ക്യാബേജ് ഇലക്കറികളില് പെട്ട ഒന്നാണ്. ഏറെ ആരോഗ്യഗുണങ്ങള് കാബേജിനുണ്ട്, നാരുകളുടെ പ്രധാന ഉറവിടം കൂടിയാണ് കാബേജ് സാധാരണ ഇളം പച്ച നിറത്തിലെ ക്യാബേജാണ് നാം ഉപയോഗിക്കാറ് അല്ലെ? എന്നാല് വയലറ്റ് കളറില് ഉള്ള കാബേജും ഉണ്ട്, എന്നാല് നമ്മള് ഉപയോഗിച്ചിട്ടുണ്ടോ?
സാധാരണ ഷവര്‍മ പോലെ ഉള്ള ഫാസ്റ്റ് ഫുഡിന്റെ കൂടെയാണ് അല്ലെ നമ്മള്‍ അത് കഴിച്ചിട്ടുള്ളത് എന്നാല്‍ പള്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലെ ക്യാബേജും നമുക്ക് ലഭ്യമാണ്.
വയലറ്റ് നിറത്തിലെ ക്യാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. റെഡ് ക്യാബേജ് എന്നാണ് ഇതറിയപ്പെടുന്നത്.
ഈ വയലറ്റ് ക്യാബേജില്‍ പച്ച ക്യാബേജിലില്ലാത്ത ആന്തോസയാനിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. നല്ലൊരു ആന്റിഓക്സിഡന്റും ധാരാളം വൈറ്റമിന്‍ സി, ഇ എന്നിവയുടെ ഉറവിടവുമാണിത്.
ഇതിലെ സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു.
സള്‍ഫര്‍ ധാരാളമടങ്ങിയ ഇത് കൊളസ്ട്രോള്‍ തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുപോലെ യൂറിക് ആസിഡും.
രക്താണുക്കളുടെ നിര്‍മാണത്തിന് വയലറ്റ് ക്യാബേജ് ഏറെ ഗുണകരമാണ്. ഇത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് വയലറ്റ് ക്യാബേജ്
ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും നല്ലത്.
വയലറ്റ് ക്യാബേജില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.
വൈറ്റമിന്‍ കെ യും ധാരാളമുള്ളതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ ക്യാബേജ്.
ഇതില്‍ വൈറ്റമിന്‍ സി, ഇ, എ എന്നിവ അടങ്ങിയിരിക്കുന്നു ഇത് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കും. കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.
Share your comments