ഒറ്റ വർഷം കൊണ്ട് ചെറുധാന്യ വിഭവങ്ങളിൽ നിന്ന് മികച്ച ലാഭം നേടിയെടുത്തു തമിഴ്നാട്ടുകാരിയായ കോകില.ഒറ്റ വർഷം കൊണ്ട് ഏകദേശം പത്തു ലക്ഷം രൂപ വരെ ലാഭമുണ്ടാക്കിയ ഒരു സംരംഭകയാണ് കോകില. തഞ്ചാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ ത്രീ ക്വാളിറ്റി ഫുഡ്, ക്വാളിറ്റി ബേക്കേഴ്സ്ന്റെ ഉടമയാണ് കോകില. നാലുവർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങി ഇന്ന് മികച്ച ഒരു സംരംഭകയായി മാറിയ കോകില തന്റെ കമ്പനിയിൽ അനവധി സ്ത്രീകൾക്ക് ജോലി പ്രധാനം ചെയ്യുന്നു.
സെമി ഓട്ടോമാറ്റിക് മെഷീനുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമാണമാണ് ഇവിടെ നടക്കുന്നത്. നാലുതരം ചെറുധാന്യങ്ങളിൽ വിവിധ കുക്കീസ് ഇവിടെ നിർമ്മിക്കുന്നു. വരക്, റാഗി, കമ്പ്, തിന എന്നീ ചെറുധാന്യങ്ങൾ ഉപയോഗിച്ചാണു് കുക്കീസ് ഉണ്ടാക്കുന്നത്. ഇതു കൂടാതെ എല്ലാ മില്ലറ്റുകളുടെയും മിശ്രതം കൊണ്ടുള്ള കുക്കിസും ഇവിടെ ഉണ്ടാക്കുന്നു.
ചെറുധാന്യങ്ങളുടെ നിരവധി ഗുണങ്ങൾ അവർ അടിവരയിട്ട് പറയുകയുണ്ടായി.
ചെറുധാന്യങ്ങൾ സീസൺ അനുസരിച്ച് കഴിക്കുക;
സീസൺ അനുസരിച്ച് ചിട്ടപ്പെടുത്തിയതായിരുന്നു നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ആവശ്യമായ സമയത്ത് കുറഞ്ഞ ചെലവിൽ പോഷകം ലഭിക്കാൻ ഇത് സഹായിച്ചിരുന്നു. ഏത് സീസണിൽ ഏത് ധാന്യം കഴിക്കണം എന്നത് സംബന്ധിച്ച് പരമ്പരാഗതരീതിയിൽ പാലിച്ച ഒരു ആഹാര പട്ടിക തന്നെയുണ്ടായിരുന്നു. ശൈത്യകാലത്ത് ബജ്റയും മകായ് യും നെയ്യും ശർക്കരയും ചേർത്ത് കഴിച്ചിരുന്നു. വേനൽക്കാലത്ത് ജോവർ ചമ്മന്തി ചേർത്ത് കഴിക്കും. വർഷം മുഴുവനും പ്രത്യേകിച്ച് മഴക്കാലത്ത് കൂവരക് (റാഗി) ഉപയോഗിച്ച് ദോശ, ലഡു, കഞ്ഞി എന്നിവയുണ്ടാക്കി കഴിക്കുമായിരുന്നു.
ഉചിതമായ ചേരുവകൾ ചേർത്ത് ചെറുധാന്യങ്ങൾ കഴിക്കുക;
നമ്മുടെ പാചക സംസ്കാരത്തിന്റെ മറ്റൊരു പ്രത്യേകത ആഹാര പദാർത്ഥങ്ങൾ തമ്മിലുള്ള ചേരുവകളാണ്. പോഷകം ലഭിക്കാനും ദഹനം എളുപ്പമാക്കാനുമൊക്കെ ഈ ചേരുവകൾ സഹായിക്കുന്നു. പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൊഴുപ്പ് എന്നിവ ചേർത്ത് ചെറുധാന്യങ്ങൾ കഴിക്കുന്നത് അമിനോ ആസിഡുകളെ കുറച്ച് ധാരാളം മാംസ്യം ലഭ്യമാക്കുകയും ദഹനശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ആന്റി ന്യൂട്രിയന്റ് സുകളായ phytates, tannins, trypsin മുതലായവയുടെ അളവിനെ കുറയ്ക്കാനും ഇവ അത്യുത്തമമാണ്. ചെറുധാന്യങ്ങൾ പൊതുവേ ദഹിക്കാൻ സമയക്കൂടുതൽ എടുക്കാറുണ്ട്, വെണ്ണ, നെയ്യ്, ശർക്കര എന്നിവ ചേർത്ത് ബജ്റ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.
