<
  1. Fruits

വർഷത്തിൽ 1000 ചക്ക വിളയുന്ന സിദ്ദു ചക്ക - Siddu jack Dr G Karunakaran, senior scientist at Central Horticultural Experiment Station (CHES)

ഈ വരിക്ക പ്ലാവിൽ കായ്ക്കുന്നത് വെറുമൊരു ചക്കയല്ല, നിധി തന്നെയാണ് എന്നുവേണം പറയാൻ. 35 വർഷങ്ങൾക്ക് മുൻപ് ഒരു ചക്ക കുരു നട്ടപ്പോൾ ഉടമ ഒരിക്കലും കരുതികാണില്ല ഭാവിയിൽ ഇതൊരു പണം കായ്ക്കുന്ന മരമാകുമെന്ന്. കർണാടകയിലെ തുമാകുരു ജില്ലയിൽ ചെലൂർ ഗ്രാമത്തിലാണ് നിധിയോളം മൂല്യമുള്ള ചക്ക കായ്ക്കുന്ന അപൂർവ്വയിനം പ്ലാവുള്ളത്. എസ്. കെ സിദ്ദപ്പ നട്ടുവളർത്തിയ പ്ലാവിന്‍റെ നിലവിലെ ഉടമ മകൻ പരമേശ്വരനാണ്.

Arun T

ഒരു സാധാരണ കർഷകനെ ലക്ഷാധിപതിയാക്കിയ വരിക്ക പ്ലാവ്

ഈ വരിക്ക പ്ലാവിൽ കായ്ക്കുന്നത് വെറുമൊരു ചക്കയല്ല, നിധി തന്നെയാണ് എന്നുവേണം പറയാൻ. 35 വർഷങ്ങൾക്ക് മുൻപ് ഒരു ചക്ക കുരു നട്ടപ്പോൾ ഉടമ ഒരിക്കലും കരുതികാണില്ല ഭാവിയിൽ ഇതൊരു പണം കായ്ക്കുന്ന മരമാകുമെന്ന്. കർണാടകയിലെ തുമാകുരു ജില്ലയിൽ ചെലൂർ ഗ്രാമത്തിലാണ് നിധിയോളം മൂല്യമുള്ള ചക്ക കായ്ക്കുന്ന അപൂർവ്വയിനം പ്ലാവുള്ളത്. എസ്. കെ സിദ്ദപ്പ നട്ടുവളർത്തിയ പ്ലാവിന്‍റെ നിലവിലെ ഉടമ മകൻ പരമേശ്വരനാണ്.

പ്ലാവിൽ കായ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് പറയാവുന്ന കുഞ്ഞൻ ചക്കകളാണ്. ചുവപ്പ് നിറത്തിലുള്ള മാംസളമായ ചുളയാണ് മറ്റു ചക്കയിൽ നിന്നും ഈ കുഞ്ഞൻ ചക്കയെ വേറിട്ട് നിർത്തുന്നത്. നല്ല ചുവന്ന നിറത്തിലുള്ള ചുളകൾ രുചിയിലും പോഷക ഗുണത്തിലും കേമനാണ്. ആന്‍റി ഓക്സിഡന്‍റുകളാൽ സംപുഷ്ടമാണ് ഈ ചക്കയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭാരമാകട്ടെ കൂടിയാൽ 2.5 കിലോഗ്രാമോളം വരും.

This is for the first time in India, a jackfruit variety is named after a farmer. 'Siddu jack' is the best among the varieties that we have studied in the Tumakuru region so far," says Dr G Karunakaran, senior scientist at Central Horticultural Experiment Station (CHES), Hirehalli, Tumakuru district. Siddu jack stands out  both in taste and fruit quality. This variety has entered international market with non-resident Indians from Dubai and California placing orders for saplings.

 

jackfruit

കുഞ്ഞൻ ചക്കയുടെ മഹാത്മ്യമറിഞ്ഞ് പരമേശ്വരന്‍റെ വീട്ടിലേക്ക് കൂട്ടുകാരും ബന്ധുക്കളുമായി നിരവധി പേരാണ് എത്തുന്നത്. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്ന് വിറ്റിട്ടില്ല. അപൂർവയിനം പ്ലാവായതിനാൽ വംശവര്‍ധനവ് എങ്ങനെ നടത്താം എന്നറിയാതെയിരിക്കുമ്പോഴാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ സെന്‍റർ പരമേശ്വരൻ എന്ന കർഷകന് തുണയായി എത്തുന്നത്.

As part of its effort to document jackfruit varieties in Tumakuru district, which is known for its rich diversity of red-fleshed jackfruit, also called as Chandra Halasu, CHES studied the properties of the variety for three years. On an average, the tree yields 500 fruits per year. The higest record is an yield of 1000 fruits per year.

 

jackfruit

ഗ്രാഫ്റ്റിങിലൂടെ പുതിയ തൈകൾ ഉല്പാദിപ്പാക്കാനുമെന്ന് റിസർച്ച് സെന്‍റർ വ്യക്തമാക്കി, അതിനുവേണ്ടിയുള്ള ധാരണ പത്രത്തിലും പരമേശ്വരൻ ഒപ്പുവച്ചു. ഗ്രാഫ്റ്റിങിലൂടെ ഉല്പാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ റിസര്‍ച്ച്‌ സെന്‍ററിന്‍റെ പേരിൽ വിൽക്കുകയും വരുമാനത്തിന്‍റ 75 ശതമാനം പരമേശ്വരന് ലഭിക്കുമെന്നും റിസര്‍ച്ച്‌ സെന്‍റർ അറിയിച്ചു.

പ്ലാവിന്‍റെ ജനിതക അവകാശം പരമേശ്വരന് തന്നെയായിരിക്കുമെന്നും റിസര്‍ച്ച്‌ സെന്‍റർ വ്യക്തമാക്കി. പിതാവ് നട്ട പ്ലാവായതിനാൽ പ്ലാവിന് 'സിദ്ദു' എന്നു തന്നെ പേരു നൽകി. റിസര്‍ച്ച്‌ സെന്‍റർ തന്നെയാണ് ഈ പേര് നൽകിയത്. സിദ്ദു പ്ലാവിൻ തൈകൾക്ക് ഇപ്പോൾ തന്നെ 10,000 ത്തോളം ഓർഡറുകളും വന്നുകഴിഞ്ഞു.

 

jack

റിസര്‍ച്ച്‌ സെന്‍ററുമായുള്ള ധാരണാപത്രപ്രകാരം 10,000 തൈകൾ വിൽക്കുമ്പോൾ പത്തു ലക്ഷം രൂപയാണ് പരമേശ്വരന്‍റെ കൈകളിൽ എത്തിച്ചേരുന്നത്. ഭാവിയിൽ ഈ പ്ലാവിൻ തൈകളിൽ നിന്ന് കോടികൾ കൊയ്യാനാകും ഈ കർഷകന്. അപൂർവയിനം പ്ലാവായതിനാൽ ശരാശരി 500 ചക്ക  പ്രതിവർഷം ലഭിക്കുന്നു.  റെക്കോർഡ് ഒരു വർഷം 1000 ചക്ക വിളവ് ആണ്.


9448778497 - jack anil puthoor , Dr G Karunakaran -  9483233804

English Summary: Siddu jack' is the best among the varieties - says Dr G Karunakaran

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds