അരി കഴിഞ്ഞാൽ മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യധാന്യമാണ് ഗോതമ്പ്. ധാരാളം പോഷകാംശങ്ങൾ കലവറയാണ് ഗോതമ്പ്. വാതത്തെയും പിത്തത്തെയും ശമീപ്പിക്കുകയും ആയുസ്സിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷ്യധാന്യമാണ് ഗോതമ്പ്. ആമവാതത്തിന് ഗോതമ്പ് പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ ശമനം ലഭിക്കും.
ഗോതമ്പു മാവുകൊണ്ട് കഞ്ഞി വെച്ച് കഴിക്കുന്നത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഗോതമ്പ് മാവ് ചൊറുക്ക ചേർത്ത് ചൂടാക്കി പുറമേ പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന അരിമ്പാറകൾ അപ്രത്യക്ഷമാകാൻ സഹായകമാകും. തവിടുകളയാത്ത ഗോതമ്പു കൊണ്ട് അപ്പം ഉണ്ടാക്കി കഴിക്കുന്നതും, ഗോതമ്പു കൊണ്ട് കഞ്ഞി കുടിക്കുന്നതും കൃത്യമായ ശോധന ലഭിക്കുവാൻ കാരണമാവും.
മൂലക്കുരുവിന് ഗോതമ്പു കൊണ്ടുള്ള അപ്പം നല്ലതാണ്. ഒരുപിടി ഗോതമ്പ് മൺപാത്രത്തിൽ ഇട്ടു വറുത്തു പൊടിച്ച ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് കാച്ചി മതിയായ തോതിൽ പാലും പഞ്ചസാരയും ചേർത്ത് ദഹനത്തിനനുസരിച്ച് മറ്റു ഭക്ഷണപദാർത്ഥങ്ങൾക്ക് ഒപ്പമോ തനിച്ചോ കഴിക്കുന്നത് നല്ലതാണ്. ഗോതമ്പ് പൊടി പാലും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മൂക്കിൽ നിന്നുള്ള രക്തപ്രവാഹം എന്ന ആശ്വാസം ലഭിക്കും.
After rice, wheat is one of the most popular food grains in Kerala. Wheat is a storehouse of many nutrients. Wheat is a food grain that soothes rheumatism and bile and prolongs life. Tortoise can be cured by grinding wheat with honey. Eating porridge with wheat flour is the solution to menstrual problems. Warm wheat flour mixed with vinegar and applied externally can help to reduce the appearance of warts on the body. Eating bread made with whole wheat and drinking porridge made with wheat can lead to accurate testing. Wheat bread is good for hemorrhoids. Put a handful of wheat in a clay pot, grind it, add two cups of water, add enough milk and sugar.
Depending on the digestion, it is best to eat with or without other foods.
അരിയേക്കാൾ പ്രമേഹരോഗികൾക്ക് എന്തുകൊണ്ടും ഗുണം ലഭിക്കുന്നത് ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമാണ്. ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ അരി യെക്കാൾ കുറച്ചു കഴിച്ചാൽ മതി ഗോതമ്പ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മാത്രമല്ല രോമത്തിന് വളർച്ചയ്ക്ക് പോലും സഹായകമായ പോഷക വസ്തുക്കൾ ഗോതമ്പിൽ അടങ്ങിയിരിക്കുന്നു.
Share your comments