പയറുപോലെ ഓടിനടന്നു കൃഷി ചെയ്യുന്ന കഞ്ഞിക്കുഴിക്കാരുടെ ഇഷ്ടപ്പെട്ട കൃഷിയാണ് പയർ. കഞ്ഞിക്കുഴി പയർ എല്ലാ വീടുകളിലും ഉള്ള ഒരു വിഭവമാണ്.ഹോട്ടലുകളിൽ ചെന്നാലും പയർ തോരൻ ഉറപ്പായും കാണും. വളരെ രുചിയേറിയതാന് പയർ കൊണ്ടുള്ള വിഭവം എന്നതിനാൽ തന്നെ പയർ കൃഷിയിലും പേരുകേട്ടവരാണ് കഞ്ഞിക്കുഴിയിലെ കർഷകരും. ശുഭകേശനും നിഷാദും സുനിലും സാനുവും സുജിത്തും ജ്യോതിഷും ഭാഗ്യരാജും അജിത്തും,പ്രതാപനും ഉദയപ്പനും, സൈനുവും എന്നുവേണ്ട പേരറിയുന്നവരും അറിയാത്തവരുമായ നിരവധി കർഷകർ ഉണ്ട് കഞ്ഞിക്കുഴിയിൽ. വീടുകളിൽ മുഖ്യ വിഭവമായും അല്ലാതെയും എണ്ണം പറയാനാകാത്തത്ര കേരളീയവിഭവങ്ങള്‍ പയറുപയോഗിച്ച് ഉണ്ടാക്കുന്നു. നീളമുള്ള കഞ്ഞിക്കുഴിപ്പയർ കൂടാതെ നീളം കുറഞ്ഞ തരം പയറും പിന്നെ മറ്റനേകം പയറിന്റെ വകഭേദങ്ങളും കഞ്ഞിക്കുഴിയിലെ കർഷകർ മത്സരിച്ചു കൃഷി ചെയ്യുന്നുണ്ട്. നമ്മുടെ നാടൻ പയറിനങ്ങൾ കൂടാതെ , സോയാപ്പയര്‍, മുതിര, ചെറുപയർ, തുവരപ്പയര്‍, പട്ടാണിപ്പയര്‍ (ഗ്രീന്‍പീസ്), ഫ്രഞ്ച് ബീന്‍സ്, അങ്ങനെ നിരവധി വര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ അങ്ങനെ നിരവധി പയർ വര്‍ഗ്ഗങ്ങളുണ്ട്. ഇവയും കഞ്ഞിക്കുഴിയിൽ നല്ല രീതിയിൽ കൃഷിചെയ്യുന്നു.
പാടത്താണ് കൂടുതലും കുറ്റിപ്പയർ വളരുക. നല്ല വിളവ് പാടത്തുള്ള നനഞ്ഞ പ്രതലത്തിലാണ് നല്ല വിളവ് കിട്ടുക. അതുകൂടാതെ പടർന്നു കയറാനായി കപ്പക്കമ്പുകൾ ഉണ്ടെങ്കിൽ നല്ല രീതിയിൽ വിളവ് കിട്ടും. കപ്പയുടെ ഇടവിളയായാണ് കൂടുതലും കുറ്റിപ്പയർ കൃഷി ചെയ്യുന്നത്. അതുകൊണ്ടു തന്നെ വള്ളിപ്പയറിലധികം ആദായം കുറ്റിപ്പയറിൽ നിന്നാണ് കിട്ടുന്നത്. നട്ട് 45 മുതല്‍ 50 ദിവസം മുതല്‍ ആരംഭിച്ച് പിന്നീടങ്ങോട്ട് രണ്ടുമാസക്കാലത്തേക്ക് തുടര്‍ച്ചയായി വിളവ് തരാനും പയര്‍ച്ചെടിക്ക് ശേഷിയുണ്ട്. ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ഇടവിളയായി നെല്‍പ്പാടത്തും റാബികാലത്തും (മഞ്ഞുകാലം) വേനല്‍ക്കാലത്തും തനിവിളയായി പയര്‍ കൃഷിചെയ്യാവുന്നതാണ്. വീട്ടുമുറ്റത്ത്, സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്തും പയര്‍ കൃഷി ചെയ്യാം. എന്നാൽ പാടത്തുണ്ടാകുന്നതുപോലെയുള്ള വിളവ് കരപ്രദേശത്തു പ്രതീക്ഷിക്കണ്ട.
നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഏതുകാലത്തും കൃഷിചെയ്യാവുന്ന ഇനമാണ് പയര്‍ (നാടന്‍). പയറിൽ അന്നജം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷവസ്തുക്കളെയും പുറന്തള്ളാൻ കഴിയുന്ന വന്‍പയര്‍ ധാന്യരൂപത്തിലും അതിന്റെ തൊലികളയാതെ പച്ചക്കറിരൂപത്തിലും ഉപയോഗിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളുന്ന ആന്റി ഓക്സിഡന്റുകളും പയറില്‍ ധാരാളമടങ്ങിയിരിക്കുന്നു . വള്ളിപ്പയര്‍, കുറ്റിപ്പയര്‍, തടപയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷിചെയ്യുന്നത്. വള്ളിപ്പയര്‍ വിഭാഗത്തില്‍ ലോല, ശാരിക, കുരുത്തോലപ്പയര്‍, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍ എന്നീ ഇനങ്ങളും കുറ്റിപ്പയര്‍ വിഭാഗത്തില്‍ അനശ്വര, കൈരളി,വരുണ്‍, കനകമണി എന്നിവയും തടപ്പയറില്‍ പൂസ ബര്‍സാത്തി, പൂസ കോമള്‍, ഭാഗ്യലക്ഷ്മി എന്നീ വിത്തുകളുമാണ് കേരളത്തില്‍ ലഭ്യമായിട്ടുള്ളത്.
എങ്ങനെ കൃഷി ചെയ്യാം?
പയറിനങ്ങളുടെ എല്ലാം കൃഷി രീതി ഒരുപോലെയാണ്. കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി തടം കോരി ഉഴുതിളക്കി കട്ടയും കളയുമെല്ലാം നീക്കം ചെയ്യുക. മഴവെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ 30 സെ. മീ. വീതിയിലും 15 സെ. മീ. താഴ്ചയിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് ചാലുകള്‍ നിര്‍മ്മിക്കുക. തുടര്‍ന്ന് വരികള്‍ നിര്‍മ്മിച്ച് അതില്‍ ചെറിയ കുഴികളുണ്ടാക്കി, ഒരു കുഴിയില്‍ രണ്ട് വീതം വിത്തുകള്‍ വിതയ്ക്കുക. കുറ്റിപ്പയറിന് 15 സെ. മീ. അകലം മതിയാകും ധാരാളം പടരുന്നവയ്ക്ക് 45 x 30 സെ. മീ. ഇടയകലം ആവശ്യമാണ്. പടരുന്ന പയറിനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് വിത്തുകള്‍ വീതം ഇടാവുന്നതാണ്.പാടത്തു പയർ വിത്തുകൾ ഇടുമ്പോൾ പ്രാവുകൾ കൊത്തികൊണ്ടുപോകാൻ സാധയതയുണ്ട്. പ്രാവുകളെ അകറ്റാനായി വെള്ളകളറിലുള്ള പോളിത്തീൻ കവറുകൾ കുത്തി നിർത്തുകയാണ് പതിവ്. The cultivation method of all pulses is the same. Dig the field two or three times and plow and remove all the weeds and weeds. 30 cm to prevent flooding. M 15 cm in width. Make ditches at a depth of 2 m. Then make rows and make small holes in it and sow two seeds in each hole. 15 cm per bushel. The distance is 45 x 30 cm for large spreads. distance between is required.
ജലസേചനം
കരപ്രദേശത്തു പയർ വിത്തിനു ജലസേചനം അത്യാവശ്യമാണ്. വിത്ത് മണ്ണിലിട്ട് പതിനഞ്ച് ദിവസം കഴിയുമ്പോഴും പുഷ്പിക്കുമ്പോഴുമാണ് പയറിന് ജലസേചനം ചെയ്യേണ്ടത്. ഏറെ ചെറിയ ഈര്‍പ്പത്തില്‍ വളരുന്ന തരം ചെടിയ്സ്സ്നു പയർ. അതിനാൽ കൂടുതൽ നന വിപരീത ഫലം ചെയ്യും.. ചെടി പുഷ്പിക്കുമ്പോള്‍ നനയ്ക്കുന്നത് കൂടുതൽ പുഷ്പിക്കുന്നതിനും കായപിടുത്തത്തിനും നല്ലതാണ്.എന്നാൽ പാടത്തു വിതയ്ക്കുന്ന പയറിനു കീടനിയന്ത്രണമല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല.
കീടനിയന്ത്രണമാർഗങ്ങൾ
വേപ്പിന്‍കഷായവും പുകയിലക്കഷായവുമാന് പ്രധാന ജൈവകീട നിയന്ത്രണ മാർഗങ്ങൾ. കൂടാതെ കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിക്കുന്നതും കീടനിയന്ത്രണത്തിനും കുമിള്‍ രോഗങ്ങള്‍ തടയുന്നതിനും നല്ലതു. പയർ ഉണ്ടായി കഴിഞ്ഞാൽ കീടനിയന്ത്രണമാർഗങ്ങൾ ഉപയോഗിച്ചതിന് ശേഷം ഒരാഴ്ചയെങ്കിലും കഴിഞ്ഞേ പയർ പറിക്കാവൂ. .
കുറ്റിപ്പയർ വിളവെടുപ്പ് സമയത്തു മിക്കയിടങ്ങളിലും അതൊരു വരുമാന മാർഗമാണ്. വലിയ ചിലവില്ലാതെ പരിചരണമില്ലാതെയും കൃഷി ചെയ്യാവുന്ന വിളയാണ് പയർ. പയറിന്റെ വിപണി വില കേരളത്തില്‍ ആഘോഷവേളകളില്‍ 150 രൂപവരെ വരുന്നതായി കാണാറുണ്ട്. കീടങ്ങളുടെ ശല്യമില്ലെങ്കിൽ കൂടുതൽ വിളവ് കിട്ടുകയും നല്ല വില കിട്ടുകയും ചെയ്യും.പയർ നുള്ളിയെടുക്കുന്നതു ഒരല്പം ദുഷ്കരമായ ജോലിയാണ്. കിട്ടുന്ന വരുമാനം അതെല്ലാം നികത്തട്ടെ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.
#Farm#Agriculture#Krishijagran#FTB
Share your comments