വിവിധ വിഭവങ്ങളായി ചെറുധാന്യങ്ങൾ കഴിക്കുക.
ചെറുധാന്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കാം. നമ്മുടെ മുത്തശ്ശിമാർ ഇവയുടെ ഗുണഗണങ്ങൾ മനസ്സിലാക്കി വിവിധ രൂപങ്ങളിൽ അവയെ ആഹാരമാക്കിയിരുന്നു. പായസം, കഞ്ഞി, ലഡു, ഉപ്പുമാവ് തുടങ്ങി പലവിധത്തിൽ ചെറുധാന്യങ്ങളെ പാകപ്പെടുത്തി ഉപയോഗിച്ചിരുന്നു. ഗുണകരം. മാത്രമല്ല രുചികരവുമാണ് ഈ വിഭവങ്ങൾ.
പല ധാന്യങ്ങൾ ഒരുമിച്ച് കഴിക്കരുത്.
ഓരോ ധാന്യവും നല്ലതാണ്. എന്നാൽ പലത് ഒരുമിച്ച് ചേർക്കുന്നത് അത നന്നല്ല. പലത് ഒത്ത് ചേർക്കുമ്പോൾ അവ എങ്ങനെ പ്രവർത്തിക്കും എന്ന് പറയാനാകില്ല. ധാതുക്കൾ, ആന്റി ഓക്സിഡന്റ് സ്, ഫൈബർ, പ്രോട്ടീൻ തുടങ്ങി എല്ലാം ചെറുധാന്യങ്ങളിലുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ മരുന്നുപോലെ ആഹാരം കഴിക്കണം.
എല്ലാ ധാന്യങ്ങൾക്കും പകരമല്ല ചെറുധാന്യങ്ങൾ
നല്ലതാണ് എന്നു കരുതി മറ്റെല്ലാ ധാന്യങ്ങൾക്കും പകരം ചെറുധാന്യങ്ങൾ മതി എന്നു വിചാരിക്കരുത്. അരിയും ഗോതമ്പുമെല്ലാം ഉപയോഗിക്കാം. എന്നാൽ ചെറുധാന്യങ്ങളുടെ പ്രാധാന്യം അവഗണിക്കാതെ, യുക്തിയനുസരിച്ച് വിവേകപൂർവമായിരിക്കണം ഓരോന്നിനും പ്രാധാന്യം നിശ്ചയിക്കൽ, പരമ്പരാഗത ഭക്ഷണശീലത്തിൽ നിന്ന് വലിയ രീതിയിൽ മാറുന്നത് കൃഷിയുടെ പ്രാധാന്യം ഇല്ലാതാക്കും. കൃഷി കുറയുന്നത്. മണ്ണിന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ഭാവിതലമുറയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കും. ചെറുധാന്യങ്ങൾക്ക് നിങ്ങളുടെ ഭക്ഷണമേശയിൽ അർഹമായ ഇടം നൽകിയാൽ അത് ഭാവിയോടും പ്രകൃതിയോടും ചെയ്യുന്ന വലിയ സേവനമായിരിക്കും.
ചെറുധാന്യങ്ങൾ കേരളത്തിലെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം ആകണം എന്ന ലക്ഷ്യത്തോടെയാണ് താൻ പ്രവർത്തിക്കുന്നതെന്ന് കോകില പറഞ്ഞു.
അതിനാൽ ഇതിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കി എല്ലാവരും ശരിയായ രീതിയിൽ ഇതിനെ ഭക്ഷിക്കണം എന്ന് അവർ അഭിപ്രായപ്പെട്ടു.
Phone no: 8072330550
Share your comments