<
Features

മറയൂർ: ചെറു ധാന്യങ്ങൾക്കായി ഗ്രാമം

Marayur, a village in Kerala dedicated to protecting Millets
Marayur, a village in Kerala dedicated to protecting Millets

കേരളം സംസ്ഥാന കൃഷി വകുപ്പും, വനം വകുപ്പും ചേര്‍ന്നു നല്‍കുന്ന ധനസഹായത്താല്‍ നിലനില്‍ക്കുന്ന കേരളത്തിലെ ഏക മില്ലറ്റ് ഗ്രാമമാണ് മറയൂര്‍. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ തായണ്ണന്‍ കുടി ഗ്രാമം, പ്രത്യേക ജൈവപാരിസ്ഥിതിക പ്രാധാന്യമുള്ള ഇടം കൂടിയാണ്. ഇടുക്കി ജില്ലയിലെ മറയൂര്‍ പക്ഷെ, ഇപ്പോൾ അറിയപ്പെടുന്നത് ആദിവാസികളായ സംരംഭകരുടെ വിജയകഥകള്‍ കൂടി കൊണ്ടാണ്. സംസ്ഥാന കൃഷിവകുപ്പിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ഇവിടെയുണ്ടായിരുന്ന പരമ്പരാഗതമായ പല ഭക്ഷ്യഉത്പന്നങ്ങളേ സംരക്ഷിക്കുകയും, അവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനവര്‍ദ്ധകവുമാക്കി മാറ്റുകയുമാണ് ഇവിടുത്തെ ഗ്രാമവാസികൾ ചെയ്യുന്നത്.

21 ഇനം റാഗി വര്‍ഗങ്ങള്‍, ഈ ഗ്രാമവാസികൾ ഇപ്പോള്‍ പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നുണ്ട്.വിവിധ തരം ചെറുധാന്യങ്ങളായ പാലാക്കിനി,പെരിയപൂവന്‍, കരിമുട്ടി, മട്ടി, ചോലക്കമ്പിളി, ഉണ്ടപ്പൂവന്‍, വെള്ള, കുഞ്ചിക്കാരി, ചങ്കിരി, റൊട്ടി, കാടമ്പാറ, പച്ചമുട്ടി, നീലക്കണ്ണി, ഉപ്പ്‌ലസി, കറുപ്പ്, അരഗനാച്ചി, സിരു, തൊങ്കല്‍, മീന്‍കണ്ണി, മട്ടക്കാവ, പുത്തലസി, വിരല്‍കൊളുക്കി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചെറുധാന്യങ്ങൾ എല്ലാം അവരുടെ ശേഖരത്തിൽ ഉണ്ട്. ഏകദേശം 400 വര്‍ഷം മുമ്പാണ് ഈ ഗ്രാമത്തിൽ ജനവാസം ആരംഭിച്ചത്. ഈ ഗ്രാമത്തിലെ നിലവിലെ ഊരുമൂപ്പനായി അറിയപ്പെടുന്നത് ചന്ദ്രനാണ്; അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 

21 ഇനം റാഗി വർഗ്ഗങ്ങൾക്ക് പുറമെ, പുല്ലുചാമ, പുല്ലുതിന, കുതിരവാലി, വെള്ളച്ചാമ, വെള്ളവരക്, കരുവരക്, വെള്ളത്തിന, മുളിയന്‍തിന, കമ്പന്‍തിന എന്നിങ്ങനെ മൈനര്‍ ചെറുധാന്യങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. അതിനു പുറമെ കീരവാണി, കുത്തുബട്ടര്‍, അരക്കൊടി, കൊടിബീന്‍സ്, കുത്തുബീന്‍സ്, പാല്‍ബട്ടര്‍, മുരിങ്ങാക്കൊടി ബീന്‍സ്, കൊടിമൂര്‍, പലതരം ബീന്‍സ്, പാല്‍ ബീന്‍സ്, കറുത്ത ബീന്‍സ്, മഞ്ഞ ബീന്‍സ്, കോഴിക്കാല്‍ അവര, ഒഗരുമച്ച, കൊറവന്‍പാര്‍ മച്ച, തായ്ബീന്‍സ്, മെയ്‌വാളന്‍, തുവര തുടങ്ങി 18 ഇനം പയര്‍ വര്‍ഗങ്ങളും ഇവർ സംരക്ഷിച്ചു വരുന്നു. അതോടൊപ്പം തന്നെ പൊരുക്കിയില; ചുവപ്പ്, പച്ച രണ്ടു നിറത്തിൽ ലഭ്യമായ തൊപ്പിച്ചീര , കരിഞ്ചീര, തണ്ടന്‍ചീര എന്നിങ്ങനെ ചീരവര്‍ഗങ്ങളും; കോവില്‍ചെട്ടി ചോളം, ചെഞ്ചോളം, മക്കച്ചോളം എന്നീ പേരുകളിൽ അറിയപ്പെടുന്ന ചോളവര്‍ഗങ്ങളും ഇവരുടെ ശേഖരത്തിൽ കാണാൻ സാധിക്കും. അതിനു പുറമെ മൂന്നിനം മത്തനും ഇവര്‍ പരമ്പരാഗതമായി സംരക്ഷിച്ചു വരുന്നു.

ഇന്ന് കേരളത്തിൽ നിന്ന് തന്നെ അന്യം നിന്നുപോയ ധാരാളം ചെറുധാന്യങ്ങളും, കിഴങ്ങുവര്‍ഗ്ഗങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ഇവര്‍ ഇന്നും സംരക്ഷിച്ചു വരുന്നു. ഏകദേശം, 34 കുടുംബങ്ങളിലായി 103 അംഗങ്ങളാണ് മറയൂര്‍ ഗ്രാമത്തിലെ തായണ്ണന്‍കുടിൽ താമസിക്കുന്നത്. പട്ടിക വിഭാഗത്തിലെ, മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ഇവരെല്ലാവരും ഇന്ന് കൃഷിയില്‍ നിന്ന് സ്ഥിരവരുമാനം നേടുന്നുണ്ട്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ മുതുവാൻ വിഭാഗത്തിൽപ്പെട്ട 11 ആദിവാസി കുടികളുണ്ട്. ചിന്നാര്‍, ആലാന്‍പെട്ടി, കരിമുട്ടി എന്നിവിടങ്ങളിലായി ഇവര്‍ നടത്തുന്ന ഇക്കോ ഷോപ്പുകളിലൂടെയാണ് ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ 2022-23 വർഷത്തിലെ പഞ്ചസാര ഉൽപാദനം 3.6% കുറഞ്ഞു: AISTA


English Summary: Marayur, a village in Kerala dedicated to protecting Millets

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds