എറണാകുളം: സീസൺ തീരാൻ പോകുന്ന സമയത്തു ചക്ക സംഭരിക്കാൻ കൃഷിവകുപ്പ് എടുത്ത തീരുമാനം നല്ലതു തെന്നെ. എന്നാൽ ഇതറിഞ്ഞയുടൻ പൈനാപ്പിൾ കർഷകർ യോഗം ചേരുകയും ഈ തീരുമാനത്തിൽ തങ്ങളുടെ ഉപജീവന മാർഗമായ പൈനാപ്പിൾ കൂടി ഉൾപ്പെടുത്താത്തതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു.
മികച്ച ഭക്ഷ്യ വിഭവം എന്ന നിലയിൽ ചക്ക സംഭരിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ എത്രയോ കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് പൈനാപ്പിൾ.4% മാത്രമുള്ള സർക്കാർ ജോലിക്കാരോ അല്ലെങ്കിൽ വളരെ തുച്ഛമായ ബിസിനസ് കാരോ മാത്രം ജീവിച്ചാൽ പോരാ. കർഷകർക്കും ജീവിക്കണം. കുറച്ചു വെണ്ടയോ പപ്പായയോ പ്ലാവിലെ ചക്കയോ കുറച്ചു നെല്ലോ ഉല്പാദിപ്പിച്ചാൽ ഭക്ഷണം കഴിച്ചു ജീവിക്കാം. എന്നാൽ പൈനാപ്പിൾ വിറ്റു അതിന്റെ രൂപകൊണ്ട് കുടുംബം കഴിയുകയും കുട്ടികളുടെ വിദ്യാഭ്യാസം നടത്തിക്കുകയും തങ്ങളുടെ തൊഴിലാളികളുടെ കുടുംബങ്ങൾക്കു താങ്ങാകുകയും ഒക്കെ വേണം. ഇതുവരെയും തങ്ങൾ അതിനുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തിയിരുന്നു.പക്ഷെ ഈ കോവിഡ് കാലത്തു എല്ലാ കാർഷികോല്പന്നങ്ങൾക്കും എന്ന പോലെ പൈനാപ്പിളിനും വിലയിടിവും വിപണി ഇല്ലായ്മയും പോലുള്ള ഒരുപാട് ദുരിതങ്ങൾ ഉണ്ടായി.ആ അവസരത്തിലും തങ്ങളെ ഒന്ന് സഹായിക്കാൻ കൃഷി വകുപ്പോ സർക്കാരോ നടപടി എടുത്തില്ല. എന്നാൽ ഈ രീതിയിൽ തങ്ങളുടെ ഒടിഞ്ഞ നടുവിന് വീണ്ടും പ്രഹരിച്ചതു പോലെയുള്ള ഈ തീരുമാനത്തിൽ തങ്ങൾ കടുത്ത പ്രതിഷേധം അറിയിക്കുകയും ഇതിനെതിരെ പ്രീതികരിക്കുകയും ചെയ്യും എന്നും പൈനാപ്പിൾ ഫാർമേഴ്‌സ് സംഘടനാ പ്രതിനിധികൾ അറിയിച്ചു.
മനുഷ്യൻ കൃഷി ചെയ്യുന്നത് മൂന്നു നേരം ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല. ഉദ്യോഗസ്ഥരല്ലാത്ത ഒരു കൂട്ടം ജനങ്ങൾ പൈനാപ്പിൾ കൃഷി ചെയ്തു ഉപജീവന മാർഗം കാണുകയും അവരെ ആശ്രയിച്ചു വലിയൊരു കൂട്ടം തൊഴിലാളികളും പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുക്കുന്ന നിരവധി തൊഴിലാളികളും ഇപ്പോൾ ജോലിയില്ലാതെ കൂലിയില്ലാതെ പട്ടിണിയുടെ വക്കിൽ നിൽക്കുന്ന സമയത്തും പൈനാപ്പിൾ കർഷകരെ ഒഴിവാക്കിയത് വളരെയധികം പ്രതിഷേധംഉയർത്തുന്ന ഒരു കാര്യമാണ്. അതിൻ മേൽ യാതൊരു നടപടിയും സ്വീകരിക്കാത്തതും തങ്ങളുടെ നടുവൊടിക്കുന്ന സംഭവമായിപ്പോയി എന്നും പൈനാപ്പിൾ കർഷകർ പറയുന്നു. തങ്ങൾ എവിടെയും സമരത്തിനോ തർക്കങ്ങൾക്കോ പോയിട്ടില്ല എന്നതുകൊണ്ട് തങ്ങളെ അങ്ങനെ തഴയരുത് എന്നാണ് പറയാനുള്ളത് എന്നും പൈനാപ്പിൾ കർഷകർ പറഞ്ഞു.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക ഇതാദ്യമായി കൃഷി വകുപ്പ് സംഭരിക്കുന്നു. ഇക്കൊല്ലത്തെ സീസൺ തീരുകയാണെങ്കിലും വയനാട്ടിൽ സംഭരണത്തിന് നടപടി തുടങ്ങിയെന്നും അടുത്ത ദിവസം ഇടുക്കിയിലും ലഭ്യതയനുസരിച്ചു മറ്റിടങ്ങളിലും സംഭരിക്കുമെന്നും മന്ത്രി വി എസ് സുനികുമാർ പറഞ്ഞു. എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പൈനാപ്പിൾ കർഷകർ .
കഴിഞ്ഞ ഓണക്കാലത്തും ഇതേപോലെ തങ്ങളുടെ വിളയ്ക്കു വിലകുറഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമം വഴി പൈനാപ്പിളും വില്പന നടത്താൻ സഹായിക്കണം എന്ന് കൃഷിവകുപ്പിലും
സപ്ളൈകോ വഴിയും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ വിജയിച്ചില്ല എന്നും പൈനാപ്പിൾ കർഷകർ കൂട്ടിച്ചേർത്തുthe farmers also said that govt or agri department should help in selling pineapples through any medium when their crop is cheaper during the last Onam season as well.Attempts were also made through Supplyco. But it was not successful, the pineapple growers added that.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (വി എഫ് പി സി കെ ) മുഖേനയാണ് ചക്ക സംഭരണം. സംഭരിക്കുന്ന ചക്ക വിവിധ സംസ്കരണ കമ്പനികൾക്ക് നൽകുമെന്നും ഈ വർഷം ലോക് ഡൗൺ കാലത്തു ചക്കയുടെ പരമാവധി ഉപയോഗമുണ്ടായതായും മന്ത്രി അറിയിച്ചു.കൂടാതെ ഈ വര്ഷം മുതൽ ലിച്ചി, റംബൂട്ടാൻ , അവക്കാഡോ, മാംഗോസ്റ്റിൻ തുടങ്ങിയ ഫലനങ്ങളുടെ വിപണനവും കൃഷിവകുപ്പ് നടത്തും.10 വർഷത്തേക്കുള്ള പദ്ധതി കാർഷിക സർവകലാശാല ,വി എഫ് പി സി കെ ,ഹോർട്ടികോർപ് എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കിയതായും കൃഷി മന്ത്രി അറിയിച്ചതായാണ് വാർത്ത
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചക്ക ചലഞ്ചുമായി കൃഷിവകുപ്പ്
#agriculture#farming#farmer#agro#agriculture world#krishijagran
Share your comments