<
  1. Health & Herbs

ചെറൂളയെന്ന അമൂല്യ സസ്യം

ഈ ചെടി നിങ്ങളുടെ വീട്ടുപരിസരത്ത് എവിടെയെങ്കിലും ഉണ്ടോ എങ്കില്‍ സൂക്ഷിക്കുക ,ഒരു കാരണവശാലും അതിനെ നശിപ്പിച്ചു കളയരുത് കാരണം ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് ചെറൂള എന്ന കാര്യത്തില്‍ സംശയം ഇല്ല .

K B Bainda
ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം
ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം

ഈ ചെടി നിങ്ങളുടെ വീട്ടുപരിസരത്ത് എവിടെയെങ്കിലും ഉണ്ടോ എങ്കില്‍ സൂക്ഷിക്കുക ,ഒരു കാരണവശാലും അതിനെ നശിപ്പിച്ചു കളയരുത് കാരണം ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് ചെറൂള എന്ന കാര്യത്തില്‍ സംശയം ഇല്ല .

നമ്മുടെ നാട്ടിന്‍പുറത്തു സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള. ദശപുഷ്പങ്ങളില്‍ ഒന്നാണ് ചെറൂള .വെറുതെ മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ധിക്കും എന്നൊരു വിശ്വാസം പണ്ടുമുതല്‍ക്കെ നിലനില്‍ക്കുന്നുണ്ട് .വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്.

ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കിഡ്നി സ്ടോന്‍ ഒരു പരിതിയില്‍ അധികം വളര്‍ന്നാല്‍ കിഡ്നി സ്ടോന്‍ സര്‍ജറി ചെയുക അല്ലാതെ വേറെ മാര്‍ഗം ഇല്ല എന്ന് എല്ലാവര്ക്കും അറിയാം .എന്നാല്‍ തുടക്കത്തില്‍ കിഡ്നി സ്ടോന്‍ കണ്ടെത്തുക ആണ് എങ്കില്‍ .അല്ലങ്കില്‍ കിഡ്നി സ്ടോന്‍ വരുന്നത് തടയാന്‍ ഒക്കെ നല്ലൊരു പരിഹാരം ആണ് ചെറൂള .ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോനിന് നല്ലൊരു പരിഹാരം ആണ് .ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പ്രമേഹ രോഗികള്‍ക്കും പ്രമേഹം തടയുന്നതിനും ഉള്ള നല്ലൊരു മരുന്നാണ് ചെറൂള .മാറികൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഭക്ഷണവും ഒക്കെയാണ് പ്രമേഹത്തിന് കാരണം . അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്നു .

മൂത്രാശയരോഗങ്ങളും മൂത്രാശയാതിലെ അണുബാധയും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നം ആണ് .മൂതാശയത്തില്‍ അണുബാധ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്‌ .ചെറൂള ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം ആണ് .

ശരീര വേദനയും സന്ധി വേദനയും വളരെ വേഗത്തില്‍ ശമിപ്പിക്കുന്നതിനുള്ള കഴിവ് ചെറൂളക്ക് ഉണ്ട് .ചെറൂള ഇല ഇട്ടു ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദനക്കും സന്ധി വേദനക്കും ഉള്ള നല്ലൊരു പരിഹാരം ആണ് .

പലരും പുറത്ത് പറയാന്‍ മടിക്കുന്ന രോഗാവസ്ഥയാണ് മൂലക്കുരു. എന്നാല്‍ ഇതിന് നല്ല നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ഒന്നാണ് ചെറൂള. ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതും ഉത്തമം.

കൃമിശല്യം കൊണ്ട് വലയുന്നവര്‍ക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ പുതിയതായി എന്ത് കാര്യങ്ങള്‍ പരീക്ഷിക്കുമ്പോഴും ഒരു നല്ല ആരോഗ്യ വിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. കാരണം ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചില ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്.  ഡോക്ടറുടെ ഉപദേശപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.


കടപ്പാട് :- ഹരിദാസ്

English Summary: An invaluable plant Cheroola(aerva-lanata)

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds