Features

മാംസഭുക്കുകളായ മനുഷ്യര്‍ ഭൂമിയുടെ നാശം ത്വരിതപ്പെടുത്തുമോ ?

Courtesy-india.com
Courtesy-india.com

ആദിമ മനുഷ്യര്‍ സസ്യഭുക്കുകളോ മാംസഭുക്കുകളോ മിശ്രഭുക്കുകളോ എന്ന തര്‍ക്കം തെളിയിക്കപ്പെടാന്‍ കഴിയാതെ നിലനില്‍ക്കുകയാണ്. എന്നാല്‍ ആധുനിക കാല മനുഷ്യരില്‍ ഭൂരിപക്ഷവും മാംസഭുക്കുകളോ മിശ്രഭുക്കുകളോ ആണെന്നുള്ളത് സംശയരഹിതമായ സത്യവും. മനുഷ്യന് ഭക്ഷിക്കാനായി മൃഗങ്ങളെ വളര്‍ത്തുന്നത് പ്രധാന കൃഷിയായും മാംസം-മുട്ട വില്‍പ്പന പ്രധാന വ്യവസായവുമായി മാറിയിരിക്കുന്നു. ജീവികള്‍ക്കുള്ള തീറ്റ , മരുന്നുകള്‍, ഇവയെ ഭക്ഷിക്കുന്നതുവഴി മനുഷ്യര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, അതിനുള്ള ചികിത്സ, മൃഗപരിപാലനം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍,അവയുടെ പരിഹാരം ഒക്കെ കൂടി കണക്കാക്കിയാല്‍ കോടിക്കണക്കിന് ഡോളറിന്റെ വ്യവസായശ്രംഖലയാണ് മാംസഭുക്കുകള്‍ ലോകത്തിന് നല്‍കിയിരിക്കുന്നത്. ഇനി ഇവ ഓരോന്നായി പരിശോധിക്കാം.

Courtesy-en.wikipedia.org
Courtesy-en.wikipedia.org

ലോകത്തിലെ സസ്യഭുക്കുകള്‍

ഭൂമിയില്‍ 780 കോടി ജനങ്ങളുള്ളതില്‍ ഏകദേശം 37.5 കോടി മാത്രമാണ് സസ്യഭുക്കുകള്‍. ഇതില്‍ 31 % ഇന്ത്യക്കാരാണ്. ഹിന്ദുമതവും ബുദ്ധമതവും ജൈനമതവും അനുശാസിക്കുന്ന അഹിംസാ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ സസ്യഭുക്കുകളില്‍ അധികവും. അമേരിക്കയില്‍ 4% പുരുഷന്മാരും 7% സ്ത്രീകളും സസ്യഭുക്കുകളാണ്. യൂറോപ്പില്‍ ഇത് ആകെ ജനതയുടെ 10% മാത്രമാണ്. മാംസത്തിനായി ജീവികളെ കൊല ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരും ലൈവ്സ്റ്റോക്കുണ്ടാക്കുന്ന പരിസ്ഥിതി നാശത്തിനെകുറിച്ച് ബോധം ജനിച്ചവരുമാണ് യൂറോപ്പിലും അമേരിക്കയിലുമുള്ള സസ്യഭുക്കുകളുടെ ചെറിയ സമൂഹം. World Wildlife Fund(WWF) കണക്കു പ്രകാരം ഒരു കിലോ ബീഫ് ലഭിക്കാന്‍ 15,500 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ലോകത്തെ 70 % ശുദ്ധജലവും ലൈവ്സ്റ്റോക്കിന് ആവശ്യമായ തീറ്റ വളര്‍ത്താന്‍ ഉപയോഗിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

Courtesy-timesofisrael.com
Courtesy-timesofisrael.com

മാംസാഹാരത്തിലെ ദോഷങ്ങള്‍

മാംസാഹാരം സ്ഥിരമായി കഴിക്കുന്നത് കാന്‍സറിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. മാംസത്തിലെ ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ വൃക്കകളെ കേടാക്കുന്നതായും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ മനസിലാക്കിയിട്ടുണ്ട്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടി ഹൃദയ സംബ്ബന്ധിയായ രോഗങ്ങള്‍ക്കും മാംസം കാരണമാകുന്നു. അനീമിയ ഒഴിവാക്കാന്‍ ആവശ്യമായ ഇരുമ്പ് കൂടുതല്‍ ലഭ്യമാക്കുന്നത് ഇറച്ചിയാണ് എന്നതുമാത്രമാണ് ഏക advantage. എന്നാല്‍ പയറുകള്‍ നല്ല അളവില്‍ കഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം

പൂര്‍ണ്ണമായും മാംസഭുക്കുകളുള്ള രാജ്യങ്ങള്‍

പൂര്‍ണ്ണമായും മാംസഭുക്കുകളുള്ള രാജ്യങ്ങളാണ് ലോകത്തേറെയും. സസ്യഭുക്കുകള്‍ വിഷമത്തിലാവുന്ന ചില രാജ്യങ്ങളുണ്ട്. അവയില്‍ പ്രധാനം ഫ്രാന്‍സ്, അര്‍ജന്റീന,ജപ്പാന്‍, സ്പെയിന്‍, ക്യൂബ,ഫിലിപ്പീന്‍സ്, ചൈന,മംഗോളിയ,പോര്‍ച്ചുഗല്‍,ഡെന്മാര്‍ക്ക് എന്നിവയാണ്.

