കേരളത്തിലെ നെല്പാടങ്ങളില് സാധാരണ കാണുന്ന കളകള് താഴെ പറയുന്നവയാണ്.
A. പുല്ലുവര്ഗത്തില് പെട്ടവ ( Grass type)
1. വരിനെല്ല്
2. പലതരം കവട
3. പൊള്ളപ്പുല്ല്
4. ചവ്വരിപുല്ല്(നരിങ്ങ)
B.മുത്തങ്ങ വര്ഗ്ഗത്തില് പെട്ടവ( Cyperus type )
1.മഞ്ഞക്കോര(ചെങ്കോല്)
2.തലേക്കെട്ടന്
3.മങ്ങ്
C. വീതിയുള്ള ഇലകളോട് കൂടിയവ( Weeds with broad leaves)
1.നീലോല്‍പ്പലം
2.നീര്‍ഗ്രാമ്പൂ
3.നാഗപ്പോള
4.നെല്ലിച്ചീര
D. പന്നല്‍ വര്‍ഗ്ഗത്തില്‍ പെട്ടവ(Ferns type)
1.ആഫ്രിക്കന്‍ പായല്‍
2.നാലിലക്കൊടിയന്‍
3.അസോള
E. ആല്‍ഗകള്‍( Algae )
1.ചണ്ടി
2.മുള്ളന്‍ പായല്‍
3.മറ്റ് പായലുകള്‍
നിയന്ത്രണം ( Controlling the weeds )
വിതച്ച് അല്ലെങ്കില്‍ നട്ട് 45 ദിവസം വരെ നെല്ലില്‍ കളശല്യം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് നല്ല വിള കിട്ടുവാന്‍ അത്യന്താപേക്ഷിതമാണ്. (care needed for first 45 days to get good harvest)
വരിനെല്ല് നിയന്ത്രണം
കളയില്ലാത്ത വിത്ത്
1.വരിനെല്ലിന്റെ വിത്ത് കലരാത്ത നെല്‍വിത്ത് ഉപയോഗിക്കുക
2.സ്‌റ്റേയില്‍ സീഡ് ബെഡ് രീതി (Stale seed bed style)
നിലമൊരുക്കിയതിന് ശേഷം നെല്‍വിത്ത് വിതയ്ക്കാതെ മണ്ണിന്റെ ഉപരിതലത്തിലുള്ള വരിനെല്ലിന്റെ വിത്തുകള്‍ മുളയ്ക്കാനനുവദിക്കുക. പാടത്ത് വരിനെല്ലിന്റെ വിത്തുകളൊക്കെ മുളച്ചുപൊന്തി രണ്ടാഴ്ചയ്ക്കുശേഷം വരിനെല്ലിന്റെ ചെടികളെ പാടത്തുതന്നെ ഉഴുത് ചേര്‍ക്കുക. അല്ലെങ്കില്‍ ഗ്ലൈഫോസേറ്റ്(Glyphosate) / ഗ്ലൂഫോസിനേറ്റ് അമോണിയം(glufosinate ammonia) ഇവയിലേതെങ്കിലുമൊന്ന് 8 മില്ലി ഒരു ലിറ്റര്‍ വെളളം എന്ന തോതില്‍ കലര്‍ത്തി തളിച്ചും വരിനെല്‍ചെടികളെ നശിപ്പിക്കാവുന്നതാണ്. നാലഞ്ചുദിവസം കഴിയുമ്പോഴേക്കും കളനാശിനി തളിച്ചതുമൂലം മഞ്ഞനിറമായ വരിനെല്‍ചെടികളെ പാടത്ത് വെള്ളം കയറ്റി ഉഴുത് ചേര്‍ക്കുന്നതും ഫലപ്രദമാണ്. പത്തുദിവസം കഴിഞ്ഞ് വെള്ളം വാര്‍ത്ത ശേഷം മുളപ്പിച്ച നെല്‍വിത്ത് പാടത്ത് നേരിട്ട് വിതയ്ക്കാവുന്നതാണ്. വരിനെല്ലിന്റെ ശല്യം വളരെ അധികമായിട്ടുള്ള പാടങ്ങളില്‍ ഒരു സീസണില്‍ നെല്‍കൃഷി എടുക്കാതെ മേല്‍പ്പറഞ്ഞ രീതി പല തവണ ആവര്‍ത്തിച്ച് മണ്ണിലുള്ള വരിനെല്ലിന്റെ വിത്തുകള്‍ പരമാവധി നശിപ്പിക്കാവുന്നതാണ്.
-
വിതയ്ക്കു മുന്‍പുള്ള കളനാശിനി പ്രയോഗം ( Use of weedicides before seeding)
നിലം ഒരുക്കിയതിന് ശേഷം പാടത്തെ വെള്ളം വാര്‍ന്ന് ഒരു നേരിയ പടലം ജലം മാത്രം നിര്‍ത്തുക. അതിനുശേഷം ഓകിസിഫ്‌ളൂര്‍ഫെന്‍(oxyfluorfen) എന്ന കളനാശിനി 0.2 കി.ഗ്രാം /ഹെക്ടര്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുകയോ മണലില്‍ കലര്‍ത്തി പാടത്ത് വിതറി കൊടുക്കുകയോ ചെയ്യണം. പാടത്തെ വെള്ളം വറ്റുന്നതിന് അനുവദിക്കുക. വെള്ളം വറ്റി 3-4 ദിവസത്തിനകം മുളപ്പിച്ച നെല്‍വിത്ത് വിതയ്ക്കാവുന്നതാണ്. ഇപ്രകാരം കളനാശിനി തളിക്കുന്നത് മറ്റു കളകള്‍ മുളയ്ക്കുന്നത് രണ്ടാഴ്ച വരെ നിയന്ത്രിക്കും.
-
വരിനെല്ലിന്റെ കതിരില്‍ കളനാശിനി നേരിട്ടുപയോഗിക്കുന്ന രീതി ( direct application on flowers)
സാധാരണ നെല്ലിനെ അപേക്ഷിച്ച് വേഗത്തില്‍ വളരുകയും കതിരിടുകയും ചെയ്യുന്നത് കാരണം വരിനെല്ല് സാധാരണ നെല്ലിനേക്കാള്‍ 15-30 സെ.മീ ഉയരം കൂടുതലും 10-15 ദിവസം മുന്‍പായി കതിരിടുകയും ചെയ്യും. ഈ പ്രത്യേകത പ്രയോജനപ്പെടുത്തി ,വരിനെല്ലിന്റെ കതിരില്‍ കളനാശിനി നേരിട്ട് തളിക്കാവുന്നതാണ്. ഇതിലേക്കായി കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കെ.എ.യു വീഡ് വൈപ്പര്‍(KAU weed viper) ഉപയോഗിച്ച് ഗ്ലൈഫോസറ്റ്(glyphosate) അല്ലെങ്കില്‍ ഗ്ലൂഫോസിനേറ്റ് അമോണിയ (glufosinate ammonia)100 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വരിനെല്ലിന്റെ കതിരില്‍ നേരിട്ട് പുരട്ടി കൊടുക്കാവുന്നതാണ്. കളനാശിനി നെല്ലിന്റെ ഓലയില്‍ പുരളാതെ ശ്രദ്ധിക്കണം. അഞ്ച് ദിവസമാകുമ്പോഴേക്കും വരിനെല്ലിന്റെ കതിരുകള്‍ ഉണങ്ങി നശിക്കും.
വരിനെല്ലിന്റെ ശല്യം രൂക്ഷമായ പാടങ്ങളില്‍ മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ തനിച്ചോ കൂട്ടമായോ ഉപയോഗിക്കാവുന്നതാണ്.
കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിലെ ഒരു പ്രധാന കളയാണ് വരിനെല്ല്. ജലനിയന്ത്രണം കാര്യക്ഷമമായി ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഇനി പറയുന്ന രീതി അവലംബിച്ചാല്‍ ഇതിനെ നിയന്ത്രിക്കാന്‍ കഴിയും.
കാത്സ്യം പെറോക്‌സൈഡ് (Calcium peroxide)നെല്‍വിത്തുമായി 1:5 എന്ന അനുപാതത്തില്‍ കലര്‍ത്തുക. ശരിയായി പുരളുന്നതിന് ഒരു വിത്തുപുരട്ടല്‍ ഉപകരണം ഉള്ളത് നല്ലതാണ്. ഇതില്‍ നെല്‍വിത്തെടുത്ത് പോളിവിനൈല്‍ ആസിഡ് (Polyvinyl acid)പിവിഎ 4%) തളിക്കുക. ഇത് ഒരു പശപോലെ പ്രവര്‍ത്തിക്കും. മൂന്ന്-നാല് പ്രാവശ്യം ഡ്രം തിരിച്ച് പശ നെല്ലില്‍ പിടിപ്പിക്കുക. നല്ലവണ്ണം പുരണ്ട് കിട്ടുന്നതിന് പലതവണകളായി ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ പൈറോക്‌സൈഡ് (peroxide)പുരട്ടിയെടുത്ത നെല്ല് ഒരു ദിവസം തണലത്തിട്ട് ഉണക്കണം. ഇവ ഈര്‍പ്പരഹിതമായ അവസ്ഥയില്‍ പോളിത്തീന്‍ ബാഗുകളില്‍ ഒരു മാസംവരെ സൂക്ഷിക്കാം. കാത്സ്യം പോറോക്‌സൈഡ് പുരട്ടിയ വിത്ത് വിതച്ചതിന് ശേഷം 10-15 സെ.മീ. വെള്ളം പാടത്ത് കെട്ടിനിര്‍ത്തണം. ഇത് ഇങ്ങനെതന്നെ 10-12 ദിവസത്തേക്ക് നിലനിര്‍ത്തുകയും വേണം. സാധാരണ വിതയെ അപേക്ഷിച്ച് 30% കൂടുതല്‍ മുളയ്ക്കല്‍ ഈ രീതി ഉറപ്പു വരുത്തും. വരിനെല്ല് മുളയ്ക്കുന്നത് 80% കുറയുമെന്നതിന് പുറമെ മറ്റ് പുല്‍വര്‍ഗ്ഗങ്ങളുടെ ശല്യവും സാരമായി കുറയ്ക്കുവാന്‍ ഇത് സഹായിക്കും. പക്ഷെ കാത്സ്യം പെറോക്‌സൈഡിന് തിളക്കമുള്ളതിനാല്‍ എരണ്ട,കൊക്ക് എന്നീ പക്ഷികളെയും കീടങ്ങളെയും ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് ഈ പ്രയോഗത്തിന്റെ കുഴപ്പം. മണ്ണ് അധികം അമ്ലമയം-acidity- (pH 5.5 കുറവ്) ആകാന്‍ പാടില്ല എന്നതും ഈ മാര്‍ഗ്ഗത്തിന്റെ പരിമിതിയാണ്.
I-കളകള്‍ മുളച്ചുവരുന്നതിന് മുന്‍പായി മണ്ണില്‍ തളിക്കേണ്ട കളനാശിനികള്‍ (weedicides)
A.പൊടിവിതയില്‍ (മുളപ്പിക്കാത്ത നെല്‍വിത്ത് ഉപയോഗിച്ചുള്ള വിത)
ബ്യൂട്ടാക്ലോര്‍(butachlor), പ്രെട്ടിലാക്ലോര്‍(pertilachlor),പ്രെട്ടിലാക്ലോറും ബെന്‍സള്‍ഫ്യൂറോണ്‍ മീഥൈലും(mix of pertilachlor&bensulfuron methyl) ചേര്‍ന്ന കൂട്ടോ , ഓക്‌സിഫ്‌ളൂര്‍ഫെന്‍(oxyfluorfen),പെന്‍ഡിമെതാലിന്‍(pendimethalin) ഇവയിലൊന്ന് ഉപയോഗിക്കാം. വിതച്ച ദിവസം മുതല്‍ ആറ് ദിവസത്തിനകം പ്രയോഗിക്കണം. ബ്യൂട്ടാക്ലോര്‍ ഹെക്ടറിന് 1.25 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോര്‍ 0.75 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോറും ബെന്‍സള്‍ഫ്യൂറോണ്‍ മീഥൈല്‍ 0.6 +0.06 കി.ഗ്രാം എന്ന നിലയിലോ ഓക്സിഫ്ളൂര്‍ഫെന്‍ 0.15 കി.ഗ്രാം അല്ലെങ്കില്‍ പെന്‍ഡിമെതാലിന്‍ 1.5 കി.ഗ്രാം എന്ന നിലയിലും ഹെക്ടറൊന്നില്‍ ഉപയോഗിക്കാം. വിത്തില്‍ നിന്നും മുളച്ചുവരുന്ന പലതരം കളകള്‍ക്കെതിരെ ഫലപ്രദം. വിതച്ച് 3-4 ആഴ്ച വരെ കളകള്‍ മുളയ്ക്കാതിരിക്കും. വിതച്ച് ഒരു മാസം കഴിയുന്നതോടെ കളയെടുപ്പ് നടത്തേണ്ടതാണ്. മുളച്ച് വന്നതിന് ശേഷം കളകളെ നശിപ്പിക്കാവുന്ന കളനാശിനി പ്രയോഗവും ആവാം.
A. ചേറ്റുവിത ( മുളപ്പിച്ച വിത്ത് ചേറ്റടിച്ച കണ്ടങ്ങളില്‍ വിതയ്ക്കുന്ന സമ്പ്രദായം )
ബ്യൂട്ടാക്ലോര്‍(butachlor), പ്രെട്ടിലാക്ലോര്‍(pertilachlor),പ്രെട്ടിലാക്ലോറും ബെന്‍സള്‍ഫ്യൂറോണ്‍ മീഥൈലും ചേര്‍ന്ന കൂട്ടോ ,പ്രെട്ടിലാക്ലോറും സേഫ്‌നറും(സോഫിറ്റ്)ചേര്‍ന്ന കൂട്ടോ(mix of pertilachlor & safener(soffit) ഓക്സിഫ്ളൂര്‍ഫെന്‍,പൈറാസോ സള്‍ഫ്യര്‍ ഓണ്‍ ഈഥൈല്‍((piraso sulfur on ethyl) ഇവയിലൊന്ന് ഉപയോഗിക്കാം. വിതച്ച് 6 മുതല്‍ 9 ദിവസത്തിനകം പ്രയോഗിക്കണം.എന്നാല്‍ പ്രോട്ടിലാക്ലോറുംസേഫ്‌നറും(സോഫിറ്റ്) ചേര്‍ന്ന കൂട്ടാണെങ്കില്‍ വിതച്ച് 3 മുതല്‍ 5 ദിവസത്തിനകം ചേര്‍ക്കണം. ബ്യൂട്ടാക്ലോര്‍ ഹെക്ടറിന് 1.25 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോര്‍ 0.75 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോറും ബെന്‍സള്‍ഫ്യൂറോണ്‍ മീഥൈല്‍ 0.6 +0.06 കി.ഗ്രാം എന്ന നിലയിലോ ഓക്സിഫ്ളൂര്‍ഫെന്‍ 0.15 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോറും സേഫ്‌നറും(സോഫിറ്റ്) ചേര്‍ന്ന കൂട്ട് 0.45 കി.ഗ്രാം ഒരു ഹെക്ടറിനും അതല്ലെങ്കില്‍ പൈറാസോ സള്‍ഫ്യൂറോണ്‍ ഈഥൈല്‍ 0.02-0.03 എന്ന നിലയിലും ഹെക്ടറൊന്നില്‍ ഉപയോഗിക്കാം. വിത്തില്‍ നിന്നും മുളച്ചുവരുന്ന പലതരം കളകള്‍ക്കെതിരെ ഫലപ്രദം. വിതച്ച് 3-4 ആഴ്ച വരെ കളകള്‍ മുളയ്ക്കാതിരിക്കും. വിതച്ച് ഒരു മാസം കഴിയുന്നതോടെ കളയെടുപ്പ് നടത്തേണ്ടതാണ്. മുളച്ച് വന്നതിന് ശേഷം കളകളെ നശിപ്പിക്കാവുന്ന കളനാശിനി പ്രയോഗവും ആവാം. കളനാശിനി പ്രയോഗത്തിന് മുന്‍പ് പാടത്തെ വെളളം വാര്‍ത്ത് കളയണം.
C. പറിച്ചു നടീല്‍
ബ്യൂട്ടാക്ലോര്‍, പ്രെട്ടിലാക്ലോര്‍,പ്രെട്ടിലാക്ലോറും ബെന്‍സള്‍ഫ്യൂറോണ്‍ മീഥൈലും ചേര്‍ന്ന കൂട്ടോ , പൈറാസോ സള്‍ഫ്യൂറോണ്‍ ഈഥൈലോ ഇവയിലൊന്ന് ഉപയോഗിക്കാം. വിതച്ച ദിവസം മുതല്‍ ആറ് ദിവസത്തിനകം പ്രയോഗിക്കണം. ബ്യൂട്ടാക്ലോര്‍ ഹെക്ടറിന് 1.25 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോര്‍ 0.75 കി.ഗ്രാം അല്ലെങ്കില്‍ പ്രെട്ടിലാക്ലോറും ബെന്‍സള്‍ഫ്യൂറോണ്‍ മീഥൈല്‍ 0.6 +0.06 കി.ഗ്രാം എന്ന നിലയിലോ ഓപൈറാസോ സള്‍ഫ്യൂറോണ്‍ ഈഥൈല്‍ 0.02-0.03 എന്ന നിലയിലും ഹെക്ടറൊന്നില്‍ ഉപയോഗിക്കാം. വിത്തില്‍ നിന്നും മുളച്ചുവരുന്ന പലതരം കളകള്‍ക്കെതിരെ ഫലപ്രദം. വിതച്ച് 3-4 ആഴ്ച വരെ കളകള്‍ മുളയ്ക്കാതിരിക്കും. വിതച്ച് ഒരു മാസം കഴിയുന്നതോടെ കളയെടുപ്പ് നടത്തേണ്ടതാണ്. മുളച്ച് വന്നതിന് ശേഷം കളകളെ നശിപ്പിക്കാവുന്ന കളനാശിനി പ്രയോഗവും ആവാം.കളനാശിനി തളിച്ച് 48 മണിക്കൂറിനുശേഷം കണ്ടത്തില്‍ വെള്ളം കെട്ടിനിര്‍ത്തണം.
II- മുളച്ചുവന്നതിന് ശേഷം കളകളെ നശിപ്പിച്ചുകളയുന്ന കളനാശിനികളും ഉപയോഗിക്കേണ്ട രീതിയും ചുവടെ പറയുന്നു.
A. വീതിയുളള ഇലകളോട് കൂടിയ കളയും മുത്തങ്ങയും നിയന്ത്രിക്കാന്‍ :
2,4 D, ക്ലോറിംമ്യൂറോണ്‍ ഈഥൈലും മെറ്റ് സള്‍ഫ്യൂറോണ്‍ മീഥൈലും ചേര്‍ന്ന കൂട്ട്(mix of chlorimuron ethyl & metsulfuron methyl), കാര്‍ഫെന്‍ട്രാസോണ്‍(carfentrazone),എഥോക്‌സി സള്‍ഫ്യൂറോണ്‍(ethoxy sulfuron) എന്നിവ ഉപയോഗിക്കാം. 2,4Dയും ക്ലോറിംമ്യൂറോണ്‍ ഈഥൈലും മെറ്റ് സള്‍ഫ്യൂറോ മീഥൈലും ചേര്‍ന്ന കൂട്ട്, കാര്‍ഫെന്‍ട്രാസോണും നട്ട് അല്ലെങ്കില്‍ വിതച്ച് 20 മുതല്‍ 25 ദിവസത്തിനുള്ളിലും എഥോക്‌സി സള്‍ഫ്യൂറോണ്‍ വിതച്ച് 20 ദിവസത്തിനുള്ളിലുമാണ് പ്രയോഗിക്കേണ്ടത്. 2,4 D ഹെക്ടറിന് 0.80 കി.ഗ്രാം അല്ലെങ്കില്‍ ക്ലോറിംമ്യൂറോണ്‍ ഈഥൈലും മെറ്റ് സള്‍ഫ്യൂറോ മീഥൈലും ചേര്‍ന്ന കൂട്ട് 0.004 കി.ഗ്രാം അല്ലെങ്കില്‍ കാര്‍ഫെന്‍ട്രാസോണ്‍ 0.02 കി.ഗ്രാം അല്ലെങ്കില്‍ എഥോക്സി സള്‍ഫ്യൂറോണ്‍ 0.015 കി.ഗ്രാം എന്ന നിലയില്‍ നല്‍കാം. കളകളുടെ ഇലകളില്‍ വീഴത്തക്ക വിധം വേണം തളിക്കാന്‍. 2,4 D യും കാര്‍ഫെന്‍ട്രാസോണും എഥോക്‌സി സള്‍ഫ്യൂറോണും വീതി കൂടിയ ഇലകളോട് കൂടിയ കളകള്‍,മുത്തങ്ങ എന്നിവയെ നശിപ്പിക്കും.2,4 D പക്ഷെ പുല്‍വര്‍ഗ്ഗത്തെ നശിപ്പിക്കില്ല.കാര്‍ഫെന്‍ട്രാസോണ്‍ മെലോക്കിയ എന്ന കളയ്ക്ക് വളരെ ഫലപ്രദമാണ്. ക്ലോറിംമ്യൂറോണ്‍ ഈഥൈല്‍-മെറ്റ് സല്‍ഫ്യൂറോണ്‍ മീഥൈല്‍ കൂട്ട് വീതികൂടിയ ഇലകളോട് കൂടിയ കളകള്‍,മുത്തങ്ങ,നാലിലക്കൊടിയന്‍,സ്ഫീനോക്ലിയ എന്നിവയെ നശിപ്പിക്കും. 0.2% സള്‍ഫക്ടന്റ് ചേര്‍ത്ത് ഇതിന്റെ കാര്യക്ഷമതയും കൂട്ടാം.
B. പുല്‍ വര്‍ഗ്ഗത്തില്‍പെട്ട കളകളെ മാത്രം നിയന്ത്രിക്കുന്നത്
സൈഹലോ ഫോപ്പ് ബ്യൂട്ടൈല്‍(cyhalofop-butyl), ഫിനോക്‌സാപ്രൊപ്പീ ഈഥൈല്‍(fenoxaprop-p-ethyl) എന്നിവ വിശിഷ്ടം. നട്ട് അല്ലെങ്കില്‍ വിതച്ച് 15 മുതല്‍ 18 ദിവസത്തിനകം പ്രയോഗിക്കാം. സൈഹലോഫോപ് ബ്യൂട്ടൈല്‍ ഹെക്ടറിന് 0.08 കി.ഗ്രാം അല്ലെങ്കില്‍ ഫിനോക്‌സാപ്രൊപ്പി ഈഥൈല്‍ 0.06 കി.ഗ്രാം ഉപയോഗിക്കാം. കവട, പൊള്ളക്കള,കുതിരവാലി എന്നിവയ്ക്ക് ഫലപ്രദം. എന്നാല്‍ വീതികൂടിയ ഇലയുള്ള സസ്യങ്ങളും മുത്തങ്ങയും നശിപ്പിക്കില്ല.
