Features

കൊച്ചിയുടെ ഹൃദയഭാഗത്തുണ്ടൊരു ഹരിതവനം, എ വി പുരുഷോത്തമ കമ്മത്തിന്റെ ജീവനും ജീവിതവും

എ. വി പുരുഷോത്തമ കമ്മത്ത്
എ. വി പുരുഷോത്തമ കമ്മത്ത്

എറണാകുളം തമ്മനം സ്വദേശി എ. വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതി സ്നേഹിയുടെ വീട്ടിലേക്ക് കടന്ന് ചെന്നാൽ മൂവായിരത്തിലധികം സസ്യങ്ങളും വൃക്ഷങ്ങളും തഴച്ചുവളരുന്ന കാടിന് സമാനമായ ഹരിതാഭമായ ഒരു പച്ചത്തുരുത്ത് നമുക്ക് കാണാം. വംശനാശഭീഷണി നേരിടുന്ന രണ്ടായിരത്തിലധികം ഔഷധസസ്യങ്ങൾ അദ്ദേഹം തന്റ വീട്ടുവളപ്പിൽ നട്ടുനനച്ച് പരിപാലിക്കുന്നു. ഔഷധസസ്യങ്ങൾ കൂടാതെ ഫലവൃക്ഷങ്ങൾ, പച്ചക്കറി തൈകൾ, പൂച്ചെടികൾ എന്നിവയും മനോഹരമായ കാഴ്ച ഭംഗി ഒരുക്കി വീട്ടുവളപ്പിൽ തലയുയർത്തി നിൽക്കുന്നു.

രണ്ടേക്കർ ഭൂമിയിലെ ഈ ഹരിത വനത്തിൽ കെട്ടിലും മട്ടിലും കേരളീയ പ്രൗഡിയോടെ നിൽക്കുന്ന നൂറു വർഷം പഴക്കമുള്ള അദ്ദേഹത്തിന്റ വീടും നമുക്ക് കാണാൻ സാധിക്കുന്നു. രണ്ടേക്കർ ഭൂമിയിലുള്ള ഈ ഹരിത വനത്തിന് അദ്ദേഹം നൽകിയ പേരാണ് ആലുങ്കൽ ഫാംസ്. ഗവേഷകർ, വിദ്യാർത്ഥികൾ, അധ്യാപകർ, കർഷകർ തുടങ്ങി നൂറുകണക്കിനാളുകൾ  ആലുങ്കൽ ഫാംസിലെ ജൈവവൈവിധ്യത്തെ അറിയുവാനും ആസ്വദിക്കുവാനും ഇവിടെയെത്തുന്നു.

കാനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന എ. വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതി സ്നേഹി ജോലി രാജിവച്ചാണ് പ്രകൃതിയിലേക്ക് തിരിയുന്നത്. തന്റ ജീവൻ ചുറ്റുമുള്ള പച്ചപ്പിൽ ആണെന്നുള്ള തിരിച്ചറിവാണ് പൂർണമായും കൃഷിയിലേക്ക് ഇറങ്ങുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. "ഹോർത്തൂസ് മലബാറിക്കസ്" എന്ന വ്യഖ്യാത ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന സസ്യലതാദികൾ എല്ലാം നട്ടുവളർത്താൻ ഉള്ള പരിശ്രമത്തിലാണ് ഇദ്ദേഹം ഇപ്പോൾ. പ്രകൃതിയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന എ. വി പുരുഷോത്തമ കമ്മത്തിനെ തേടി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ എത്തിയിരിക്കുന്നു.

കേരളസർക്കാരിന്റെ ജൈവവൈവിധ്യ സംരക്ഷണ അവാർഡും, സംസ്ഥാന സർക്കാരിന്റ വനമിത്ര വാർഡും ഇക്കൂട്ടത്തിൽപ്പെടുന്നു. പൂർണ്ണമായും ജൈവ രീതിയിൽ തന്നെയാണ്  അദ്ദേഹം എല്ലാം പരിപാലിക്കുന്നത്. നക്ഷത്ര വൃക്ഷങ്ങൾ, മരവുരി, ശിംശിപ, രക്തചന്ദനം,മദന മോഹിനി, കമണ്ഡലു, രുദ്രാക്ഷം, നാഗലിംഗം, കറുത്ത കുന്തിരിക്കം, താതിരി, ബോധി വൃക്ഷം, കീരിക്കിഴങ്ങ്, തീപ്പാല, ചുരക്കള്ളി, പീനാറി, കാട്ടുകാച്ചിൽ, ഗുഗുലു തുടങ്ങി അപൂർവ സസ്യങ്ങൾ കാണണമെങ്കിൽ അദ്ദേഹത്തിൻറെ ആലുങ്കൽ ഫാംസ് സന്ദർശിക്കുക തന്നെ വേണം.
ഈ അപൂർവ്വ സസ്യങ്ങൾ കൂടാതെ നൂറ്റമ്പതോളം ഫലവർഗ സസ്യങ്ങളും, 34 ഇനം മാവുകളും, വ്യത്യസ്തയിനം പ്ലാവുകളും നമുക്കിവിടെ കാണാൻ സാധിക്കും. ഇതെല്ലാം നട്ടു നനയ്ക്കാൻ അടുത്തുള്ള കുളം ആണ് അദ്ദേഹം ഉപയോഗപ്പെടുത്തുന്നത്. തന്റ പൂർവികർ എല്ലാം സസ്യങ്ങളെയും കൃഷിയും അളവറ്റ് സ്നേഹിച്ചവർ ആയിരുന്നുവെന്ന് എ. വി പുരുഷോത്തമ കമ്മത്ത് പറയുന്നു. അതുകൊണ്ട് താനും ആ പാത തുടരുകയായിരുന്നു. 
A native of Thammanam, Ernakulam. If we enter the house of A V Purushottama Kammath, a nature lover, we can see a lush greenery that resembles a forest with more than 3,000 plants and trees. He plants and maintains more than 2,000 endangered herbs in his backyard. Apart from herbs, fruit trees, vegetable seedlings and flowers also stand tall in the backyard.
ഇപ്പോൾ എന്റെ മകൻ ആനന്ദ് പി.കമ്മത്തും സന്നദ്ധ സഹചാരിയായി എന്നോടൊപ്പം കൂടെയുണ്ടെന്ന് അദ്ദേഹം പറയുന്നു. പിതാവിനെ പോലെ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുനീളം പ്രകൃതി സംരക്ഷണമെന്ന ഉദ്യമത്തിലേക്ക് ഇറങ്ങിയിരിക്കുന്നു അദ്ദേഹവും. പ്രകൃതി സംരക്ഷണം ജീവിത നിയോഗമായി കണക്കാക്കുന്ന ഇവരെയാണ് ഇന്നത്തെ സമൂഹം മാതൃകയാക്കേണ്ടത്.

English Summary: A green forest in the heart of Kochi life of AV Purushottama Kammath

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds