നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു സുഗന്ധവിളയാണ് സർവ്വസുഗന്ധി. ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി ചെടിയുടെ ഇലകൾ. സാധാരണയായി കറിവേപ്പ് പോലെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരാറുള്ളത് . സ ർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ് മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനായി ഇത് ഉപയോഗിച്ച് വരുന്നു. വിദേശരാജ്യങ്ങളിൽ ഇതിന്റെ ഇലകൾ വാറ്റിയെടുത്ത തൈലവും ഉപയോഗിക്കാറുണ്ട്.
ആരോഗ്യപരമായും ഇതിനു ഉപയോഗങ്ങൾ ഉണ്ട്. വയറിനകത്തുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് സർവ്വസുഗന്ധിയുടെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. പല്ലുകളുടെയും മോണകളുടെയും വീക്കം വേദന എന്നിവക്ക് ഇത് നല്ലപരിഹാരമാണ്. ഇതിന്റെ ഇലകളിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.
നമുടെ വീടുകളിൽ നട്ടുവളർത്താവുന്ന ഒന്നാന്തരം ഔഷധച്ചെടിയാണ് സർവ്വ സുഗന്ധി. ശരിയായ നീർവാർച്ചയുള്ള എല്ലാത്തരം മണ്ണും സർവസുഗന്ധി കൃഷിക്കു പറ്റിയതാണ്. കമ്പുകൾ ഒടിച്ചു നട്ടുപിടിപ്പിച്ചോ മരത്തിൽ ഉണ്ടാകുന്ന വിത്തുകൾ മുളപ്പിച്ചോ തൈകൾ ഉണ്ടാക്കാം. ഒന്നൊന്നര വർഷം പ്രായമായ തൈകളാണ് നടാനുത്തമം.ഒട്ടുമിക്ക നഴ്സറികളിലും ഇപ്പോൾ തൈകൾ വിൽപനയ്ക്കുണ്ട്. ആറു മീറ്റർ അകലം നൽകി തൈകൾ നടാം. കാര്യമായ വളപ്രയോഗം ഇല്ലാതെ തന്നെ ചെടിനന്നായി വളരും. വർഷംതോറും 20–25 കി.ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർത്താൽ മതിയാകും.
Share your comments