280 മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കി കർഷകൻ. പ്രദീപ് കുമാർ എസ് എന്ന കർഷകനാണ് ചെറുധാന്യങ്ങൾ കൊണ്ട് 280 മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കിയത്. ചെറു ധാന്യങ്ങളിൽ നിന്നും ഉള്ള ന്യൂഡിൽസ്, റസ്ക്, അവൽ, കുക്കീസ്, ദോശമാവ്, ഉപ്പുമാവ്, സേമിയ, അരി, പാസ്ത, പോപ്പ്‌സ്, മാൾട്ട് എന്നിങ്ങനെ വിവിധ ചെറുധാന്യങ്ങൾ കൊണ്ടുള്ള 280 ഓളം ഉൽപ്പന്നങ്ങളാണ് അദ്ദേഹം വിപണിയിലെത്തിച്ചിരിക്കുന്നത്. ഓരോ ധാന്യങ്ങളുടെയും അമ്പതോളം ഉൽപ്പന്നങ്ങൾ അദ്ദേഹം വിപണിയിൽ ഇറക്കിയിട്ടുണ്ട്. കൂടാതെ 109 ഓളം അവാർഡുകൾ നേടിയ കർഷകനും കൂടിയാണു് പ്രദീപ് കുമാർ എസ്.
അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ASSOCHAM) കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന ‘മില്ലെറ്റ് ഉത്സവത്തിന്റെ ’ ഭാഗമായുള്ള കിസ്സാൻ സർവീസ് സൊസൈറ്റിയുടെ എക്സിബിഷൻ കൗണ്ടറിൽ ആണ് ഈ വിളകൾ പ്രദർശിപ്പിച്ചത്.
വിവിധ രോഗങ്ങൾക്കു ചെറുധാന്യങ്ങൾ ഓരോ ആഴ്ചയിലും ഉപയോഗിക്കേണ്ട രീതി
പ്രമേഹം/ബി.പി.കൊളസ്ട്രോൾ
1) ചാമ : 2 ദിവസം 2 നേരം
2) വരക്: 2 ദിവസം 2 നേരം
3) കുതിരവാലി: 2 ദിവസം 2 നേരം
4) തിന: 2 ദിവസം 2 നേരം
5) ബ്രൗൺടോപ്പ്: 2 ദിവസം 2 നേരം
പൊണ്ണത്തടി കുറയ്ക്കാൻ
1) ചാമ: 3 ദിവസം 2 നേരം
2) വരക്: 3 ദിവസം 2 നേരം
3) കുതിരവാലി: 1 ദിവസം 2 നേരം
4) തിന : 1 ദിവസം 2 നേരം
5) ബ്രൗൺടോപ്പ്: 7 ദിവസം 2 നേരം
വയർ സംബന്ധമായ പ്രശ്നങ്ങൾ
1) തിന : 2 ദിവസം 2 നേരം
2) ബ്രൗൺടോപ്പ്: 2 ദിവസം 2 നേരം
3) കുതിരവാലി: 2 ദിവസം 2 നേരം
4) വരക്: 2 ദിവസം 2 നേരം
5) ചാമ: 2 ദിവസം 2 നേരം
കരൾ/കിഡ്നി പ്രശ്നങ്ങൾ
1) കുതിരവാലി : 3 ദിവസം 2 നേരം
2) വരക്: 1 ദിവസം 2 നേരം
3) ചാമ: 1 ദിവസം 2 നേരം
4) തിന: 1 ദിവസം 2 നേരം
5) ബ്രൗൺടോപ്പ്: 1 ദിവസം 2 നേരം
വന്ധ്യത
1) ചാമ: 3 ദിവസം 2 നേരം
2) വരക്: 1 ദിവസം 2 നേരം
3) കുതിരവാലി: 1 ദിവസം 2 നേരം
4) തിന: 1 ദിവസം 2 നേരം
5) ബ്രൗൺടോപ്പ്: 2 ദിവസം 2 നേരം
ശരീരത്തിന്റെ ഉൾക്കരുത്ത് നേടി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
1) വരക്: 2 ദിവസം 2 നേരം
2) കുതിരവാലി : 2 ദിവസം 2 നേരം
3) ചാമ: 2 ദിവസം 2 നേരം
4) തിന : 2ദിവസം 2 നേരം
5) ബ്രൗൺടോപ്പ്: 2 ദിവസം 2 നേരം
ലൈംഗിക ശേഷിക്കുറവ് പരിഹരിക്കാൻ
1) ചാമ: 3 ദിവസം 2 നേരം
2) തിന : 2 ദിവസം 2 നേരം
3) വരക്: 1 ദിവസം 2 നേരം
4) കുതിരവാലി: 1 ദിവസം 2 നേരം
5) ബ്രൗൺടോപ്പ്: 1 ദിവസം 2 നേരം
മില്ലറ്റുകൾ വാങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അൺപോളിഷ്ഡ്, സെമി പോളിഷിഡ്, പോളിഷ്ഡ് എന്നീ മൂന്ന് വിഭാഗങ്ങൾ കമ്പോളങ്ങളിൽ ഉണ്ട്. ആരോഗ്യസംരക്ഷണത്തിനും രോഗചികിത്സയ്ക്കും പോഷകഗുണമേന്മയുള്ളതും ഉത്തമവുമാണ് അൺപോളിഷിഡ് മില്ലറ്റുകൾ.
- റേഷൻ കടകളിലും മറ്റും യഥേഷ്ടം ലഭിക്കുന്ന തവിടില്ലാത്ത അരിമണികളെ മില്ലറ്റുകളെ പ്പോലെയാക്കി പോളിഷ്ഡ് മില്ലറ്റുകളിൽ മായം ചേർത്തിട്ടുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിലക്കുറവ് ഇത് വാങ്ങാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു.
- ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ബ്ലീച്ചിംഗിന് ഉപയോഗിക്കുന്നതിനാൽ പോളിഷ്ഡ് മില്ലറ്റുകൾ ഒഴിവാക്കുന്നതാണ് ഉചിതം.
- ഒന്നിലധികം മില്ലറ്റുകളെ ഒരുമിച്ച് പൊടിച്ചോ, പൊടിയാക്കിയോ, മറ്റേതെങ്കിലും ധാന്യങ്ങളോടൊപ്പം കൂട്ടി ചേർത്തോ ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് ആരോഗ്യദായകമല്ല.
- കഴിവതും ഓരോ മില്ലറ്റുകളും പ്രത്യേകം പ്രത്യേകം രണ്ടു - മൂന്നു ദിവസത്തിലൊരിക്കൽ മാറി മാറി കഴിക്കുന്നത് ആണ് ഉത്തമം.
- പാചകത്തിന് മൺപാത്രമോ, ഓട്ടുപാത്രമോ, ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ മാത്രം ഉപയോഗിക്കുക.
- മത്സ്യം, മാംസം തുടങ്ങിയ നോൺ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ മില്ലറ്റിനോടൊപ്പം രോഗികൾ കഴിക്കരുത്.
- ഇലക്കറികൾ, പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ തുടങ്ങിയവ ചേർത്തുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ മില്ലറ്റുകളോടൊപ്പം കഴിക്കാവുന്നതാണ്.
- മില്ലറ്റുകൾ ഉപയോഗിക്കുന്നതിന് മുൻപായി വെളളത്തിൽ കഴുകി വെള്ളം കളയുക.
- മില്ലറ്റുകൾ മുങ്ങിക്കിടക്കുന്നവിധം നിരപ്പിൽ വെള്ളം ഒഴിച്ച് 8 മണിക്കൂർ എങ്കിലും കുതിർക്കാനായി അടച്ചു വയ്ക്കുക. കുതിർക്കുന്ന വെള്ളം കളയരുത്. അതോടൊപ്പം ആവശ്യമായ വെള്ളം ചേർത്ത് പാചകം ചെയ്യുക.
- മില്ലറ്റ് കഞ്ഞി ഉണ്ടാക്കുവാൻ 8 - 10 ഇരട്ടി വെള്ളം ചേർക്കണം.
- മില്ലറ്റ് ചോറിന് 6 – 8 ഇരട്ടി വെള്ളമാണ് വയ്ക്കേണ്ടത്.
- മില്ലറ്റുകൾ പാചകം ചെയ്യുമ്പോൾ, തിളച്ചു കഴിഞ്ഞാലുടൻ തീ അണച്ച് മൂടിവയ്ക്കുക. പിന്നീട് തീ കത്തിയ്ക്കേണ്ടതില്ല.
ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക : 9446197280
Share your comments