ശരീരത്തിന് ഹിതകരമായ വിധത്തിലുള്ള ഗുണം ലഭിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വെളിച്ചെണ്ണയുടെ കൃത്യമായ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്. എങ്കിലും നവജാതശിശുക്കൾക്ക് സംരക്ഷണവും പോഷണവും നൽകുന്ന മുലപ്പാലിൽ അടങ്ങിയ എംസിഎഫ്എകളുടെ അളവിന്റെ അടിസ്ഥാനത്തിൽ മുതിർന്നവർക്ക് അനുയോജ്യമായ എംസിഎഫ്എകളുടെ അളവ് നമുക്ക് കണക്കാക്കാവുന്നതാണ്.
ദിവസേനയുള്ള അളവ്
താരതമ്യം ഹിതകരമായ ആരോഗ്യസ്ഥിതിക്ക് ആവശ്യമായ അളവിലുള്ളതെന്നു കരുതുന്ന മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ ഒട്ടേറെ നാളികേര ഉല്പന്നങ്ങളിൽ നിന്നും ലഭിക്കുന്നു. താഴെ പറയുന്നവയെല്ലാം ഏകദേശം ഒരേ അളവിൽ എംസിഎ ഫ്എ അടങ്ങിയവയാണ്. മൂന്നര ടേബിൾ സ്‌പൂൺ ശുദ്ധമായ വെളിച്ചെണ്ണ 150 ഗ്രാം പച്ചതേങ്ങ (ഏകദേശം പകുതി മുറിതേങ്ങ) ഒരു കപ്പ് (80 ഗ്രാം) ഉണങ്ങിയ, നുറുക്കിയ തേങ്ങ, 10 ഔൺസ് തേങ്ങാപ്പാൽ
ശരീരത്തിലെ എംസിഎഫ്എകളുടെ അളവ് കൂടുന്തോറും അതിൻ്റെ രോഗാണുനാശകശേഷിയും വർദ്ധിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ നമ്മുടെ ശരീരത്തിലെ എംസിഎഫ്എകളുടെ അളവുകൂടുന്തോറും നമുക്ക് കൂടുതൽ സംരക്ഷണം ലഭിക്കുന്നു. എംസിഎഫ്എകൾ കൂടുതൽ കഴിച്ചാൽ രോഗങ്ങൾ വരില്ലെന്നു മാത്രമല്ല, അത് ആഹാരവസ്‌തുക്കളുടെ ദഹനവും പോഷകാഗിരണവും മെച്ചപ്പെടുത്തുകയും ഹൃദ്രോഗം വരാതെ നോക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്ന ചില ആളുകളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശക്തമായി നിർവീര്യമാക്കുന്ന പ്രവ്യത്തിയും വെളിച്ചെണ്ണ ചെയ്യുന്നുണ്ട്. ശരീരത്തിൻ്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന വെളിച്ചെണ്ണ ശരീരത്തിലെ വിഷവസ്‌തുക്കളെയും അണുക്കളെയും പുറന്തള്ളുന്നു. അതിനാൽ വെളിച്ചെണ്ണ ശരീരത്തിനു പുറമേ പുരട്ടുകയോ കഴിച്ചു തുടങ്ങുകയോ ചെയ്യുന്ന ചില ആളുകളിൽ തൊലി ചൊറിഞ്ഞുപൊട്ടൽ, മനംപിരട്ടൽ, ഛർദ്ദി, സൈനസ് അടഞ്ഞുപോകൽ, വയറിളക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു.
ഈ അവസ്ഥയെ ചിലപ്പോൾ ശമനപ്രതിസന്ധി (Healing crisis) എന്നു വിളിക്കുന്നു. ആളുകൾ വ്യത്യസ്‌തരായതിനാൽ പ്രകടമാകുന്ന ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. ശുദ്ധീകരണ പ്രക്രിയക്കായി ശരീരം വേണ്ടത്ര കരുത്താർജ്ജിച്ചെന്നും വിഷവസ്തുക്കളെ പുറന്തള്ളാനുള്ള നീക്കം ആരംഭിച്ചെന്നും ഈ ലക്ഷണങ്ങൾ സൂചന നൽകുന്നു. ഈ പ്രക്രിയ തടയുന്ന പ്രവൃത്തികളൊന്നും തന്നെ ചെയ്യരുത്.
വ്യക്തിയുടെ ശരീരത്തിൽ അടിഞ്ഞ വിഷവസ്‌തുക്കളുടെ അളവ് അനുസരിച്ച് ലക്ഷണങ്ങൾ ഒരു ദിവസമോ ഒരാഴ്‌ചയോ അനേകം ആഴ്‌ചകളോ നീണ്ടു നിൽക്കുന്നു. വിഷവസ്‌തുക്കളെ നിർവീര്യമാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വെളിച്ചെണ്ണ നിത്യവും കഴിക്കേണ്ടതാണ്. നിങ്ങൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നിർത്തുകയോ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്താൽ ശുദ്ധീകരണപ്രക്രിയ തടസ്സപ്പെട്ട് വിഷവസ്‌തുക്കൾ ശരീരത്തിൽ തന്നെ അവശേഷിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ രോഗശമനപ്രക്രിയ നടക്കുന്നുവെന്നതിനാൽ ശമനപ്രതിസന്ധി ഒരു നല്ല കാര്യമാണ്. ലക്ഷണങ്ങൾ അവസാനിക്കുന്നതോടെ നിങ്ങളുടെ ശരീരം ആരോഗ്യമുള്ളതും ശുദ്ധീകരിക്കപ്പെട്ടതും കൂടുതൽ സൗഖ്യം അനുഭവപ്പെടുന്നതുമായിരിക്കും.
Share your comments