Courtesy-edurev.in
Courtesy-edurev.in

മൃഗങ്ങളുടെ കണക്ക്

ലോകത്താകെ 350 കോടി കന്നുകാലികളുണ്ട്. ചിക്കന്‍ ആയിരക്കണക്കിന് കോടിയാണ്.ഇന്ത്യയില്‍ മാത്രം ഒരു വര്‍ഷം 5.3 ദശലക്ഷം ടണ്‍ മാംസമാണ് ഉത്പ്പാദിപ്പിക്കുന്നത്. 7,500 കോടി മുട്ട ഉത്പ്പാദിപ്പിച്ച് ലോകത്തിലെ മുട്ടഉത്പ്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് നമ്മള്‍. ചിക്കന്‍ ഉത്പ്പാദനത്തില്‍ നാലാം സ്ഥാനത്തും ആട്ടിറച്ചി നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യവും. 145.12 ദശലക്ഷം പശുക്കളുള്‍പ്പെടെ 192.49 ദശലക്ഷം കന്നുകാലികളാണ് നമുക്കുള്ളത്. ഇതില്‍ ഭൂരിപക്ഷവും ആനിമല്‍ ഫാമിംഗിലൂടെ വളര്‍ത്തപ്പെടുന്നവയാണ്. മുട്ടയും പാലും ഇറച്ചിയും തയ്യാറാക്കുന്ന യന്ത്രങ്ങളായാണ് ഈ ജീവികളെ കണക്കാക്കുന്നത്. ഒന്നു ചലിക്കാന്‍ പോലും അനുവദിക്കാതെയും ഹോര്‍മോണുകളും ആന്റി ബോഡികളും നല്‍കിയും രോഗം തടഞ്ഞ് കുറഞ്ഞ സമയംകൊണ്ട് പരമാവധി വളര്‍ച്ച ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. Oxytocin നല്‍കി പരമാവധി പാല്‍ ഉത്പ്പാദിപ്പിക്കുന്നതും ധനലാഭത്തിനായി കുഞ്ഞുങ്ങളെ വേര്‍പെടുത്തി കൊന്നുതിന്നുന്നതുമെല്ലാം സാധാരണമായിരിക്കുന്നു. രോഗം വന്ന മൃഗങ്ങളെപോലും ഭക്ഷണമാക്കി മാറ്റുന്ന രീതിയും കുറവല്ല.

മാംസഭക്ഷണം ഒഴിവാക്കിയാല്‍

മാംസം പൂര്‍ണ്ണമായും ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുന്നത് വഴി നാം നമ്മുടെ ആരോഗ്യം മാത്രമല്ല നമ്മുടെ ഭൂമാതാവിന്റെ ആരോഗ്യം കൂടിയാണ് സംരക്ഷിക്കുന്നത്. അമേരിക്കയിലെ 4 അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം കഴിക്കുന്ന മാംസാഹാരം തയ്യാറായി വരുമ്പോള്‍ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് രണ്ട് വാഹനങ്ങള്‍ ഒരു ദിവസം നിരത്തിലോടുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ അധികമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും നമ്മള്‍ greenhouse gas emmision-ന് കുറ്റപ്പെടുത്തുന്നത് വാഹനങ്ങളെയാണ്. ഭൂമിയിലെ എല്ലാവരും സസ്യഭുക്കുകളായാല്‍ ഹരിതവാതകത്തിന്റെ അളവ് 70% കുറയ്ക്കാന്‍ കഴിയും. ഭക്ഷണത്തില്‍ മാംസം നിയന്ത്രിത അളവില്‍ ഉപയോഗിച്ചാലും ആനുപാതികമായി ഹരിതവാതക പുറന്തള്ളലില്‍ കുറവ് ഉറപ്പാക്കാം. ഇപ്പോള്‍ വായു മലിനീകരണം,ഭൂമിയുടെയും ജലത്തിന്റെയും മേന്മക്കുറവ്,biodiversity യുടെ നഷ്ടം, വനനശീകരണം ഇതിനെല്ലാം കാരണമാവുകയാണ് മൃഗഫാമിംഗ്.

