പലരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ദൈനംദിന തിരക്കിൽനിന്നകന്ന് അൽപ സമയം സൗന്ദര്യ സംരക്ഷണത്തിനും മാറ്റി വയ്ക്കാം.
അതിന് ഏറ്റവും പറ്റിയ പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ ഉപയോഗിച്ചുള്ള ഫേസ്‌പാക്കുകൾ.അല്ലെങ്കിൽ ഹെയർ പാക്കുകകൾ.ഏതു തരത്തിലുളള ചർമ്മക്കാർക്കും അനുയോജ്യമായ പ്രകൃതിദത്ത ഘടകമാണ് കറ്റാർ വാഴ.
സെൻസിറ്റീവ് ചർമ്മമുളളവർക്ക് വേനൽക്കാലത്ത് ഉണ്ടാകുന്ന പൊള്ളൽ, വരണ്ട ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടൽ അല്ലെങ്കിൽ ചൊറിച്ചിൽ എന്നിവയ്ക്കുള്ള മികച്ച പരിഹാര മാർഗമാണ് കറ്റാർ വാഴ. കറ്റാർ വാഴ നീര് എടുത്ത് വെറുതെ മുഖത്തു പുരട്ടുന്നതും നല്ലതാണ്. വേനൽക്കാലത്തെ എല്ലാ ചർമ്മ പ്രശ്നങ്ങളെ അകറ്റാനും കറ്റാർ വാഴ സഹായിക്കും.
കറ്റാർവാഴ ജെൽ ,നിർജലീകരണം, തിളക്കം, മോയ്‌സ്ചറൈസിങ് തുടങ്ങി നിരവധി ഗുണങ്ങളാൽ വൈവിധ്യമാർന്ന സൗന്ദര്യ ഘടകമാണ് .വേനൽക്കാലത്ത് ചർമ്മപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ പൊരുതാൻ സൺസ്ക്രീമുകളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാം. വരണ്ട ചർമ്മത്തെ ജലാംശം നിലനിർത്തുക മാത്രമല്ല, സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്ന് കറ്റാർ വാഴ സംരക്ഷിക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് അനുഭവപ്പെടുന്ന ചർമ്മത്തിലെ തിണർപ്പ്, ചൊറിച്ചിൽ, പൊള്ളൽ എന്നിവയിൽ നിന്ന് അതിവേഗ ആശ്വാസം ലഭിക്കാൻ കറ്റാർ വാഴ സഹായിക്കും.ചർമ്മം മൃദുവായതും തിളക്കമുളളതുമാക്കാൻ ഉത്തമമാണ് കറ്റാർ വാഴ. തിണർപ്പും ചൊറിച്ചിലുമുളള ഭാഗങ്ങളിൽ കറ്റാർ വാഴയുടെ നീര് പുരട്ടുക. മികച്ച ഫലം കിട്ടാനായി രാത്രി മുഴുവൻ മുഖത്ത് ഇത് നിലനിർത്തുക. രാവിലെ കഴുകി കളയുക.
ശരീരത്തിലെ നിർജ്ജലീകരണം തടയാനായി നമ്മൾ നിറയെ വെള്ളം കുടിക്കാറുണ്ട് . ശരീരം പോലെ തന്നെ വേനൽക്കാലത്ത് ചർമ്മത്തെയും നിർജലീകരണത്തിൽനിന്നും സംരക്ഷിക്കേണ്ടതുണ്ട്. നിരന്തരം വെള്ളം നഷ്ടപ്പെടുന്നതും വിയർക്കുന്നതും കാരണം നമ്മുടെ ചർമ്മം വരണ്ടതും പരുക്കനുമാകുന്നു. കറ്റാർ വാഴ കൊണ്ടുളള മോയ്‌സ്ചുറൈസറുകളും ഹൈഡ്രേഷൻ ജെല്ലുകളോ അല്ലെങ്കിൽ ക്രീമുകളോ പുരട്ടുന്നത് ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനും തിളക്കം നൽകാനും സഹായിക്കും.
Share your comments