പകൽ പൊള്ളുന്ന ചൂടാണ് . ചൂട് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം തന്നെ പല ആരോഗ്യ പ്രശ്നങ്ങളും വരുവാനുള്ള സാധ്യതയുമുണ്ട്. പക്ഷെ ചൂടിനെ മറികടക്കാനുള്ള വഴികള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍ സുര്യാഘാതവും സൂര്യതാപവും ഏല്‍ക്കാതിരിക്കാന്‍ നമ്മെ സഹായിക്കും.
ഇവിടെ പറയുന്ന 5 ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാമെല്ലാം കഴിക്കുന്നതാണ്. എങ്കിലും അവ ഒന്ന് ക്രമപ്പെടുത്തി പറഞ്ഞാൽ ഈ കാലാവസ്ഥയിൽ ജോലിക്കായും മറ്റും പുറത്തു പോകുന്നവർ ക്ക് ഉപകാരമാവും. അത് നമ്മുടെ ശരീ രത്തിനെ കൂടുതൽ തണുപ്പിക്കുകയും ചെയ്യും.
ഇലക്കറികളും പച്ചിലകളും
കൂടുതല്‍ പച്ചക്കറികള്‍ ഭക്ഷിക്കുന്നത് നമ്മുടെ ശരിരത്തിന് വളരെ ഗുണകരമാണ് കാരണം അതില്‍ 80 മുതല്‍ 95 ശതമാനം ജലാംശമുള്ളതിനാല്‍ ശരിരത്തിനെ തണുപ്പിക്കുകയും ചെയ്യും മാത്രവുമല്ല എളുപ്പത്തില്‍ ഭക്ഷിക്കാവുന്നതാണ് .
തേങ്ങാവെള്ളം
കേരളം തെങ്ങിന്‍റെ നാടാണ്, ശരിരത്തിനെ തണുപ്പിക്കാന്‍ ഏറ്റവും എളുപ്പം കിട്ടാവുന്ന ജലപാനിയം തേങ്ങാവെള്ളം തന്നെയാണ്.
നാരങ്ങ
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് നാരങ്ങ. ചൂട് കാലത്ത് നാരങ്ങവെള്ളം കുടിക്കുന്നത് ശരിരത്തിന് വളരെ ഗുണകരമാണ്.
തണ്ണിമത്തൻ
ചൂട് തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ആശ്രയിക്കുന്ന പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തൻ. ജൂസായും അല്ലാതെയും കഴിക്കുന്നത് ശരിരത്തിനെ തണുപ്പിക്കുന്നതിന് സഹായകരമാകും.
തക്കാളി
തക്കാളിയില്‍ 94 ശതമാനം ജലാംശമുള്ളതിനാല്‍ ശരിരത്തിന് ആവശ്യമായ തണുപ്പ് ലഭിക്കുകയും ചെയ്യും.
Share your comments