<
Features

ബ്രസീലിൽ നിന്നും കേരളത്തിൽ വേരൂന്നിയ കപ്പ

tapiocca
കപ്പയുടെ കേരളത്തിലെ ചരിത്രം

ബ്രസീൽ കേരളത്തിന് അന്യമല്ല. കാൽപ്പന്തുകളിയെയും പെലെയേയും നെഞ്ചിലേറ്റിയ മലയാളം, ദക്ഷിണ അമേരിക്കയിലെ ഈ വലിയ രാജ്യത്തിൽ നിന്നും കടമെടുത്തതാണ് മരച്ചീനി. പലപ്പോഴും ചോറിനു പകരക്കാരനായി പോലും മരച്ചീനിയെ മലയാളികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിവരുന്നു.

ലോകമഹായുദ്ധവും ഭക്ഷ്യക്ഷാമവും കേരളം മറികടന്നതും വിദേശിയായ ഈ കിഴങ്ങുവിളയിലൂടെയാണ്‌.

പ്രാതൽ മുതൽ ഏത് സമയത്തും കഴിക്കാവുന്ന ഭക്ഷണം.. കേരളത്തിൻറെ മണ്ണിനും കാലാവസ്ഥയ്ക്കും നമ്മുടെ രുചിക്കും ഇണങ്ങുന്ന മരച്ചീനി അതിനാൽ തന്നെ മലയാളിക്ക് വിദേശിയല്ല. പല പേരുകളിൽ, പല രുചികളായി പരീക്ഷിച്ച്‌ ഈ ഭക്ഷ്യവിള കേരളത്തിൽ അറിയപ്പെടുന്നു.

തിരുവിതാംകൂറിലേക്ക് മരച്ചീനി വന്ന വഴി

കേരളത്തിൻറെ മുഖ്യ ഭക്ഷണമാണ് ചോറ്. 1880- 85 കാലഘട്ടത്തിൽ കേരളം കടുത്ത ധാന്യക്ഷാമത്തിലായി. തന്റെ പ്രജകളുടെ വിശപ്പടക്കാൻ അന്ന് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുന്നാൾ രാമവർമ പല ഉപായങ്ങളും അന്വേഷിച്ചു. സസ്യശാസ്ത്രജ്ഞൻ കൂടിയായിരുന്ന രാജാവിന്റെ സഹോദരൻ വിശാഖം തിരുന്നാൾ രാമവർമയാണ് നിരന്തരമായ പരീക്ഷണങ്ങൾക്ക് പിന്നാലെ തിരുവിതാംകൂറിന് മരച്ചീനിയെ പരിചയപ്പെടുത്തിയത്.

തിയസോഫിക്കൽ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത് എത്തിയ കേണൽ ഓൾകോട്ട് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ മരച്ചീനി കൃഷി ചെയ്യണമെന്ന് വിശാഖം തിരുന്നാളിനോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കപ്പൽ മാർഗം മരച്ചീനി എത്തിച്ചു.

എന്നാൽ തങ്ങൾക്ക് പരിചയമില്ലാത്ത ഈ കിഴങ്ങ് വര്‍ഗത്തെ കൃഷിനിലത്തിലേക്ക് കൊണ്ടുവരാൻ ജനങ്ങൾ ആദ്യം മടിച്ചു. മരച്ചീനി വിഷമില്ലാത്ത, സ്വാദിഷ്ടമായ ഭക്ഷ്യവിളയാണെന്ന് ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ കൊട്ടാരംവക പ്രവർത്തനങ്ങൾ തുടങ്ങി. ബ്രസീലില്‍ നിന്ന് കൊണ്ട് വന്ന മരച്ചീനിയുടെ തണ്ട് ഒടിച്ചുകുത്തി മുളപ്പിച്ചു.

നന്നായി കഴുകി വേവിച്ച്‌ കഴിച്ചാൽ യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നും രാജാവ് അറിയിച്ചു. എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്നും വിശാഖം തിരുന്നാൾ തന്റെ ജനങ്ങൾക്ക് വ്യക്തമായി വിവരിച്ചു നൽകി.

പിന്നീട് കേരത്തിന്റെ പ്രിയപ്പെട്ട രുചിയായി കപ്പയും കപ്പ വിഭവങ്ങളും മാറി. ഇതിനെല്ലാമുപരി രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ബർമയിൽ നിന്ന് കേരളത്തിലേക്ക് അരി എത്താതെ പ്രതിസന്ധിയിലായപ്പോഴും മരച്ചീനിയായിരുന്നു വിശപ്പടക്കിയത്.

കപ്പയും കൊള്ളിയും മരക്കിഴങ്ങും....

കേരളത്തിൽ പല പേരുകളാണ് മരച്ചീനിക്ക്. മാനിഹോട്ട് എസ്കുലാന്റ് എന്നാണ് ശാസ്ത്രനാമം. എന്നാൽ തെക്കു നിന്ന് വടക്കോട്ട് പോകുമ്പോൾ വെവ്വേറെ മലയാളം പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. 

തെക്കൻ കേരളത്തിൽ കപ്പ എന്ന് അറിയപ്പെടുന്നു. തിരുവനന്തപുരത്തിലെ ചില പ്രദേശങ്ങളിൽ മരക്കിഴങ്ങു എന്നും, തൊട്ടടുത്ത ജില്ലയിൽ ചീനിയെന്നും പേരുകളുണ്ട്. മധ്യകേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂരിൽ കപ്പ കൊള്ളിയായി മാറും. പാലക്കാടും വടക്കൻ ജില്ലകളിലും ഈ ഭക്ഷ്യവിളയുടെ പേര് പൂള എന്നാണ്.

പലയിനം മരച്ചീനിക

കേരളത്തിൽ കപ്പക്കൃഷിക്ക് 150 വയസ്സ്‌ പ്രായമുണ്ട്. നെടുമങ്ങാടൻ, അരിയൻ, കയ്യാലചാടി, സിംഗപ്പൂരുവെള്ള, ഏത്തയ്ക്കാ പുഴുക്കൻ, കോഴ, നഞ്ചുവെള്ള, മുളമൂടൻ വെള്ള തുടങ്ങി നിരവധി മരച്ചീനി ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ കാലം മാറുന്നതിന് അനുസരിച്ചു ഇവയുടെ പേരുകളിലും വ്യത്യാസം വന്നു.

മരച്ചീനിയുടെ മറ്റു ഉപയോഗങ്ങ

കപ്പ ചിപ്‌സ്, കപ്പ പുഴുങ്ങിയത്, കപ്പ പുട്ട്, കപ്പ ബിരിയാണി തുടങ്ങി പല തരത്തിലുള്ള ഭക്ഷണവിഭവങ്ങൾക്കു മാത്രമല്ല മരച്ചീനി കെങ്കേമം. മരച്ചീനിയില്‍നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികപരിജ്ഞാനം മുപ്പത് വർഷങ്ങൾക്ക് മുൻപ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചു. എന്നാൽ ഇതിന്റെ സാധ്യതകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനായില്ല.

1983ല്‍ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണകേന്ദ്രത്തിലെ (സി.ടി.സി.ആര്‍.ഐ) ശാസ്ത്രജ്ഞർ മരച്ചീനിയില്‍നിന്ന് ആല്‍ക്കഹോള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പേറ്റന്റ്‌ നേടിയിട്ടുണ്ട്. കൂടാതെ മരച്ചീനിയെ ജൈവ ഇന്ധന ഉത്പാദനത്തിന് ഉപയോഗിക്കാമെന്ന സാധ്യതയും കർഷകരുടെ വരുമാനം വർധിപ്പിക്കും.


English Summary: Tapioca enrooted in Kerala from Brazil

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds