<
  1. Health & Herbs

അമീബിക് മെനിംഗോഎൻസെഫലൈറ്റിസ്: 15 കാരനെ ബാധിച്ച ഈ രോഗത്തെകുറിച്ച് കൂടുതലറിയാം

ആലപ്പുഴ ജില്ലയിൽ നിന്നുള്ള 15 വയസ്സുള്ള ആൺകുട്ടി മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധ ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പറഞ്ഞു. പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന രോഗമാണ് കൗമാരക്കാരന് ബാധിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ച മന്ത്രി, സംസ്ഥാനത്ത് മുമ്പ് ഇത്തരത്തിലുള്ള അഞ്ച് അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

Meera Sandeep
Amoebic meningoencephalitis: Learn more about this disease
Amoebic meningoencephalitis: Learn more about this disease

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള 15 വയസ്സുള്ള ആൺകുട്ടി മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധ ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പറഞ്ഞു. പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന രോഗമാണ് കൗമാരക്കാരന് ബാധിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ച മന്ത്രി, സംസ്ഥാനത്ത് മുമ്പ് ഇത്തരത്തിലുള്ള അഞ്ച് അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ സിക്ക വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവം: NTAGI

അണുബാധയുടെ മരണനിരക്ക് 100 ശതമാനമാണെന്നതിനാൽ, രോഗബാധിതരായ എല്ലാ രോഗികളും മരിച്ചുവെന്ന് മന്ത്രി പറഞ്ഞു.  അണുബാധയ്ക്ക് കാരണമാകുന്ന സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ നിശ്ചല ജലത്തിലാണ് കാണപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) വളരെ അപൂർവവും എന്നാൽ മസ്തിഷ്കത്തിനും അതിന്റെ സംരക്ഷണ പാളികൾക്കും ബാധിക്കുന്ന അണുബാധയാണ്.  നേഗ്ലേരിയ ഫൗലേരി (Naegleria fowleri) എന്ന അമീബയാണ് ഈ മാരകമായ അണുബാധയ്ക്ക് കരണമെന്നതിനാൽ  ഈ രോഗത്തെ നെഗ്ലിരിയാസിസ് എന്നും വിളിക്കുന്നു, ഈ ജീവിയെ 'തലച്ചോർ തിന്നുന്ന അമീബ' എന്നും വിളിക്കുന്നു.

പ്രധാന ലക്ഷണങ്ങൾ

കടുത്ത പനി

കഠിനവും സ്ഥിരവുമായ തലവേദന

നെക്ക് സ്റ്റിഫ്‌നെസ്സ്

ആശയക്കുഴപ്പം

മയക്കം

തൊണ്ടവേദന.

ഓക്കാനം, ഛർദ്ദി

രുചിയുടെയും മണത്തിന്റെയും അസ്വസ്ഥതകൾ.

കുളങ്ങൾ, കിണറുകൾ, നീന്തൽക്കുളങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയ വൃത്തിഹീനമായതോ മോശമായി പരിപാലിക്കപ്പെടുന്നതോ ആയ ജലാശയങ്ങളിലാണ് ഈ ജീവി വസിക്കുന്നത്.  അവ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും olfactory nerve വഴി നേരിട്ട് തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിന്റെ കടുത്ത വീക്കത്തിനും നീർവീക്കത്തിനും / വീക്കത്തിനും കാരണമാകുന്നു

ഈ അമീബയെ സാധാരണയായി കാണുന്ന സ്ഥലങ്ങൾ:

*കായലുകളും നദികളും പോലെയുള്ള ചൂടുള്ള ശുദ്ധജലം

*ചൂടു നീരുറവകൾ പോലെയുള്ള ജിയോതെർമൽ (സ്വാഭാവികമായി ചൂട്) വെള്ളം

* വ്യാവസായിക അല്ലെങ്കിൽ വൈദ്യുത നിലയങ്ങളിൽ നിന്നുള്ള ചൂടുവെള്ളം ഡിസ്ചാർജ്

*ശുദ്ധീകരിക്കാത്ത ജിയോതെർമൽ (സ്വാഭാവികമായി ചൂട്) കുടിവെള്ള സ്രോതസ്സുകൾ

*നീന്തൽക്കുളങ്ങൾ, സ്പ്ലാഷ് പാഡുകൾ, സർഫ് പാർക്കുകൾ, അല്ലെങ്കിൽ മോശമായി പരിപാലിക്കപ്പെടുന്നതോ കുറഞ്ഞ അളവിൽ ക്ലോറിനേറ്റ് ചെയ്തതോ ആയ മറ്റ് വിനോദ വേദികൾ

*പൈപ്പ് വെള്ളം

*വാട്ടർ ഹീറ്ററുകൾ

*മണ്ണ്

English Summary: Amoebic meningoencephalitis: Learn more about this disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds