1. നിലം തിരഞ്ഞെടുക്കൽ
വെള്ളം കിട്ടുന്ന, വെള്ളം കെട്ടിനിൽക്കാത്ത, വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്ക് തെരഞ്ഞെടുക്കാൻ.
2. വിത്ത്, തൈ
വിത്ത്, തൈ, എന്നിവ നല്ലതു നോക്കി തെരെഞ്ഞുടുക്കുക.
3. വളപ്രയോഗം
നല്ല വിളവ് ലഭിക്കാൻ മണ്ണിൻറെ PH 6-7 ആയിരിക്കണം. ഇതിനായി പാചക്കക്ക, കുമ്മായം, ഡോളമൈറ്റ്, എന്നിവ മണ്ണിൽ വിതറുക. 15 ദിവസത്തിനു ശേഷം വളങ്ങൾ ഇട്ട് തടം ശരിയാക്കുക. ജൈവവളങ്ങളായി ചാണകം, കോഴിവളം, ആട്ടിൻ കാഷ്ടം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, എന്നിവ ഇട്ട് മണ്ണൊരുക്കാം. ശേഷം മുള വന്ന വിത്ത് അല്ലെങ്കിൽ തൈ നടാം.
ചെടിയുടെ വളർച്ചക്കാലത്ത് nitrogen, phosphorous, എന്നിവ കൂടുതൽ അടങ്ങിയ വളങ്ങൾക്ക് പ്രാധാന്യം നൽകണം. പൂവിടുന്ന കാലം മുതൽ പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകാം. ചെടികൾക്ക് സൂഷ്മമൂലകങ്ങൾ ഇടയ്ക്കിടെ നൽകണം. ഇത് ചെടിക്ക് ആരോഗ്യം, രോഗ പ്രതിരോധശേഷി, നല്ല വിളവ്, എന്നിവ ലഭിക്കാൻ അത്യാവശ്യമാണ്. ഓരോ മൂലകത്തിൻറെ കുറവും ചെടിയുടെ ഇലകളിലും കായ്കളിലും പ്രകടമാകും. ഇത് തിരിച്ചറിയാലാണ് കർഷകനെ കൃഷിയിൽ വിജയിപ്പിക്കുന്ന ഒരു പ്രധാന ഘടകം.
4. കീടനിയന്ത്രണം
നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇല തിന്നുന്ന വണ്ടുകൾ, കായീച്ച, ഇലകൾ, തണ്ടുകൾ, കായ, എന്നിവ തിന്നുന്ന പുഴുക്കൾ, ഇവയാണ് പ്രധാന കീടങ്ങൾ. വേപ്പെണ്ണ മിശ്രിതംകൊണ്ട് ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാം. എന്നാൽ വാണിജ്യ കൃഷിയിൽ കൃത്യമായ കീടനിയന്ത്രണ നാശിനികൾ ഉപയോഗിക്കണം (രാസകീടനാശിനികൾ ഉപയോഗിക്കരുത്). അല്ലാത്ത പക്ഷം കൃഷി നഷ്ടത്തിലാകും.
5. രോഗനിയന്ത്രണം
രോഗനിയന്ത്രണ മാർഗ്ഗമായ ന്യൂഡോമോണാസ് കൃത്യമായ ഇടവേളകളിൽ പ്രയോഗിക്കണം. ഇത് വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം ഫംഗൽ രോഗങ്ങൾ വന്നുകഴിഞ്ഞാൽ തീവ്രമായ കീടനാശിനികൾ പ്രയോഗിക്കേണ്ടിവരും. അതിന് ഇടവെക്കരുത്.
Knowing these things can definitely make Bitter gourd farming a success.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്തൻ കൃഷിചെയ്യാം മഴക്കാലത്തും
Share your comments