. കൂ​ടാ​തെ, നാ​ഡി​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം. ആ​മാ​ശ​യ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​ന് 100 ഗ്രാം ​ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ 6.7 ഗ്രാം ​നാ​രു​ണ്ട്. കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു നാ​രു​ക​ള്‍ ഗു​ണ​പ്ര​ദം.

ദി​വ​സ​വും 20- 35 ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​ള്‍ ശ​രീ​ര​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി നി​ര്‍​ദേ​ശി​ക്കു​ന്നു. ഈ​ന്ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ല്‍ അ​തു സാ​ധ്യ​മാ​വും. ആ​മാ​ശ​യ അ​ര്‍​ബു​ദം ത​ട​യാ​ന്‍ ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്നു പ​ഠ​നം. കു​ട​ലി​ലെ അ​ര്‍​ബു​ദ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നും നാ​രു​ക​ള്‍ സ​ഹാ​യ​കം. ദ​ഹ​നം വേ​ഗ​ത്തി​ലാ​ക്കു​ന്നു. കു​ട​ലി​ല്‍ നി​ന്നു വി​സ​ര്‍​ജ്യ​ങ്ങ​ളെ വ​ള​രെ​വേ​ഗം പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹാാ​യി​ക്കു​ന്നു. ഈ​ന്ത​പ്പ​ഴ​ത്തിന്‍റെ വി​രേ​ച​ന​സ്വ​ഭാ​വം കു​ട​ലി​ല്‍ നി​ന്നു മാ​ലി​ന്യ​ങ്ങ​ളു​ടെ നീ​ക്കം എ​ളു​പ്പ​മാ​ക്കു​ന്നു.

മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്നു. ആ​മാ​ശ​യ​ത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അ​സി​ഡി​റ്റി, ആ​മാ​ശ​യ അ​ള്‍​സ​ര്‍, നെ​ഞ്ചെ​രി​ച്ചി​ല്‍, ദ​ഹ​ന​ക്കേ​ട് എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ത്ത​മം. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് സ്ത്രീ​ക​ളു​ടെ പ്ര​ത്യേ​കി​ച്ചു ഗ​ര്‍​ഭി​ണി​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ പേ​ശി​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം.

അ​തു പ്ര​സ​വം സു​ഗ​മ​മാ​ക്കും.ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ന്‍ ബി5 ​ച​ര്‍​മ​കോ​ശ​ങ്ങ​ള്‍​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ള്‍ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കു​ന്നു. ച​ര്‍​മ​ത്തി​നു സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം കൈ​വ​രു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള വി​റ്റാ​മി​ന്‍ എ ​വ​ര​ണ്ട​തും ന​ശി​ച്ച​തു​മാ​യ ച​ര്‍​മ​കോ​ശ​ങ്ങ​ളെ നീ​ക്കി പു​തി​യ കോ​ശ​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ചു​രു​ക്ക​ത്തി​ല്‍ ച​ര്‍​മ​ത്തിെന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും, തി​ള​ങ്ങും.

ഈ​ന്ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ല്‍ പ്രാ​യ​മാ​കു​ന്ന​തു​മൂ​ലം ച​ര്‍​മ​ത്തി​നു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ കു​റ​യ്ക്കാം. യു​വ​ത്വം നി​ല​നി​ര്‍​ത്താം. വി​റ്റാ​മി​ന്‍ ബി 5 ​മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. മു​ടി പൊട്ടുക, അ​റ്റം പി​ള​രു​ക തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കാം.

ആന്‍റി ഓ​ക്സി​ഡ​ന്‍​റു​ക​ള്‍ വേണ്ടുവോളം ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ആന്‍റി ഓ​ക്സി​ഡ​ന്‍​റു​ക​ളു​ടെ ക​ല​വ​റ​യാ​ണ് ഈ​ന്ത​പ്പ​ഴം. അ​തു ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. നി​ശാ​ന്ധ​ത ത​ട​യാ​നും അ​തു​പ​ക​രി​ക്കും. ജ​ല​ത്തി​ല്‍ ല​യി​ക്കു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ നാ​രു​ക​ള്‍, എ​സെ​ന്‍​ഷ്യ​ല്‍ ഫാ​റ്റി ആ​സി​ഡു​ക​ള്‍, പ​ല​ത​രം അ​മി​നോ​ആ​ഡി​സു​ക​ള്‍ എ​ന്നി​വ ധാ​രാ​ളം.

ഇ​വ ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്നു. വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​കെ,ബി1, ​ബി2, ബി3, ​ബി5, നി​യാ​സി​ന്‍, ത​യ​മി​ന്‍ തു​ട​ങ്ങി​യ വി​റ്റാ​മി​നു​ക​ള്‍ ഈ​ന്ത​പ്പ​ഴ​ത്തി​ലു​ണ്ട്. ഇ​രു​മ്പ് , പൊട്ടാ​സ്യം, സ​ള്‍​ഫ​ര്‍, മ​ഗ്നീ​ഷ്യം, സെ​ലി​നി​യം, ഫോ​സ്ഫ​റ​സ്, കോ​പ്പ​ര്‍, ഫ്ളൂ​റി​ന്‍ തു​ട​ങ്ങി​യ ധാ​തു​ക്ക​ളും അ​തി​ലു​ണ്ട്. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് അ​വ​ശ്യം വേ​ണ്ട കാ​ല്‍​സ്യ​വും ഈ​ന്ത​പ്പ​ഴ​ത്തി​ലു​ണ്ട്.

ദി​വ​സ​വും കൈ​യ​ള​വ് ഈ​ന്ത​പ്പ​ഴം ക​ഴി​ച്ചാ​ല്‍ ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, റു​മാ​റ്റോ​യ്ഡ് ആ​ര്‍​ത്രൈ​റ്റി​സ്, ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് തു​ട​ങ്ങി​യ അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും ദ​ന്ത​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും അ​ക​ന്നു നി​ല്‍​ക്കും. മ​ദ്യാ​സ​ക്തി മൂ​ലം ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന ദോഷങ്ങള്‍ കു​റ​യ്ക്കു​ന്ന​തി​നും ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ര്‍. പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക് വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​വേ​ണം ഈ​ന്ത​പ്പ​ഴം വാ​ങ്ങേ​ണ്ട​ത്.​പ​ഞ്ച​സാ​ര​സി​റ​പ്പി​ലിട്ട ഈ​ന്ത​പ്പ​ഴം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഉ​ചി​തം. കൃ​ത്രി​മ മ​ധു​രവും മെഴുകും പു​രട്ടി​യ​ത​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഉ​പ​ഭോ​ക്താ​വി​ന് അ​തി​നു​ള​ള അ​വ​കാ​ശ​മു​ണ്ട്. ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ പൊ​ടി പ​റ്റാ​നു​ള​ള സാ​ധ്യ​ത​യു​ള​ള​തി​നാ​ല്‍ ക​ഴു​കി​ത്തു​ട​ച്ച​ശേ​ഷ​മേ ഉ​പ​യോ​ഗി​ക്കാ​വൂ. എ​ത്ര ഗു​ണ​മു​ള​ള ആ​ഹാ​ര​മാ​ണെ​ങ്കി​ലും അ​തിന്‍റെ വൃ​ത്തി ഉ​റ​പ്പു​വ​രു​ത്ത​ണം. അ​പ്പോ​ഴാ​ണ് അ​ത് ആ​രോ​ഗ്യഭ​ക്ഷ​ണ​മാ​കു​ന്ന​ത്.

English Summary: TO MAKE PREGNANCY EASY AND SMOOTH USE DATES DAILY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds