1. Fruits

വാഴയുടെ രോഗ സാധ്യതകൾ തടയുവാൻ ചെണ്ടുമല്ലി കൊണ്ടൊരു പ്രയോഗം ഇതാ

വളരെയധികം കീടശല്യം ഉണ്ടാകുന്ന വിളയാണ് വാഴ. വാഴ കൃഷിയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗ സാധ്യതയാണ്

Priyanka Menon
വളരെയധികം കീടശല്യം ഉണ്ടാകുന്ന വിളയാണ് വാഴ
വളരെയധികം കീടശല്യം ഉണ്ടാകുന്ന വിളയാണ് വാഴ

വളരെയധികം കീടശല്യം ഉണ്ടാകുന്ന വിളയാണ് വാഴ. വാഴ കൃഷിയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗ സാധ്യതയാണ് നിമാവിരകളുടെ ആക്രമണം. ഇവ വിളകളിൽ പ്രവേശിച്ചു വിളയുടെ ആരോഗ്യം പൂർണമായും നശിപ്പിക്കുന്നു.

നിമാവിരകളെ ആക്രമണം തടയുവാൻ എന്തൊക്കെ ചെയ്യണം?

ഈ വിരകൾ ചെടികളുടെ ആരോഗ്യത്തെ ഹനിച്ച് ഉല്പാദനക്ഷമത കുറയ്ക്കുകയാണ് ചെയ്യുന്നത്.നടാനുപയോഗിക്കുന്ന കന്നിന്റെ മാണം കുറച്ചുസമയം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് വഴി ഉള്ളിലുള്ള വിരകളെ നശിപ്പിക്കാൻ കഴിയും. ഇവയുടെ ആക്രമണം നശിപ്പിക്കുവാൻ ചെടി ഒന്നിന് ഒരു കിലോ എന്ന കണക്കിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കുന്നത് അത്യുത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വാഴ - ഒരു വിശുദ്ധ സസ്യം

പച്ചില ചെടിയോ, ചണം ഇടവിളയായോ വളർത്തുമ്പോൾ നിമാവിരകളുടെ ആക്രമണം കുറയുന്നതായി കണ്ടിട്ടുണ്ട്. ഇത് കൂടാതെ വാഴയ്ക്കു ചുറ്റും ചെണ്ടുമല്ലി കൃഷി ചെയ്യുന്നത് നിമാവിരകളുടെ സാമീപ്യം കുറയ്ക്കാൻ സഹായിക്കുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.

നിമാവിരകളുടെ ക്രമണം കൂടാതെ വാഴ കൃഷിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട വൈറസ് രോഗങ്ങളാണ് കുറുനാമ്പ്, ഇലപ്പുള്ളി രോഗം തുടങ്ങിയവ. താരതമ്യേന പ്രാധാന്യം കുറഞ്ഞ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ഇലകരിച്ചിൽ രോഗവും, ഇലപ്പുള്ളി രോഗവും. ഇവ കുമിൾ രോഗങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: വാഴ;കൃഷിരീതി, ഇനങ്ങൾ

Banana is a crop that causes a lot of pests. Nematode infestation is one of the most prevalent diseases in banana cultivation.

കുമിൾ രോഗം തടയുവാൻ വെട്ടി മാറ്റുകയാണ് പ്രധാനം. ഇതുകൂടാതെ ബോർഡോ മിശ്രിതം തളിക്കുന്നതും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമോണസ് തളിക്കുന്നതും നല്ലതാണ്. വാഴയെ ബാധിക്കുന്ന പ്രധാനമായ മറ്റൊരു രോഗമാണ് കുറുനാമ്പ്. ഇതൊരു വൈറസ് രോഗമായതിനാൽ രോഗം ബാധിച്ച ചെടികളുടെ രോഗം മാറ്റുകയെന്നത് അസാധ്യമാണ്. ഇതിനൊരു പരിഹാരമാർഗം രോഗബാധ ഇല്ലാത്തതും ഈ രോഗത്തെ ഒരു പരിധി വരെയെങ്കിലും ചെറുക്കാൻ കഴിയുന്നതുമായ വാഴയിനങ്ങൾ മാത്രം കൃഷിചെയ്യുവാൻ തിരഞ്ഞെടുക്കുക എന്നതാണ്.

വാഴയുടെ ഓരോ വളർച്ച ഘട്ടത്തിലും ഉണ്ടാകുന്ന ചെറു കീടങ്ങളെ നശിപ്പിച്ചു കളഞ്ഞാൽ വൈറസ് രോഗങ്ങൾ ഒരു പരിധിവരെ തടയാം അല്ലെങ്കിൽ രോഗം കാണുന്ന മുറയ്ക്ക് ചെടികളെ അപ്പാടെ നശിപ്പിക്കണം. ചെറുകിടങ്ങളെ നിയന്ത്രിക്കാൻ വേപ്പെണ്ണ ചേർന്ന കീടനാശിനികൾ വൃത്തിയാക്കിയ തണ്ടിന്റെ പുറത്ത് തളിക്കുന്നതും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: വാഴ രോഗങ്ങളും പ്രതിവിധികളും

English Summary: Here is an application of groundnut to prevent the risk of disease in banana

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds