<
Features

കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി

കേരളത്തിലും കാർബൺ ന്യൂട്രൽ കൃഷി രീതി കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്
കേരളത്തിലും കാർബൺ ന്യൂട്രൽ കൃഷി രീതി കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്

കേരളത്തിലെ കാർഷിക മേഖല പൂർണമായും കാർബൺ ന്യൂട്രൽ രീതിയിലേക്ക് വഴിമാറുകയാണ്. എന്താണ് കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ കൃഷിരീതി? കർഷകർക്ക് ഇതു കൊണ്ട് എന്ത് പ്രയോജനം? തുടങ്ങിയ ചോദ്യങ്ങൾ പലരും ഉന്നയിക്കുന്നു. കാർബൺ ന്യൂട്രൽ കൃഷി രീതി എന്നാൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവും അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്യപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവും തുല്യം ആക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആഗോളതാപനത്തിന് കാരണമായി മാറുന്ന ഹരിതഗൃഹവാതകങ്ങളുടെ പട്ടികയിൽ പ്രധാനമായും ഉൾപ്പെടുന്നത് നൈട്രസ് ഓക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീതെയിൻ തുടങ്ങിയ വാതകങ്ങളാണ്. ഇത് കൂടുതലും പുറന്തള്ളപ്പെടുന്ന കാർഷികമേഖലയിൽ നിന്നാണ്. കാർഷികമേഖലയിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഈ വാതകങ്ങൾ കാലാവസ്ഥ വ്യതിയാനത്തിലേക്ക് വഴിതെളിക്കുന്നു. ഈയൊരു സാധ്യത ഇല്ലാതാക്കുകയാണ് കാർബൺ ന്യൂട്രൽ കൃഷി രീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻ ഹൗസ് കൃഷി ലാഭം നേടി തരുമോ?

ഹരിതഗൃഹ വാതകങ്ങളും കാർഷികമേഖലയും

നിലവിലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഹരിത ഗൃഹ വാതകങ്ങളിൽ മൂന്ന് ശതമാനത്തോളം പുറന്തള്ളപ്പെടുന്നത് കാർഷികമേഖലയിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൃഷിയിൽ നിന്നുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന് സുസ്ഥിരവും പ്രകൃതി സൗഹൃദവും പൂർണമായും ജൈവരീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്ന കൃഷിരീതികൾ കർഷകർ അവലംബിക്കേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത

മണ്ണ് മികച്ചരീതിയിൽ ആക്കുവാനും നല്ല വിളവ് ലഭ്യമാക്കുവാനും ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങളും ജൈവവളങ്ങളും പ്രാവർത്തികമാക്കണം. രാസവളങ്ങൾ കൃഷിയിടത്തിൽ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. കൃഷിയിടത്തിൽ കർഷകർ കൂടുതലായും ഉപയോഗിക്കുന്ന വളമാണ് എൻ പി കെ വളങ്ങൾ. ഇത് നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന വളങ്ങൾ ആണ്. ഇതിൽ നൈട്രജൻ വളങ്ങൾ ആവാസവ്യവസ്ഥയ്ക്ക് ഏറെ ദോഷകരമാണ്. മികച്ച വിളവ് ലഭ്യമാക്കുവാൻ ഇത് കാരണമാകുമെങ്കിലും, മണ്ണിൻറെ ആരോഗ്യം ക്രമേണ നശിച്ചുപോകുന്നു. മണ്ണിൻറെ പുനർജീവനം ഇവിടെ സാധ്യമല്ല. കൃഷി മികച്ചതാക്കുവാൻ രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കുക മാത്രമല്ല, മണ്ണിലെ ഓർഗാനിക് കാർബണിന്റെ അളവ് കൂട്ടുകയും വേണം. കൂടാതെ ധാരാളമായി മരങ്ങൾ വച്ചു പിടിപ്പിക്കുക. ഇത് മണ്ണൊലിപ് സാധ്യതയെ ഇല്ലാതാക്കുന്നു. ഇത്തരത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നമ്പോൾ പ്രകൃതി സൗഹൃദമായ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുകയും വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ കാഠിന്യം കുറയുകയും ചെയ്യുന്നു. മാറിവരുന്ന കാലാവസ്ഥ പ്രതിഭാസങ്ങൾ ഉണ്ടാവുന്നത് ഇത്തരത്തിൽ ഹരിതഗൃഹവാതകങ്ങളുടെ പ്രവാഹം അന്തരീക്ഷത്തിലേക്ക് കൂടുമ്പോഴാണ്. അതുകൊണ്ടുതന്നെയാണ് ലോകരാജ്യങ്ങൾ അടക്കം പൂർണമായും കാർബൺ ന്യൂട്രൽ കൃഷിരീതിയിലേക്ക് മാറുന്നത്. കേരളത്തിലും കാർബൺ ന്യൂട്രൽ കൃഷി രീതി കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ഹരിതഗൃഹവാതകങ്ങളുടെ പ്രവാഹം തടയുക മാത്രമല്ല ജൈവവൈവിധ്യം ഉറപ്പാക്കുവാനും, കാലാവസ്ഥ വ്യതിയാനം തടയുവാനും കാരണമാകും. ഈ രീതി നടപ്പിലാക്കുമ്പോൾ പരിമിതമായ പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് എത്തുവാൻ നമുക്ക് സാധിക്കും. 2050 ആകുമ്പോൾ കാർബൺ ന്യൂട്രൽ കൃഷി യൂറോപ്പിലെ പല രാജ്യങ്ങളിലും നടപ്പിലാക്കും.

ഇതിനു മുൻപേ തന്നെ ഇന്ത്യയിൽ ഈ രീതി പൂർണമായും വിജയിപ്പിച്ചെടുക്കാൻ സാധിക്കും. അതിനു കാരണം നമ്മുടെ പ്രകൃതിവിഭവങ്ങളും, കർഷകരുടെ അറിവും തന്നെയാണ്. മികച്ച രീതിയിൽ ഒരു ആസൂത്രണം സാധ്യമാക്കി കൃഷിയെ പുനക്രമീകരിക്കാൻ നമ്മുടെ പദ്ധതികൾക്ക് സാധ്യമായാൽ കാർബൺ ന്യൂട്രൽ കൃഷിരീതി വളരെ അടുത്ത കാലത്ത് തന്നെ യാഥാർത്ഥ്യമാവുകയും, കർഷകർക്ക് കൂടുതൽ വിളവ് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ സംയോജിത കൃഷിരീതി എല്ലായിടത്തും നടപ്പിലാക്കണം. മാത്രവുമല്ല കൃത്യമായി ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും വേണം. കാർബൺ ന്യൂട്രൽ കൃഷിരീതി തീർച്ചയായും കാർഷികമേഖലയ്ക്ക് ഗുണകരമായി ഭവിക്കുന്ന പദ്ധതി തന്നെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ജൈവ കൃഷി ഒരു സംസ്കാരം-അറിയേണ്ടതെല്ലാം


English Summary: A carbon neutral approach to agriculture

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds