സീസണായാൽ ധാരാളം കായ്ക്കുന്ന ഒരു മരമാണ് ശീമനെല്ലി അഥവാ നെല്ലിപ്പുളി. പുളിച്ചി മരത്തിന്റെ ഇലകളോട് നല്ല സാമ്യമുണ്ട്. നെല്ലിക്കായുടെ അതേ സസ്യ കുടുംബത്തിൽ പെട്ടവയാണ്. പുളിപ്പ് ലേശം കൂടുതലുണ്ട്. ഗുണത്തിൽ നെല്ലിക്കായുടെ അത്രത്തോളം വരില്ല,
നെല്ലിക്കയെക്കാൾ പുളിരസം ഉള്ളതും നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്നവയുമാണ് പുളിനെല്ലി. ശാസ്ത്രീയനാമം: Phyllanthus acidus. നക്ഷത്രനെല്ലി, ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു.
ഏകദേശം 9 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന പുളിനെല്ലി ഒരു നിത്യഹരിത സസ്യമാണ്. എല്ലായ്പ്പോഴും ഇലകൾ കാണപ്പെടുന്ന ഈ സസ്യത്തിൽ, ഇലകൾ ഇലത്തണ്ടുകളിൽ ഇരുവശത്തും നിരയായി കാണപ്പെടുന്നു.
ഇലകൾക്ക് മുകൾ ഭാഗം കടും പച്ചയും അടിഭാഗം നീലകലർന്ന പച്ചനിറവുമാണ് ഉണ്ടാകുക. ഇലത്തണ്ടുകൾക്ക് ഇടയിൽ നിന്നും കുലകളായി ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു.
മരത്തിന്റെ തടിയോട് ചേർന്ന് കുലകളായി കായ്കൾ ഉണ്ടാകുന്നു. കായ്‌കൾ മിനുസമുള്ളതും പച്ചനിറത്തിലും ഉണ്ടാകുന്നു.നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണെങ്കിൽ കായ്‌ഫലം കൂടുതൽ ഉണ്ടാകുന്നു. വെയിൽ കുറവുള്ള സ്ഥലമാണെങ്കിൽ വെയിൽ കൊല്ലുന്നിടത്തേക്ക് മരം ചാഞ്ഞു പോകും.
ഇളം മഞ്ഞ നിർത്തിലാണ് കായ്കൾ ഉണ്ടാവുക. നല്ല പുളിരസമാണ് എങ്കിലും പാകമായി കഴിഞ്ഞാൽ പുളിക്ക് അല്പം ശമനം ഉണ്ടാകും. ഉപ്പിലിടാനും അച്ചാർ ഇടാനും നല്ലതാണ് .
സിദ്ധ വൈദ്യത്തിൽ മഞ്ഞപ്പിത്ത രോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു. ഇത് അരച്ചു മോരിൽ ചേർത്തു നൽകാറുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കീഴാർനെല്ലി എന്ന ദിവ്യ ഔഷധം
Share your comments