Vegetables

വഴുതിന കൃഷി 

നമ്മുടെ അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. നാടനും മറുനാടനുമായി പലയിനങ്ങള്‍ ഇപ്പോള്‍പ്രചാരത്തിലുണ്ട്. കേരളത്തിൽ ചിലയിടത്തു "കത്തിരിക്ക" എന്നും വിളിക്കപ്പെടുന്നു. വഴുതിനയുടെ മുഖ്യകൃഷിക്കാലം മെയ് ജൂണ്‍, സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളാണ്. എന്നാല്‍ കാലവർഷാരംഭമാണ് കൂടുതല്‍ യോജിച്ചത്. അതിന് ഇപ്പോഴേ തയ്യാറാവാം.മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍ണ്ണും മണലും ചേര്‍ത്ത് നിറച്ച കൂടകളിലോ, മണ്ണ്, മണല്‍, കാലിവളം എന്നിവ ചേരത്ത തവാരണയിലോ വിത്ത് പാകി നനക്കണം. നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്താണ് വിത്ത് പാകാന്‍ തവാരണ ഉണ്ടാക്കേണ്ടത്. വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. സ്ഥലമില്ലാത്തവര്‍ക്ക് പരന്ന ട്രേയിലോ പഴയ ബക്കറ്റിലോ പരന്നപാത്രത്തിലോ മണ്ണും മണലും വളപ്പൊടിയും ചേര്‍ത്ത് വഴുതിന വിത്ത് പാകാം. ദിവസേന ചെറിയതോതില്‍ നന നല്കണം.വഴുതിന വിത്ത് ഏറെ താഴ്ത്തി പാകിയാല്‍ മുളച്ചുവരില്ല.

കൈവിരല്‍ ഉപയോഗിച്ച് ചെറിയതായി താഴ്ത്തി വഴുതിന വിത്ത് പാകണം. വിത്തിട്ടശേഷം ചെറിയതായി മണലിട്ടു നനച്ചാല്‍ മതി.തവാരണയിലെ തൈകള്‍ അഴുകല്‍ തടയാന്‍ നീര്‍ വാര്‍ച ഉറപ്പാക്കണം. വിത്ത് ഒരു സ്ഥലത്തു മാത്രമായി വിതറാതെ എല്ലായിടത്തുമെന്ന തരത്തില്‍ വിതയ്ക്കണം. സ്യൂഡോമോണാസ്, ലായനി മണ്ണില്‍ ഒഴിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ വഴുതന മുളച്ച്തൈകള്‍ വളര്ന്നു തുടങ്ങും. വിത്തിടും മുമ്പ് തന്നെ സ്യൂഡോമോണസ് 5-10 ഗ്രാം പച്ചവെള്ളത്തില്‍ കലക്കി നന്നായിതവാരണയിലൊഴിച്ചാല്‍ ചെടി ചീയില്ല.

മഴക്കാലാരംഭത്തോടെ തൈകള്‍ കൂട കീറിക്കളഞ്ഞ് സൂക്ഷ്മതയോടെ ഇളക്കിയെടുത്ത് നടാം. നല്ലവെയില്‍ ലഭിക്കുന്ന സ്ഥലത്ത്ഉണക്കിപ്പൊടിച്ച ചാണകമോ ജൈവവളമോ ചേര്‍ത്ത് എടുത്ത തടമാണ് നടാന്‍ അനുയോജ്യം. തൈകള്‍ കാറ്റില്‍ഒടിഞ്ഞുപോകാതിരിക്കാന്‍ ചെറിയ കമ്പുനാട്ടി കെട്ടിക്കൊടുക്കണം. വരിവരിയായി തൈകള്‍ നട്ട ശേഷം തണല്‍ കുത്തികൊടുക്കണം. ശിഖരം പൊട്ടാത്ത ഇനങ്ങള്ക്ക് വരികള്‍ തമ്മിലും ഒരു വരിയിലെ തൈകള്‍ തമ്മിലും 60 സെ.മീ.അകലം നല്കളണം. ചുവടുപിടിച്ച് വളര്‍ന്നു തുടങ്ങുമ്പോള്‍ ചെടികള്‍ക്ക് മണ്ണ് കൂട്ടിക്കൊടുക്കണം. രണ്ടുമാസംകൊണ്ട് വഴുതനച്ചെടികള്‍ കായ്ഫലംതന്നുതുടങ്ങുംനല്ല വണ്ണം അഴുകിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, വെര്‍മി വളം, വെർമി സത്ത് , സ്യൂഡോമോണാസ്, ട്രൈക്കോഡെർമിയ സ്ഥിരം ഉപയോഗിക്കുന്നത് നല്ല വിളവിനു സഹായിക്കും.

ഇലകളും കായ്കളും പുഴുബാധയില്‍ നിന്ന് രക്ഷ നേടാന്‍ സ്ഥിരം തോട്ടത്തിലെത്തി പരിശോധിച്ച് പുഴുക്കളെയും വണ്ടിനെയും പിടിച്ച് നശിപ്പിച്ചു കാന്താരി മുളകരച്ച്, ഗോമൂത്രം, സോപ്പ്, പച്ചവെള്ളം ഇവ ചേർത്ത് ഇളക്കി തളിക്കുക. ഇല ചുരുട്ടി പുഴുവിന്റെ ആക്രമണമുണ്ടായാല്‍ വേപ്പെണ്ണ മിശ്രിതം തളിച്ച് നിയന്ത്രിക്കാം. വഴുതിന തൈകള്‍ പിഴുതുനടുമ്പോള്‍ സ്യൂഡോമോണാസ് ലായനിയില്‍ തൈകള്‍ മുക്കിയശേഷം നടണം. ചെടിച്ചട്ടിയില്‍ വഴുതിന നടുമ്പോള്‍ മണ്ണില്‍ ഉമി, മരപ്പൊടി, കമ്യൂണിസ്റ്റ് പച്ച ഉണക്കിയപൊടി, നാറ്റപ്പൂച്ചെടിയില ഉണങ്ങിയപൊടി, എന്നിവയിട്ടാല്‍ നിമാ വിരശല്യം വരില്ല. കായയും തണ്ടും തുരക്കുന്ന വില്ലന്മാരെ തുടക്കത്തിലേ പിടിച്ച് നശിപ്പിക്കുക. ചീയുന്നവഴുതിന പറിച്ച് തീയിടണം.ബാക്ടീരിയാവാട്ടരോഗം വരാതിരിക്കാന്‍ ചെടിയിലെ മണ്ണില്‍ കുമ്മായമിടണം. വലിയ തോതില്‍ വഴുതിന നടുമ്പോള്‍ മാറ്റി മാറ്റി സ്ഥലംതിരഞ്ഞെടുത്ത് നടുക.

 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox