1. Health & Herbs

ബ്രഹ്മിയുടെ ആർക്കുമറിയാത്ത അമൂല്യഗുണങ്ങളെക്കുറിച്ച്

നിരവധി ആരോഗ്യഗുണങ്ങളുള്ള ആയുര്‍വേദത്തിലെ ഔഷധസസ്യമാണ് ബ്രഹ്മി. കുട്ടികളുടെ ബുദ്ധിയ്ക്കും ഓര്‍മ്മയ്ക്കുമാണ് ബ്രഹ്മി ഉപയോഗിച്ചു വരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കിപ്പൊടിച്ച ബ്രഹ്മി പാലിലോ തേനിലോ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ഓര്‍മ്മശക്തി ശക്തിപ്പെടുത്തും.

Meera Sandeep
Health benefits of Brahmi
Health benefits of Brahmi

നിരവധി ആരോഗ്യഗുണങ്ങളുള്ള ആയുര്‍വേദത്തിലെ ഔഷധസസ്യമാണ് ബ്രഹ്മി.  കുട്ടികളുടെ ബുദ്ധിയ്ക്കും ഓര്‍മ്മയ്ക്കുമാണ് ബ്രഹ്മി ഉപയോഗിച്ചു വരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കിപ്പൊടിച്ച ബ്രഹ്മി പാലിലോ തേനിലോ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ഓര്‍മ്മശക്തി ശക്തിപ്പെടുത്തും. 

ബന്ധപ്പെട്ട വാർത്തകൾ: ബ്രഹ്മി എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം

പ്രതിരോധശേഷി ശക്തമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം നാമെല്ലാവരും കൊറോണ കാലത്ത് നന്നായി മനസ്സിലാക്കിയിട്ടുണ്ട്.  ഈയിടെയായി, ജൈവികമായ ജീവിത രീതി വളരെ പ്രചാരത്തിലുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ ആളുകൾ ആയുർവേദ മരുന്നുകൾ, കഷായങ്ങൾ, മറ്റ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുന്നു. ആയുർവേദ ഔഷധസസ്യങ്ങൾക്ക് വിവിധ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ഒരു സസ്യമാണ് ബ്രഹ്മി. ബ്രഹ്മിയുടെ ചില ആരോഗ്യ ഗുണങ്ങളും അത് എങ്ങനെ കഴിക്കണം എന്നതിനെയും കുറിച്ചുമുള്ള വിവരങ്ങളാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ബുദ്ധിവികാസത്തിന് ഈ രീതിയിൽ കുട്ടികൾക്ക് ബ്രഹ്മി നൽകിയാൽ മതി

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ

ബ്രഹ്മിയുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണം അത് നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുകയും, മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ആറ് ആഴ്ച്ച ബ്രഹ്മി ദിവസത്തിൽ രണ്ടുതവണ (300 മില്ലിഗ്രാം / ഡോസ്) കഴിക്കുന്നതിലൂടെ ശ്രദ്ധേയമായ ഫലങ്ങൾ കാണിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓർമ്മശക്തി, പഠന ശേഷി എന്നിവയെ സഹയിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങളായ ഡെൻഡ്രിറ്റിക്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ബ്രഹ്മി സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഗണപതി നാരങ്ങ

ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ

സമ്മർദ്ദ പ്രതികരണത്തിൽ ഉൾപ്പെടുന്ന ചില എൻസൈമുകളുടെ പ്രവർത്തനം മാറ്റാൻ ബ്രഹ്മി സഹായിക്കുന്നു. അതുകൊണ്ടാണ് ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുകയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു (സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോൺ). ശരീരത്തിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിച്ച് ഇത് ഒരു സമ്മർദ്ദം അകറ്റുന്ന സഹായിയായും പ്രവർത്തിക്കുന്നു.

അൽഷിമേഴ്സ് രോഗത്തിനെതിരെ പോരാടാൻ

അൽഷിമേഴ്‌സ് രോഗം ഭേദമാക്കാനാവില്ല. എന്നാൽ തലച്ചോറിലെ രോഗത്തിന്റെ പ്രഭാവം തടയാൻ ബ്രമി സഹായകമാണ്. പ്രായമാകുമ്പോൾ അൽഷിമേഴ്‌സ് രോഗം പോലുള്ള അവസ്ഥകൾ വരാനുള്ള സാധ്യത തടയാൻ കഴിയുന്ന ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന സസ്യമാണിത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ആന്റിഓക്‌സിഡന്റുകൾ ഉൾപ്പെടുത്തുന്നത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു, ഇത് ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവപോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ ചെറുക്കുന്നു.

ബ്രഹ്മിയിലെ സജീവ ഘടകമായ ബാക്കോസൈഡുകൾക്ക് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കൊഴുപ്പ് തന്മാത്രകൾ ഫ്രീ റാഡിക്കലുകളുമായി പ്രതികരിക്കുന്നതിൽ നിന്ന് തടയാനും കഴിയും.

വീക്കം കുറയ്ക്കാൻ

വേദനയും വീക്കവും ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സൈക്ലോജെനിസിസ്, കാസ്പേസ്, ലിപോക്സിസൈനസ് തുടങ്ങിയ എൻസൈമുകളെ തടയാൻ ബ്രഹ്മി സഹായിക്കുന്നു. അതിനാൽ, സന്ധിവാതം പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആർക്കും ബ്രഹ്മി ഒരു മികച്ച പരിഹാരമാണ്.

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു

നമ്മളിൽ പലരും നീളമുള്ളതും മനോഹരവുമായ മുടിയുടെ വലിയ ആരാധകരാണ്. നിങ്ങൾ അത്തരത്തിൽ ഒരാളാണെങ്കിൽ, മുടി വളർത്താനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബ്രഹ്മി ശിരോചർമ്മത്തിൽ പുരട്ടാൻ ശ്രമിക്കുക. ഇത് രോമകൂപങ്ങൾക്ക് ഇന്ധനം നൽകാനും മുടി കൊഴിച്ചിൽ മാറ്റാനും സഹായിക്കുന്നു.

English Summary: About the unknown Health benefits of Brahmi

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds