മഞ്ജു മാത്യു -മണ്ണിനെ പൊന്നാക്കിയ അധ്വാനശീലരായ വീട്ടമ്മമാരുടെ പ്രതിനിധി.
.ഇടുക്കി: കാര്യമായി വരുമാനമൊന്നും ലഭിക്കാതെ പാറക്കെട്ടുകളായി കിടന്ന ഭൂമിയിൽ ജൈവകൃഷിയിലൂടെ പൊന്നു വിളയിക്കുന്ന മഞ്ജു എന്ന വീട്ടമ്മയെ പരിചയപ്പെടാം ഫാർമർ ഫസ്റ്റ് എന്ന പരിപാടിയിലൂടെ ഇന്ന് വൈകിട്ട് 4 മണിക്ക് ഫേസ്ബുക് ലൈവിൽ . ഇടുക്കി ജില്ലയിലെ അഞ്ചുമുക്ക് ഉള്ളാട്ടു വീട്ടിൽ മൂന്നര ഏക്കർ ഭൂമി മഞ്ജു അഞ്ചു വർഷം കൊണ്ട് മികച്ച വരുമാന സ്രോതസ്സാക്കി മാറ്റി.
കുടുംബശ്രീയിൽ അംഗമായ മഞ്ജു സംഘ കൃഷിയിലൂടെ ആണ് കൃഷിയുടെ ആദ്യ പാഠങ്ങൾ പഠിച്ചത്. കുത്തനെ കിടക്കുന്ന ചരൽക്കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലമായിരുന്നു മഞ്ജുവിന്റെ വീട്ടിൽ. അതിലാകട്ടെ ഉത്പാദനക്ഷേമത കുറഞ്ഞ നൂറ്റിനാല്പത് റബ്ബർ മരങ്ങളും. ഏതാനും കുരുമുളക് ചെടികളും. പതിനെട്ടു വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് പറയുന്നത്.
ഇന്നാ പുരയിടം കൃഷിയുടെ കൃത്യമായ പ്രായോഗിക രീതിയിലൂടെ പൊന്ന് വിളയുന്ന മണ്ണാക്കി മാറ്റിയെടുത്തു ഈ വീട്ടമ്മ. ഇത് ഒരു വീട്ടമ്മയുടെ അദ്ധ്വാനത്തിന്റെ, വിജയത്തിന്റെ ഉദാഹരണമാണ് .
കയ്യാല കെട്ടി തട്ടുകളായി തിരിച്ചെടുത്ത പുരയിടം. മുകൾഭാഗത്ത് ഉത്പാദനത്തിന് തയ്യാറെടുക്കുന്ന ഇരുനൂറിലേറെ റബ്ബർ മരങ്ങൾ. 414 ഇനം റബർ മരങ്ങൾ ഉണ്ട്. ഓരോ മരത്തിലേക്കും പടർന്നു തുടങ്ങിയ കരിമുണ്ടയിനം കുരുമുളക് ചെടികൾ. റബ്ബറിനടിയിൽ ഉത്സാഹത്തോടെ വളരുന്ന കാപ്പിച്ചെടികൾ. താഴെത്തട്ടുകളിലെ തടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന പയറും പാവലും പടവലവും തക്കാളിയും. സമ്പൂർണ്ണ ജൈവ കൃഷിയിടം.
വീടിനോട് ചേർന്ന് 100 ചതുരശ്രയടി വിസ്തീർണ്ണമുള്ള മഴമറിക്കുള്ളിൽ പച്ചക്കറി തൈകൾ . മഞ്ജുവും കുട്ടികളും ചേർന്നാണ് എല്ലാ കൃഷി പരിപാലനവും. പഠിക്കേണ്ട സമയമാകുമ്പോൾ കുട്ടികൾ പോകും. സാമ്പത്തികമായി സ്വയം പര്യാപ്തമാകാൻ മണ്ണിനോട് പൊരുതാൻ മഞ്ജുവിന് ഒരു മടിയുമില്ലായിരുന്നു. ഇന്നാ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന എല്ലാ൦ എന്ന് പറയാൻ അഭിമാനമാണ് മഞ്ജുവിന് . ഭർത്താവും മക്കളും എല്ലാ സഹായവും നൽകുന്നു. അവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ വിജയവും.
പശുവളർത്തലിലും പയർകൃഷിയിലും തുടങ്ങിയ മഞ്ജുവിന്റെ കൃഷി പരീക്ഷണങ്ങൾ ഇന്ന് എത്തി നിൽക്കുന്നത് പച്ചക്കറി തൈഉത്പാദനത്തിൽ ആണ്. കൃഷിയിടം വർധിച്ചപ്പോഴാണ് പച്ചക്കറി തൈ ഉത്പാദനത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയതെന്നു മഞ്ജു പറയുന്നു. കൃഷി ഭവന്റെയും ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൃഷിയിട പരിശീലനത്തിനെത്തുന്നവർ ആയിരുന്നു സന്ദർശകർ. വിളഞ്ഞു കിടക്കുന്ന വിഭവങ്ങളുടെ വിത്തുകൾ എല്ലാവരും ചോദിക്കും.
അപ്പോഴാണ് സബ്സിഡിയോടെ ലഭിച്ച മഴമറയിൽ തൈ ഉത്പാദനം ആരംഭിച്ചത്. മഴമറയിൽ ഒരു പ്രദർശനത്തോട്ടം കൂടി മഞ്ജു ഒരുക്കി. ഗ്രോ ബാഗുകളിൽ ബജി മുളകും മാലി മുളകും കാപ്സിക്കവും പയറും വെണ്ടയും വഴുതനയുമെല്ലാം വിളഞ്ഞു നിൽക്കുന്നു. വാങ്ങുന്ന വിത്തുകൾ കൃത്യമായി പരിപാലിച്ചാൽ എങ്ങനെയായിത്തീരുമെന്ന് കണ്ടു മനസ്സിലാക്കി വാങ്ങാനുള്ള അവസരമൊരുക്കിയത് കൊണ്ട് പലപ്പോഴും വില്പന കൂടാറുണ്ട്. ഒന്ന് രണ്ടു തൈകൾ വാങ്ങാനെത്തുന്നവർ വിളവ് കണ്ടു കൂടുതൽ വാങ്ങും. അതെ കൃഷിയുടെ വിപണനസാധ്യതകൾ പ്രായോഗിക ജീവിതത്തിലൂടെ മനസ്സിലാക്കി കൃത്യമായി കാര്യങ്ങൾ ചെയ്ത് ജീവിത വിജയം നേടിയ അദ്ധ്വാനശീലരായ വീട്ടമ്മമാരുടെ പ്രതിനിധിയാണ് മഞ്ജു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :SBI Retirement Benefit Fund ൽ നിക്ഷേപം നടത്താം
English Summary: Manju Mathew - Representative of hardworking housewives who gilded the soil.
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments