ഇന്ത്യയില്‍ മഴ കുറഞ്ഞ പ്രദേശങ്ങളിലും, എന്നാല്‍ കേരളത്തില്‍ മിക്കയിടത്തും, തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും കാണപ്പെടുന്ന ഒരു വൃക്ഷമാണ് മഞ്ഞണാത്തി. റൂബിയേസിയേ (Rubiaceoe) എന്ന കുടുംബത്തില്‍ പെട്ട ഈ സസ്യത്തിന്റെ ശാസ്ത്ര നാമം മോറിന്‍ഡ സിട്രിഫോളിയ (Morinda coreia) എന്നാണ്. സര്‍വ രോഗ സംഹാരി എന്ന നിലയില്‍ ഈ അടുത്ത് ലോകത്തില്‍ എമ്പാടും അറിയപ്പെട്ട, പ്രശസ്തിയിലേക്ക് ഉയര്‍ന്ന സസ്യമാണ് മഞ്ഞണാത്തി. കാക്കപ്പഴം, നോനി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പല പക്ഷികളുടെയും ഇഷ്ടഭോജ്യമാണ് ഈ ഫലം. കേരളത്തില്‍ തെങ്ങിന് ഇടവിള ആയിട്ടാണ് മഞ്ഞണാത്തി കൃഷി ചെയ്യുന്നത്. തെങ്ങിന്റെ ഇടയില്‍ മഞ്ഞണാത്തി നന്നായി വളരും. പത്ത് പതിനഞ്ചോളം അടി ഉയരത്തില്‍ നിറയെ ശാഖകളായി സമൃദ്ധമായ ഇലകളോടെ കുറ്റിച്ചെടിയായാണ് ഇതിന്റെ വളര്‍ച്ച.
ചെടി നട്ട് ഏകദേശം ആറാംമാസം മുതല്‍ കായ്ച്ചുതുടങ്ങും. മൂന്നാം വര്‍ഷം ആയിക്കഴിഞ്ഞാല്‍ പിന്നെ വിളവെടുപ്പ് ചെയ്യാം. 20 മുതല്‍ 40 വര്‍ഷം വരെയാണ് ഈ ചെടികളുടെ ആയുസ്. ആദ്യം പച്ചനിറത്തില്‍ ആണ് കായ്കള്‍ കാണപ്പെടുന്നത്, എന്നാല്‍ പിന്നീട് മഞ്ഞ നിറമാകുകയും മൂത്തുകഴിഞ്ഞാല്‍ വെളുത്ത നിറമായി ചെടിയില്‍ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യും. പഴത്തിനുള്ളില്‍ ധാരാളം വിത്തുകളും ഉണ്ടാകാറുണ്ട്. ഈ ചെടിയില്‍നിന്ന് തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലും വിപണിയിലുണ്ട്. ഈ വൃക്ഷത്തില്‍ നിന്ന് വര്‍ഷത്തില്‍ എല്ലാ മാസവും ഏകദേശം 4 മുതല്‍ 8 കിലോഗ്രാം വരെ പഴം ലഭിക്കും. ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടേയും പ്രധാന ചേരുവയാണ് ഈ സസ്യം.
ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ശ്വാസകോശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ്, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍ എന്നിങ്ങനെ പല രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നിര്‍മ്മാണത്തിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞണാത്തി
കൃഷി രീതി : ചെടി നടുന്നതിനുമുമ്പ് വിത്തിന്റെ അഗ്രഭാഗം അല്‍പ്പം മുറിച്ചുകളയണം, ഇങ്ങനെ ചെയ്താല്‍ വിത്ത് എളുപ്പം മുളച്ച് വരും. തണ്ട് മുറിച്ചു നട്ടും എളുപ്പം വേര് പിടിപ്പിച്ച് വളര്‍ത്താം. പ്രോക്സിറോനിന്‍ (Proxeronine) എന്ന രാസവസ്തുവാണ് പ്രധാനമായും നോനിയിലെ ഔഷധഗുണമുള്ള ഘടകം.
ബന്ധപ്പെട്ട വാർത്തകൾ
'നോനി'' ദുര്‍ഗന്ധത്തിലൊളിപ്പിച്ച ഔഷധകലവറ
കൃഷി ചെയ്യണോ? എന്നാൽ കൃഷിഭവനുകൾ വഴി നടപ്പിലാക്കുന്ന ഈ പദ്ധതികൾ അറിഞ്ഞിരിക്കണം
Share your comments