പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് വളരെ സമ്പുഷ്ടമാണ് തേൻ, തേനിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമുണ്ട്. ഇത് കൂടാതെ, നല്ല സമീകൃതാഹാരത്തിന്റെ ഭാഗമായി പ്രമേഹ നിയന്ത്രണത്തിൽ വളരെ നല്ല പങ്കു വഹിക്കാൻ തേനിന് സാധിക്കുന്നു. തേനീച്ചകൾ പൂക്കളിൽ നിന്ന് നുകർന്ന് ഉണ്ടാക്കുന്ന ഒരു ഔഷധ ദ്രാവകമാണ് തേൻ. ഇന്ന്, പല ഭക്ഷണങ്ങളിലും ഇത് വളരെ സാധാരണ ഘടകമാണ്. തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, ഇത് കൂടാതെ നിരവധി വീട്ടുവൈദ്യങ്ങളിലും ഇതര മരുന്ന് ചികിത്സകളിലും തേൻ ഉപയോഗിച്ച് വരുന്നു.
തേൻ അടിസ്ഥാനപരമായി ശുദ്ധമായ പഞ്ചസാരയാണ്, ഇത് കൊഴുപ്പില്ലാത്തതും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ളതാണ്. ഇതിൽ ചെറിയ അളവിൽ ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, എന്നാൽ മിക്ക ആളുകളും സാധാരണയായി വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഭക്ഷണ സ്രോതസ്സായി ആവശ്യത്തിന് തേൻ ഉപയോഗിക്കാറില്ല. തേൻ പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആരോഗ്യ-പ്രോത്സാഹന സസ്യ സംയുക്തങ്ങളാൽ സമ്പന്നമാണ്. തേനിൽ ഫ്ലേവനോയ്ഡുകളും ഫിനോളിക് ആസിഡുകളും പോലെയുള്ള പല പ്രധാന ജൈവ ആക്ടീവ് സസ്യ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളെ (ROS) നിർവീര്യമാക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു, ഇത് കോശങ്ങളിൽ അടിഞ്ഞുകൂടുകയും നാശമുണ്ടാക്കുകയും ചെയ്യുന്നു.
ഈ കേടുപാടുകൾ വ്യക്തികളിൽ അകാല വാർദ്ധക്യം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. രക്തത്തിൽ പഞ്ചസാര നിയന്ത്രിക്കുന്ന കാര്യത്തിൽ, തേൻ സാധാരണ പഞ്ചസാരയെക്കാൾ അനവധി ഗുണങ്ങൾ നൽകുന്നു. മറ്റ് തരത്തിലുള്ള പഞ്ചസാരയെപ്പോലെ തേൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് കുറച്ച് ഉയർത്തുന്നുണ്ടെങ്കിലും, അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. തേൻ കഴിക്കുന്നത് ശരീരത്തിൽ വീക്കം കുറയ്ക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഹോർമോണായ അഡിപോനെക്റ്റിൻ അളവ് വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ ഗവേഷകർ കണ്ടെത്തി. ദിവസവും തേൻ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുമെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പ്രമേഹമുള്ളവർക്ക് തേൻ ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ അൽപ്പം മികച്ചതായിരിക്കുമെങ്കിലും, മറ്റുള്ളവർ അത് മിതമായ അളവിൽ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഹൃദ്രോഗം തടയാൻ തേൻ കഴിക്കുന്നത് സഹായിക്കുന്നു. തേൻ രക്തസമ്മർദ്ദം കുറയ്ക്കാനും, രക്തത്തിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും, അതോടൊപ്പം ശരീരത്തിലെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ആരോഗ്യകരമായ കോശങ്ങളുടെ നാശം തടയാനും തേൻ കഴിക്കുന്നത് സഹായിക്കുന്നു. അസംസ്കൃത തേനിൽ സാധാരണയായി പ്രോപോളിസ് എന്ന പോഷകം വലിയ തോതിൽ അടങ്ങിയിട്ടുണ്ട്, ഈ സ്രവം ഉത്പാദിപ്പിക്കുന്ന മരങ്ങളിൽ നിന്നും സമാനമായ സസ്യങ്ങളിൽ നിന്നും തേനീച്ച ഉത്പാദിപ്പിക്കുന്ന ഒരു റെസിൻ, Propolis കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്തുന്നു. മുറിവ്, പൊള്ളൽ എന്നിവയ്ക്ക് തേൻ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. തേനിന്റെ രോഗശാന്തി അതിന്റെ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളിൽ നിന്നാണ് വരുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികൾക്ക് ചുമ ഒരു സാധാരണ പ്രശ്നമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിലാണോ പ്രശ്‌നം? ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ചേർക്കാം!
Pic Courtesy: Pexels.com
Share your comments