വർഷത്തിൽ എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. വിത്ത് നേരിട്ട് പാകിയോ വിത്ത് പാകി വളർത്തിയ സ്ഥലത്തു നിന്ന് പറിച്ചു നട്ടും ചീര മികച്ച രീതിയിൽ കൃഷി ചെയ്യാം. തൈ ഉണ്ടാക്കാൻ മണ്ണ് തയ്യാറാക്കുമ്പോൾ മണ്ണ് വെയിൽ കൊള്ളിച്ചു അണുവിമുക്തമാക്കുകയും സ്യൂഡോമോണസ് എന്ന ബാക്ടീരിയം ചേർക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ആവശ്യാനുസരണം ചാണകപ്പൊടി, ട്രൈക്കോഡർമ, വേപ്പിൻപിണ്ണാക്ക് മറ്റു ജീവാണുവളങ്ങൾ എന്നിവയും ചേർക്കണം.
20 മുതൽ 30 ദിവസം പ്രായമായ ചീരത്തൈകൾ ജൈവവളങ്ങൾ ചേർത്ത് മണ്ണിൽ 30 സെൻറീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കി കൃഷി ചെയ്യാം. ജീവാണുവളങ്ങൾ 10 ലിറ്റർ വെള്ളത്തിന് ഒരു കിലോ എന്ന രീതിയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. വിത്ത് വിതച്ചതിനുശേഷം ചാണകവെള്ളം, ബയോഗ്യാസ് സ്ലറി എന്നിവ ആഴ്ചയിൽ ഒരിക്കൽ ഒഴിച്ച് കൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: ചീര കൃഷി ചെയ്യുന്ന തുടക്കക്കാര്‍ അറിയാൻ
ചീര കൃഷിയിലെ കീട രോഗ സാധ്യതകൾ
ധാരാളം കീട രോഗങ്ങൾ കാണപ്പെടുന്ന ഒന്നാണ് ചീര. ഇലചുരുട്ടിപ്പുഴു, ഇലകളിൽ വലകൾ ഉണ്ടാക്കുന്ന കീടങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇവയെ കൈകൊണ്ട് എടുത്തു നശിപ്പിക്കുന്നതാണ് ഉത്തമം.
Spinach can be grown all year round. Spinach can be grown best by sowing the seeds directly or by transplanting from the place where the seeds were sown.
ബന്ധപ്പെട്ട വാർത്തകൾ: സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം
നീരൂറ്റിക്കുടിക്കുന്ന സകല പ്രാണികളെയും ഇല്ലാതാക്കാൻ നാലു ശതമാനം വീര്യമുള്ള വേപ്പിൻച്ചാറ് അല്പം ബാർസോപ്പ് ചേർത്ത മിശ്രിതം ഉണ്ടാക്കി തളിക്കാം. ഈ വിളയെ ബാധിക്കുന്ന മറ്റു പ്രധാന രോഗമായ ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കാൻ മികച്ച പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുകയാണ് നല്ലത്. നേർപ്പിച്ച ഗോമൂത്രം, സ്യൂഡോമോണസ്, ട്രൈക്കോഡർമ എന്നിങ്ങനെയുള്ള ജീവാണു വളങ്ങൾ ഒഴിച്ച് കൊടുക്കുന്നതും ഒരു മാർഗമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൊഴുപ്പ ചീര
Share your comments