C. പലതരത്തിലുള്ള കളകളെ നശിപ്പിക്കല്‍
അസിംസള്‍ഫ്യൂറോണ്‍(azimsulfuron),പിനോക്‌സ്യുലാം(penoxsulam), ബിസ്പിറിബാക് സോഡിയം(bispyribac sodium) എന്നിവയാണ് ഉപയോഗിക്കേണ്ടത്. നട്ട് അല്ലെങ്കില്‍ വിതച്ച് 15 മുതല്‍ 20 ദിവസത്തിനകം ഉപയോഗിക്കണം. കുതിര വാലിക്ക് അത്ര ഫലപ്രദമല്ലെങ്കിലും മറ്റെല്ലാത്തരം കളകളെയും നശിപ്പിക്കും. ഹെക്ടര്‍ ഒന്നിന് അസിംസള്‍ഫ്യൂറോണ്‍ 0.035 കി.ഗാം അല്ലെങ്കില്‍ പിനോക്സ്യുലാം 0.025 കി.ഗ്രാം അല്ലെങ്കില്‍ ബിസ്പിറിബാക് സോഡിയം 0.025 കി.ഗ്രാം എന്ന നിലയില്‍ പ്രയോഗിക്കാം.
ആഫ്രിക്കന്‍ പായലിന്റെ നിയന്ത്രണം(control of Salvinia auriculata)
നടീലിന് ഒരാഴ്ച മുന്‍പ് ആഫ്രിക്കന്‍ പായല്‍ വയലില്‍തന്നെ ചവുട്ടിത്താഴ്ത്തുന്നത് അതിനെ നിയന്ത്രിക്കുന്നതോടൊപ്പം മണ്ണിന്റെ പുഷ്ടി വര്‍ധിപ്പിക്കാനും സഹായിക്കും. കുടിവെള്ള വിതരണം സുരക്ഷിതമാക്കപ്പെട്ടിട്ടുളള സ്ഥലങ്ങളില്‍ മാത്രമെ സസ്യനാശിനികള്‍ പ്രയോഗിക്കാവൂ.
സസ്യനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍
- ശുപാര്‍ശ ചെയ്തിട്ടുള്ള തോതിലും സമയത്തും മാത്രം പ്രയോഗിക്കുക (keep the specified quantity and time of usage)
- തളിക്കുന്നതിനുമുന്‍പ് വയലിലെ വെളളം വാര്‍ത്തുകളയണം( remove water before using weedicide)
- മുളച്ചുവരുന്ന കളകളെ നശിപ്പിക്കുന്നതരം സസ്യനാശിനികളാണെങ്കില്‍ തളിച്ച് ഒരാഴ്ച കഴിഞ്ഞും മറ്റുള്ളവയാണെങ്കില്‍ 48 മണിക്കൂറിനുശേഷവും മാത്രമെ വയലില്‍ വെളളം വീണ്ടും കയറ്റാവൂ.
- സസ്യനാശിനി തളിക്കുന്നതിന് ഫ്‌ളഡ് ജറ്റ് നോസില്‍ അല്ലെങ്കില്‍ ഫ്‌ളാറ്റ് ഫാന്‍ നോസില്‍ ഉപയോഗിക്കണം(use fllod jet nozzzle or flat fan nozzle)
- ഒരേ വേഗതയില്‍ തളിച്ചുനീങ്ങുവാനും തളിച്ചിടത്തുതന്നെ വീണ്ടും തളിക്കാതിരിക്കാനും ശ്രദ്ധിക്കണം. (spray on same speed and care not to repeat the spraying)
- ഹെക്ടറൊന്നിന് 300-400 ലിറ്റര്‍ വെള്ളമെങ്കിലും വേണ്ടിവരും. ( needs 300-400 litre water/hectre )
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്‍കൃഷി -എ ടു ഇസഡ് (Paddy cultivation -A to Z) ഭാഗം-6- ജലപരിപാലനം
Share your comments