Courtesy-lifegate.com
Courtesy-lifegate.com

കൃഷിയും മൃഗസംരക്ഷണവും

ലോകത്ത് ആകെയുള്ള 12 ബില്യണ്‍ ഏക്കര്‍ കൃഷിഭൂമിയില്‍ 68% ലൈവ്സ്റ്റോക്കിന്റെ ഭക്ഷണം ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. മാംസഭക്ഷണം ഒഴിവാക്കിയാല്‍ ഈ ഭൂമിയുടെ 80% പുല്‍മേടുകളും വനവുമാക്കി സംരക്ഷിക്കാം. അതോടെ കാര്‍ബണിന്റെ വന്‍തോതിലുള്ള ആഗിരണവും നടക്കും. ബാക്കി 20% കൃഷിക്കായി ഉപയോഗിച്ചാല്‍ ഇപ്പോഴുള്ള പട്ടിണി ഇല്ലാതാക്കാനും കഴിയും. 6% മുതല്‍ 10 % വരെ മരണവും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് 350 കോടി ആളുകള്‍ക്കു കൂടി ഭക്ഷണം എത്തിക്കാന്‍ ഇതോടെ കഴിയും. ഒരു കിലോ ചിക്കന്‍ ഉത്പ്പാദിപ്പിക്കാന്‍ 5 കിലോ ധാന്യവും ഒരു കിലോ പോര്‍ക്കിന് 9 കിലോ ധാന്യവും ഒരു കിലോ ബീഫിന് 25 കിലോ ധാന്യവും ഉപയോഗിക്കുന്നുണ്ട് എന്നതുതന്നെ ഈ സത്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

കാലാവസ്ഥ വ്യതിയാനവും Greenhouse gases-ം

ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. താപനില ഓരോ വര്‍ഷവും ഉയരുന്നു. മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉരുകുന്നു. കാലാവസ്ഥ കടകം തിരിയുന്നു, പുത്തന്‍ രോഗങ്ങള്‍ പെരുകുന്നു. ഇവയെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചകങ്ങളാണ്. Green house gases ആയ carbon dioxide,methane, nitrous oxide,chlorofluoro carbons തുടങ്ങിയവയാണ് ഭൂമിയെ ചൂട് പിടിപ്പിക്കുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന ഈ വാതകങ്ങളുടെ ഉത്പ്പാദനത്തിന് സഹായകരമാകുന്നത് മാംസത്തിനായുള്ള മൃഗപരിപാലനവും വനനശീകരണവും ഫോസില്‍ ഫ്യൂവലുകളുടെ അമിതോപഭോഗവുമാണ്. 40% മീഥേന്‍ ഉത്പ്പാദിപ്പിക്കുന്നതും farm animals ആണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 ഇരട്ടി നാശം വിതയ്ക്കുന്ന നൈട്രസ് ഓക്സൈഡിനെ സംഭാവന ചെയ്യുന്നത് വളങ്ങളാണ്. ലോകത്ത് ഓരോ 2 സെക്കന്റിലും ഒരേക്കര്‍ വീതം വനഭൂമി cattle farming-നായി ഒരുക്കപ്പെടുന്നു. അതായത് ഒരു ദിവസം 43,200 ഏക്കര്‍. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 70,000 ചതുരശ്ര കിലോമീറ്റര്‍ വരും.ഭീതിദമാണ് ഈ കണക്കുകള്‍.

രോഗങ്ങളും വളര്‍ത്തുമൃഗങ്ങളും

മനുഷ്യന് ഭീഷണിയാകുന്ന 60% pathogens-ം മൃഗങ്ങളിലൂടെയാണ് മനുഷ്യരില്‍ എത്തുന്നത്. മോശപ്പെട്ട സാനിറ്റേഷനും മാലിന്യ മാനേജ്മെന്റും കാരണം E.coli വന്‍തോതില്‍ മനുഷ്യനില്‍ എത്തുന്നു. മൃഗങ്ങള്‍ക്കു നല്‍കുന്ന ഹോര്‍മോണും ആന്റിബയോട്ടിക്സും ജീവിതശൈലീ രോഗങ്ങളുടെ പ്രധാന കാരണമായി മാറുകയാണ്. ഇത്തരത്തില്‍ പ്രകൃതിയും മനുഷ്യരും മറ്റ് ജീവജാലങ്ങളും അനുഭവിക്കേണ്ടിവരുന്ന അനേകം വിഷമതകള്‍ ഇല്ലാതാക്കാന്‍ മനുഷ്യന്‍ സസ്യഭുക്കാവുന്നതുകൊണ്ട് കഴിയും എന്നുതന്നെയാണ് vegetarianism പ്രോത്സാഹിപ്പിക്കുന്നവര്‍ പറയുന്നത്. ഇതിന്റെ ശാസ്ത്രീയാടിത്തറ തള്ളിക്കളയാന്‍ കഴിയുന്നതുമല്ല.

Are non-vegetarians accelarate the destruction of our mother Earth?

The controversy over whether primitive humans were vegetarians, non-vegetarians, or flexitarian remains unproven. It is an indisputable fact that the majority of modern humans are non-vegetarians or flexitarians. Raising animals for human consumption has become a major agriculture activity , meat and egg sales have become a major industry too. Live stock provide the world with billions of dollars worth of business, including animal feed, vet medicine and treatment for environmental problems caused by animal husbandry. Let us now examine each of these.

Vegetarians in the world

There are only about 375 million vegetarians on earth. Of these, 31% are Indians. Most vegetarians in India believe in the doctrine of non-violence as taught by Hinduism, Buddhism and Jainism. In the United States, 4% of men and 7% of women are vegetarians. In Europe it is only 10% of the total population. The smallest community of vegetarians in Europe and the United States are those who do not like to kill animals for meat and are aware of the environmental damage caused by livestock. According to the World Wildlife Fund (WWF), 15,500 liters of water is needed to produce one kilogram of beef. It should be noted that 70% of the world's fresh water is used to cultivate grains to feed the livestock.

Disadvantages of eating meat

Regular consumption of meat has been shown to cause cancer. Scientific experiments have also shown that high levels of protein in meat can damage the kidneys. Meat also increases the amount of fat in the blood and causes heart disease. The only advantage is that meat provides more of the iron needed to avoid anemia. But this problem can be solved by eating a good amount of legumes.

Countries that are completely non-veg

Most of the countries in the world are completely non-veg. There are some countries where vegetarians will be in trouble. The main ones are France, Argentina, Japan, Spain, Cuba, Philippines, China, Mongolia, Portugal and Denmark.

Number of livestock

There are 3.5 billion livestock worldwide. Chicken is estimated to be in tens of billions. India alone produces 5.3 million tonnes of meat a year. With a production of 75 billion eggs, we are the third largest egg producer in the world. India is the fourth largest producer of chicken and the second largest exporter of beef in the world. We have 192.49 million cattle, including 145.12 million cows. Most of these are nurtured through animal farming. These creatures are considered to be machines that produce eggs, milk and meat. By avoiding free movement , giving antibodies to prevent diseases and hormones to achieve maximum growth in a short period of time, owners treat the animals mercilessly. It is common to provide oxytocin to produce maximum milk , and kill the babies for financial gain. The practice of selling meat from even diseased animals is not uncommon.

If meat is avoided

By avoiding or minimizing meat completely, we were protecting not only our own health but also the health of our mother earth. It has been found that the amount of greenhouse gases produced by a family of four in the United States when preparing a daily meal of meat is higher than that produced by two vehicles on the road a day. Yet we blame vehicles for the greenhouse gas emissions. If everyone on earth became vegetarians, the amount of greenhouse gases could be reduced by 70%. Even if meat is used in a moderate way, it can ensure a proportionate reduction in greenhouse gas emissions. Currently, air pollution, land and water degradation, loss of biodiversity and deforestation are all caused by animal farming.

Agriculture and Animal Husbandry

About 68% of the world's 12 billion acres of farmland are used to feed livestock. If eating meat could be avoided, 80% of this land can be converted as grasslands and forests. This will lead to massive absorption of carbon. If the remaining 20% is used for agriculture, the present poverty can be eliminated. Studies show that it can reduce the risk of death of the poor by 6% to 10%. That means it could feed 3.5 billion people more. It is a known fact that 5 kg of grains is needed for making 1 kg of chicken, 9 kg grains for 1 Kg pork and 25 kg of grain for 1 kg of beef .

Climate change and greenhouse gases

The world is heading for a major crisis. The temperature rises every year. The ice sheets are melting massively. The weather is changing and new diseases are on the rise. These are all indicators of climate change. Green house gases, such as carbon dioxide, methane, nitrous oxide, and chlorofluoro carbons, cause global warming. Animal husbandry, deforestation and overuse of fossil fuels contribute to the production of these gases that cause global warming. About 40% of methane is produced by farm animals. Fertilizers contribute to nitrous oxide, which is 300 times more harmful than carbon dioxide. One acre of forest land in the world is being changed for cattle farming every 2 seconds. That is 43,200 acres a day. In one year, it will cover 70,000 square kilometers. These figures are alarming.

Diseases and livestock

About 60% of the pathogens that threaten humans are transmitted through animals. Highly contagious E.coli increases due to poor sanitation and waste management. Hormone and antibiotics given to animals play a major role in increase of lifestyle diseases. Proponents of vegetarianism claim that vegetarianism can alleviate many of the problems that nature, humans, and other living things face. It's scientific basis cannot be ruled out.

പുതിയ ഇനം ചെറുതേനീച്ച


English Summary: Will non-vegetarians accelarate the destruction of our mother Earth ?

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds