ഭക്ഷ്യ കാർഷിക സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് സെൻറീമീറ്റർ മേൽമണ്ണ് ഉണ്ടായി വരുവാൻ കുറഞ്ഞത് ആയിരം വർഷമെങ്കിലും എടുക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ മണ്ണിനോടുള്ള ചൂഷണ പ്രവർത്തികൾ തുടരുകയാണെങ്കിൽ ലോകത്തിലെ മേൽമണ്ണ് മുഴുവൻ അടുത്ത പത്ത് വർഷംകൊണ്ട് അപ്രത്യക്ഷമാകുന്നു.
പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ ആധാരമായ പരാഗണ ജീവികളുടെ എണ്ണം ഇന്ന് ഗണ്യമായി കുറഞ്ഞു വരികയാണ് പലവിധത്തിലുള്ള കീടനാശിനി രാസവളങ്ങൾ, കീടനാശിനികൾ, എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം മൂലവും വനനശീകരണം മൂലവും പരാഗണം നടത്തുന്ന ചില ജീവികൾക്ക് നാശം ഉണ്ടാക്കുന്നു. മേൽപ്പറഞ്ഞ പ്രശ്നങ്ങളുടെ നിവാരണത്തിന് മണ്ണിന്റെ നശീകരണം തടയൽ, ജൈവവൈവിധ്യ നിലനിർത്തൽ, അന്തരീക്ഷ ജലസംരക്ഷണം തുടങ്ങിയ പ്രവർത്തികൾ കർഷകർ അവലംബിക്കേണ്ടതുണ്ട്. നീരാവിയുടെ രൂപത്തിൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ജലത്തിൻറെ അളവ് താരതമ്യപ്പെടുത്തിയാൽ ലോകത്തിലെ എല്ലാ ശുദ്ധജല സ്രോതസ്സായ നദികളിലെ ജലത്തിൻറെ പത്തിരട്ടി ഉണ്ടാകും. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ് പ്രകൃതികൃഷി.
ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതി കൃഷിയുടെ അനുകരണീയ മാതൃക ഒരുക്കി ജോയി ജോർജ്
പ്രകൃതി കൃഷിയുടെ സാധ്യതകൾ (Possibilities of natural farming)
അനുകൂല സാഹചര്യങ്ങളിൽ ഖര ദ്രാവക ജീവാമൃതം പ്രയോഗിക്കുമ്പോൾ, മണ്ണിലെ സൂക്ഷ്മാണുക്കൾ അവയുടെ വൈവിധ്യവും എണ്ണവും വർദ്ധിപ്പിക്കുന്നു. ജീവാമൃതം ഈർപ്പം ആഗിരണം ചെയ്യുകയും മഴകുറഞ്ഞ അവസരങ്ങളിലും വിത്തുകൾ മുളയ്ക്കുന്നതിനും പ്രാപ്തമാക്കുകയും ചെയ്യുന്നു. ദ്രവ ജീവാമൃതത്തിൻറെ തുടർച്ചയായി സ്പ്രേ ചെയ്യുന്നതോടൊപ്പം ലഭ്യമാകുന്ന മഴയും സുസ്ഥിരമായ വളർച്ച വിളകൾക്ക് പ്രദാനം ചെയ്യുന്നു. മൊത്തത്തിൽ മണ്ണ് ഫലഭൂയിഷ്ടം ആവുകയും, ആത്യന്തികമായി ജീവനുള്ള മണ്ണ് ആയി മാറുകയും ചെയ്യുന്നു. ഒരേയൊരു കാര്യം, മണ്ണിൽ തുടർച്ചയായി വേരുകൾ വളരാൻ അനുവദിക്കണം. ഇതിനായി കൃഷിയിടത്തിൽ മുഴുവൻ വിളകൾ വളർത്തണം. ആവരണ വിളകൾ തുടർച്ചയായി മണ്ണിൽ നിറയണം. അതായത് ഹരിത കൃഷി എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത് വർഷത്തിൽ 365 ദിവസവും മണ്ണിനെ ഹരിതചട്ടം കൊണ്ട് പുതപ്പിക്കണം എന്നാണ്.
ബന്ധപ്പെട്ട വാർത്തകൾ: മെച്ചപ്പെട്ട നാളെത്തേക്കായി ഈ പ്രകൃതി സൗഹൃദ കീടനാശിനികള്‍ ഉപയോഗിക്കാം
ചെറിയ കാലയളവിനുള്ളിൽ മണ്ണിനെ ജീവനുള്ള മണ്ണ് ആയോ ഫലഭൂയിഷ്ഠമായ മണ്ണായോ മാറ്റുന്നതിന് വർഷം മുഴുവൻ നാം ആവരണ വിളകളും മറ്റോ കൃഷിചെയ്ത് ഉപയോഗിക്കണം. പുലർകാലത്ത് പുതയായി വളർത്തിയ ആവരണ വിളകൾ മറ്റു വിളകൾ വൈക്കോൽ, മണ്ണ് തുടങ്ങിയവ അന്തരീക്ഷത്തിലെ ജലാംശം ആഗിരണം ചെയ്യുകയും, സൂക്ഷ്മാണുക്കൾ സമൃദ്ധമായി വളരാൻ കാരണമാവുകയും ചെയ്യുന്നു. സ്വതന്ത്രമായി ജീവിക്കുന്ന ബാക്ടീരിയകൾ വളർച്ച ത്വരിതപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കെ. വി ദയാൽ : മാതൃകയാക്കണം ഈ പ്രകൃതി സ്നേഹിയെ...
Share your comments