<
  1. Vegetables

വഴുതനങ്ങ- വിസ്മയകരം

വഴുതനങ്ങയെ, തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.

Shalini S Nair
Brinjal
Brinjal

വഴുതനങ്ങയെ, തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു. ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ (16 to 57 ഇഞ്ച്) ഉയരത്തിൽ വളരുന്നു.

വഴുതനയുടെ ശാസ്ത്രീയ നാമം- Solanum melongena-“സൊലാനം മെലങിന” എന്നാണ്.

Eggplants, also known as aubergines, belong to the nightshade family of plants and are used in many different dishes around the world, There are many varieties that range in size and color. And while eggplants with a deep purple skin are most common, they can be violet, green or even black. Eggplants are a nutrient-dense food, meaning they contain a good amount of vitamins, minerals and fiber in few calories.

Eggplant has a high water content and is low in calories. This makes it ideal for people who want to reduce weight. The spongy texture of the vegetable facilitates these characteristics.Hence, you must consume eggplant in its natural form as much as possible. The vegetable also has a high fiber content. The fiber keeps you satiated and may help with weight loss.

Brinjal
Brinjal

വഴുതനങ്ങയിലടങ്ങിയിട്ടുള്ള പ്രധാന ആന്റി ഓക്‌സിഡന്റായ ക്ലോറോജെനിക്‌ ആസിഡ്‌ സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള കോശ നാശത്തിനും പ്രതിരോധിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റ്‌സ്‌, ഫൈറ്റോ ന്യൂട്രിയന്റ്‌സ്‌ , വിറ്റാമിന്‍ സി എന്നിവയുടെ സാന്നിദ്ധ്യമാണ്‌ വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ക്ക്‌ കാരണം.

അസ്ഥി ആരോഗ്യം വർദ്ധിപ്പിക്കാം

അസ്ഥി ധാതുക്കളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും വഴുതന സഹായിച്ചേക്കാം . ഈ പച്ചക്കറിയിൽ അസ്ഥികളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു

വിളർച്ച ചികിത്സിക്കാൻ സഹായിച്ചേക്കാം

വഴുതനങ്ങയിൽ 100 ​​ഗ്രാമിന് 0.2 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഈ പോഷക പച്ചക്കറിയിൽ ചെമ്പും അടങ്ങിയിട്ടുണ്ട് (100 ഗ്രാമിൽ ഏകദേശം 0.173 മില്ലിഗ്രാം) . RBC-ആർ‌ബി‌സികളുടെ ശരിയായ ഉൽ‌പാദനത്തിനും വിതരണത്തിനും സഹായിക്കുന്നതിന് ഈ രണ്ട് ധാതുക്കളും ഫലപ്രദമായി പ്രവർത്തിക്കുന്നു, അങ്ങനെ ഊർജ്ജവും ഹീമോഗ്ലോബിൻ അളവും വർദ്ധിക്കുന്നു

ഹൃദയം വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത്‌ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും. കൂടാതെ രക്ത സമ്മര്‍ദ്ദത്തിന്റെ തോത്‌ സാധാരണ നിലയില്‍ നിലനിര്‍ത്താനും സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിരിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കുറയ്‌ക്കും.

തലച്ചോര്‍ കോശ പാളികളെ എല്ലാത്തരം ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്റ്‌സ്‌ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌ . മികച്ച ഓര്‍മ്മ ശേഷി നിനിര്‍ത്താനും ഇവ സഹായിക്കും.

Brinjal
Brinjal

ഇരുമ്പ്‌

വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ അധിക ഇരുമ്പ്‌ നീക്കം ചെയ്യാന്‍ സഹായിക്കും. പോളിസൈത്തീമിയ രോഗികള്‍ക്ക്‌ ഇവ വളരെ ഗുണകരമാകും. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നാസുനിന്‍ എന്ന മിശ്രിതം ശരീരത്തിലെ അധികം ഇരുമ്പ്‌ നീക്കം ചെയ്യാന്‍ സഹായിക്കും.

അണുബാധ അണുബാധയില്‍ നിന്നും സംരക്ഷിക്കും എന്നതാണ്‌ വഴുതനങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌ ഇത്‌ അണുബാധയെ പ്രതിരോധിക്കും.

രോഗപ്രതിരോധ ശേഷി രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ വഴുതനങ്ങ സഹായിക്കും. ആന്റി ഓക്‌സിഡന്റ്‌സ്‌, ഫൈറ്റോ ന്യൂട്രിയന്റ്‌സ്‌ , വിറ്റാമിന്‍ സി എന്നിവയുടെ സാന്നിദ്ധ്യമാണ്‌ വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ക്ക്‌ കാരണം.

പുകവലി പുകവലി ഉപേക്ഷിക്കുന്നതിന്‌ നിക്കോട്ടിന്‌ ബദലായുള്ള പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങള്‍ തേടുകാണെങ്കില്‍ വഴുതനങ്ങ നല്ലൊരു ഉപായമാണ്‌. വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിദ്ധ്യം ആണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

Brinjal
Brinjal

ചര്‍മ്മകാന്തി

വഴുതനങ്ങയില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഇവ ചര്‍മ്മത്തിന്‌ തിളക്കം നല്‍കും. വഴുതനങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്തോസയാനിന്‍ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

കേശ സംരക്ഷണം

മുടിയിലെ ജലാംശം നിലനിര്‍ത്താന്‍ വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത്‌ സഹായിക്കും. മുടിയിഴകളുടെ വേരുകള്‍ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ചില എന്‍സൈമുകള്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും മുടിയുടെ വര്‍ണ്ണം നിലനിര്‍ത്തുകയും ചെയ്യും

ചര്‍മ്മത്തിലെ ജലാംശം വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വരണ്ട ചര്‍മ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജൈവകീടനാശിനികള്‍ പ്രയോഗിക്കൂ , മഴക്കാലത്തും വെണ്ട വിളയിക്കാം

English Summary: Brinjal (1)

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds