ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരിനമാണ് അമരപ്പയർ. ഇതിൽ കുറ്റിച്ചെടിയായി വളരുന്ന ഇനം വർഷം മുഴുവൻ മികച്ച വിളവ് തരുന്നവയാണ്. ധാരാളം മഴ ലഭ്യമാകുന്ന ജൂലൈ- ഓഗസ്റ്റ് മാസങ്ങൾ. വരികൾ തമ്മിൽ ഒന്നേകാൽ മീറ്ററും ചെടികൾ തമ്മിൽ മുക്കാൽ മീറ്ററും അകലത്തിൽ കൃഷിചെയ്യാം. ഇതിനുപുറമേ മികച്ച രീതിയിൽ പന്തൽ ഒരുക്കുകയും വേണം. അടിവളമായി ഹെക്ടറൊന്നിന് 20 ടൺ ജൈവവളമാണ് പ്രയോഗിക്കേണ്ടത്. ഇതിനു പുറമേ 10 ദിവസം ഇടവിട്ട് താഴെപ്പറയുന്നവ വളങ്ങൾ നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീൻ സമ്പന്നമാണ് അമരപ്പയർ
Amara is one of the most easily cultivated varieties. This is a shrub that gives good yields throughout the year
1.ചാണകപ്പൊടി 4 ടൺ, ചാരം 125 കിലോ റോക്ക് ഫോസ്ഫേറ്റ് 300 കിലോ എന്നിവ ഒന്നായി ചേർത്തു നൽകുക.
2.കമ്പോസ്റ്റ് 8 ടൺ, ചാരം 100 കിലോ റോക്ക് ഫോസ്ഫേറ്റ് 200 കിലോ എന്നിവ
3.വെർമി കമ്പോസ്റ്റ് 4 ടൺ, ചാരം 100 കിലോ, റോക്ക് ഫോസ്ഫേറ്റ് 300 കിലോ
ബന്ധപ്പെട്ട വാർത്തകൾ: തിരുവാതിര ഞാറ്റുവേലയിൽ അമരപ്പയർ നടാം
4.പച്ചിലവളം 7 ടൺ, ചാരം100 കിലോ റോക്ക് ഫോസ്ഫേറ്റ് 300 കിലോ
5.കോഴിവളം 3 ടൺ, ചാരം 200 കിലോ, റോക്ക് ഫോസ്ഫേറ്റ് 150 കിലോ
മേൽപ്പറഞ്ഞ വളപ്രയോഗത്തിന് പുറമേ വിത്തിൽ റൈസോബിയം കൾച്ചർ പുരട്ടിയതും വിത്തിൽ കുമ്മായം പുരട്ടി തരി രൂപത്തിലാക്കിയതും നൈട്രജൻ വളർച്ചയെ സഹായിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഏത് അമര് വിത്തിനം കൃഷി ചെയ്താലും ഈ രീതി ഉപയോഗിക്കാം. വിപണിയിൽ ലഭ്യമാകുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയ കൾച്ചർ ചെടി ഒന്നിന് മണ്ണിൽ ഒരു ഗ്രാം എന്ന അളവിൽ വിത്തിന് ഒപ്പം ചേർത്ത് കൊടുക്കുന്നത് ഇരട്ടി വിളവിന് കാരണമാകുന്നു. ഇത് മണ്ണിൽ മൂലകത്തിന് ലഭ്യത വർദ്ധിപ്പിക്കുവാനും മികച്ച വഴിയാണ്. രണ്ടാഴ്ചയിലൊരിക്കൽ വെർമിവാഷ് ഇലകളിൽ തളിച്ച് കൊടുക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയ ഹോർമോണുകൾ കാരണം ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ മികച്ചതാണ്. കൂടുതൽ പൂവിടാൻ അമരയിൽ പ്രൂണിങ് നടത്തിയിരിക്കണം. ആരോഗ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതാണ് പ്രൂണിങ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.
ഇത് നല്ല രീതിയിൽ അമര പൂവിടാനും കൂടുതൽ ഫലം കിട്ടുവാനും മികച്ചതാണ്. ഇതു കൂടാതെ നല്ല രീതിയിൽ ജലസേചനം നടത്തുകയും വേണം. സാധാരണ അമരപയർ കാണുന്ന കീടങ്ങളാണ് മുഞ്ഞ, വെള്ളീച്ച, കായ്തുരപ്പൻ പുഴുക്കൾ തുടങ്ങിയവ. ഇവയെ പ്രതിരോധിക്കാൻ 2 ശതമാനം വീര്യത്തിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അല്ലെങ്കിൽ പുകയില കഷായം ആഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കള തോട്ടത്തിൽ എളുപ്പം വിളയുന്ന പച്ചക്കറികൾ
Share your comments