ഉരുളക്കിഴങ്ങെന്നു കേൾക്കുന്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുക പഞ്ചാബിന്റെയും ഹരിയാനയുടേയുമൊക്കെ പേരാണെങ്കിലും പതിയെപതിയെ മലയാളികളും ഈ കൃഷി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ ഉരുളക്കിഴങ്ങ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചയ്തു നോക്കിയെങ്കിലും വിജയിക്കാൻ ആയിട്ടില്ല. എന്നാൽ മട്ടുപ്പാവിലും കൃഷിയിടങ്ങളിലും ഗ്രോബാഗുകളിൽ മറ്റും സ്വന്തം വീട്ടാവശ്യത്തിന് വേണ്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തുൽപാദിപ്പിക്കുന്നവർ നിരവധിയാണ്.There are many people who grow potatoes for their own household on terraces, farms and in grobags.
വിറ്റാമിനുകളുടെ കലവറ
സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ , വൈറ്റമിൻ എന്നിവയാല്‍ സമൃദ്ധവുമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്തുന്ന രാജ്യക്കാരൊക്കെ പൊതുവെ ആരോഗ്യവാൻമാരായിട്ടാണ് കാണപ്പെടുന്നത്. അതിനാൽ ലോകത്ത് ഏറ്റവുമധികം ഉൽപാദിപ്പിക്കപ്പെടുന്ന കിഴങ്ങുവർഗവും ഉരുളക്കിഴങ്ങ് തന്നെയാണ്. ഏകദേശം 125 രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുവെന്നും അതിലൂടെ ലോകത്തിലെ 100 കോടിയിലേറെ ആളുകൾ ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നു എന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇന്ത്യക്കും, റഷ്യക്കുമാണ്.
കൃഷിചെയ്യേണ്ടെങ്ങിനെ?..
അടുത്ത മാസം മുതലാണ് ഉരുളക്കിഴങ്ങ് നടാൻ അനുയോജ്യമായ സമയം. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങൾ വരെ ഇതിനായി ഉപയോഗിക്കാം. കിളച്ച് വൃത്തിയാക്കിയ വാരം കോരിയിട്ട മണ്ണില്‍ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ നടീല്‍ രീതി തന്നെയാണ്. അടിവളമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിവേണം മണ്ണൊരുക്കാന്‍. കിഴങ്ങു കഷ്ണങ്ങള്‍ ഓരോന്നും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നടണം. മണ്ണിലാണെങ്കില്‍ അടുപ്പിച്ച് നടരുത്. ഒരു ഗ്രോബാഗില്‍ ഒരു കഷ്ണം വച്ചാല്‍ മതിയാകും.
വിത്ത് നട്ടു ദിവസവും നനച്ചു കൊടുക്കണം. വിത്തു നട്ട് 30 ദിവസം കഴിയുമ്പോഴും 70 ദിവസം കഴിയുമ്പോഴും ചുവട്ടില്‍ മണ്ണ് കൂട്ടി വളമിടണം. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം തളിച്ചു കൊടുക്കണം.വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ കീടങ്ങളെ അകറ്റാന്‍ സഹായകമാകും. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. നന്നായി വളര്‍ന്നു കഴിയുമ്പോള്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം. ഇലകളില്‍ പുഴുക്കള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേപ്പെണ്ണ മിശ്രിതം തളിക്കണം. ഇലകൾ വാടിത്തുടങ്ങുന്നതാണ് ഉരുളക്കിഴങ് പാകമാകുന്നതിന്റെ ലക്ഷണം. കൃഷി ചെയ്ത ഉരുക്കിലകിഴങ്ങിന്റെ ഇനം അനുസരിച്ചു 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരുളക്കിഴങ്ങു് വിളവെടുക്കാം.
ഉപഭോഗം ഓരോ രാജ്യങ്ങളിലും
2019 ൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉപഭോഗമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന (93 ദശലക്ഷം ടൺ), ഇന്ത്യ (51 ദശലക്ഷം ടൺ), ഉക്രെയ്ൻ (23 ദശലക്ഷം ടൺ) എന്നിവയാണ് മുൻനിര സ്ഥാനങ്ങൾ നേടിയത്. ഈ രാജ്യങ്ങൾക്ക് പിന്നിൽ റഷ്യ, യുഎസ്എ, ബംഗ്ലാദേശ്, ജർമ്മനി, പോളണ്ട്, നെതർലാന്റ്സ്, കാനഡ, ബെലാറസ് എന്നിവയാണ്.
മൂല്യത്തിൽ, ചൈന മാത്രമാണ് മുൻനിരയിലുള്ളത് (52,3 ബില്യൺ ഡോളർ). റാങ്കിംഗിൽ രണ്ടാം സ്ഥാനം ഇന്ത്യ കൈവരിച്ചു (10,5 ബില്യൺ ഡോളർ). അമേരിക്ക പിന്തുടർന്നു.
2019 ൽ ഏറ്റവും കൂടുതൽ ആളോഹരി ഉരുളക്കിഴങ്ങ് ഉപഭോഗം ബെലാറസ് (ഒരാൾക്ക് 591 കിലോഗ്രാം), ഉക്രെയ്ൻ (ഒരാൾക്ക് 521 കിലോഗ്രാം), നെതർലാൻഡ്‌സ് (ഒരാൾക്ക് 350 കിലോ) എന്നിവയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അത്ര ചെറുതല്ല ഈ ചെറുമണി ചോളം
Share your comments