നമ്മുക്ക് സന്തോഷവും നിരാശയുമൊക്കെ തോന്നുന്നത് ഡോപോമിൻറെ (Dopamine) അളവിനെ ആസ്പ്പദിച്ചാണ്. സന്തോഷവും ഉന്മേഷവും തോന്നുകയാണെങ്കിൽ നമുക്ക് അനുമാനിക്കാം ഡോപോമിൻറെ കൂടുതലാണെന്നും അതുപോലെ നിരാശയാണെങ്കിൽ ഡോപോമിൻറെ അളവ് കുറവാണെന്നും. പോസിറ്റീവായ, സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ തലച്ചോറിന് സന്ദേശം നൽകുന്ന രാസവസ്തുവാണ് ഡോപമൈൻ.
ബന്ധപ്പെട്ട വാർത്തകൾ: സന്തോഷം വീണ്ടെടുക്കുക : സന്തോഷത്തെ പറ്റി നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
തലച്ചോറിൽ ഡോപമൈൻ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് നല്ല ഓർമ്മകളും സന്തോഷകരമായ ചിന്തകളും പ്രചോദനാത്മകമായ കാര്യങ്ങളുമെല്ലാം മനസ്സിലേക്ക് കടന്ന് വരിക. എന്നാൽ ഡോപമൈൻ ഉണ്ടാവുന്നത് കുറവാണെങ്കിൽ വിഷാദവും നിരാശയും നിങ്ങളെ കീഴടക്കിയിരിക്കും. നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങൾക്ക് ഡോപമൈന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിൽ വലിയ പങ്കുണ്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗവും വീഡിയോ ഗെയിമും ഉത്തേജകങ്ങളുമൊക്കെ ഡോപമൈനെയും അത് വഴി നിങ്ങളുടെ സന്തോഷത്തെയും പ്രതികൂലമായി ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നിരാശയും വിഷാദവും; എങ്ങനെ അതിജീവിക്കാം!
ആരോഗ്യകരമായി ഡോപമൈൻ നിയന്ത്രിച്ചാൽ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാമെന്ന് വിദഗ‍്‍ദർ വിശദീകരിക്കുന്നു. നിത്യജീവിതത്തിൽ നിങ്ങൾക്ക് നിയന്ത്രിക്കാനാവാത്ത ശീലങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതായത് നിങ്ങൾ എന്തിനെങ്കിലും അഡിക്ടാണെങ്കിൽ അത് ഡോപമിനെ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായും സന്തോഷം ഇല്ലാതാക്കുകയും ചെയ്യും. എങ്ങിനെയൊക്ക ഡോപമൈന്റെ അളവ് നിയന്ത്രിക്കാമെന്ന് നോക്കാം:
വ്യായാമത്തിലൂടെ
വ്യായാമത്തിലൂടെ നല്ല ആരോഗ്യം നിലനിർത്താമെന്നതിനൊപ്പം പോസിറ്റീവായ ചിന്തകളും മനസ്സിലെത്തും. നിങ്ങൾക്ക് ഓരോ 10 വയസ്സ് കൂടുമ്പോഴും ഡോപമൈന്റെ അളവ് 10% വീതം കുറയും. സംഗീതം ഒരു പരിധിവരെ ഇവിടെ നിങ്ങളെ സഹായിക്കും. കാപ്പിയും ചായയുമൊക്കെ അളവില്ലാതെ കുടിച്ച് ഊർജ്ജസ്വലരായി ഇരിക്കാൻ ശ്രമിക്കുന്നവരുണ്ടാവും. എന്നാൽ ഇത് ശരിയായ രീതിയല്ല. തലച്ചോറിന് ആവശ്യത്തിന് വിശ്രമം നൽകിയാൽ മാത്രമേ ഡോപമൈൻ അളവ് കൃത്യമായി നിയന്ത്രിക്കാനുവുകയുള്ളൂ.
തണുത്ത വെള്ളത്തിൽ കുളിക്കാം
ഡോപമൈൻ അളവ് അമിതമായി കുറയുന്നതും കൂടുന്നതും ഭാവിയിൽ മാനസികാരോഗ്യത്തെ ബാധിക്കും. ഒരു മിനിറ്റ് നേരം സന്തോഷവും അടുത്ത മിനിറ്റിൽ സങ്കടവും തോന്നുന്ന അവസരങ്ങളുണ്ടായിട്ടുണ്ടോ? തണുത്ത വെള്ളത്തിൽ കുളിയ്ക്കുന്നത് ഇത്തരം ഘട്ടങ്ങളിൽ ഗുണകരമാണ്. തലച്ചോറിലെ പോസിറ്റീവ് ചിന്തകളുണർത്തുന്ന ഡോപമൈൻ പോലുള്ള രാസവസ്തുക്കളുടെ അളവ് വർധിപ്പിക്കാൻ തണുത്ത വെള്ളത്തിന് സാധിക്കുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നതും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നതും ചെറിയ ടെൻറുകളിൽ കിടന്നുറങ്ങുന്നതുമെല്ലാം നിങ്ങളെ കൂടുതൽ സന്തോഷവാനാക്കുമെന്നുറപ്പാണ്.
Share your comments