<
  1. Health & Herbs

അപരാജിത ധൂപ ചൂർണത്തിന്റ അണുനാശന ശക്തി - ഒരു ശാസ്ത്രീയ പഠനം

കോവിഡ് 19 ന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ നിരവധി അതിഥി തൊഴിലാളികൾ വിവിധ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് ഈ സമയത്ത് ചിക്കൻപോക്സ്, ഡെങ്കി തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Arun T
;l

കോവിഡ് 19 ന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ നിരവധി അതിഥി തൊഴിലാളികൾ വിവിധ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് ഈ സമയത്ത് ചിക്കൻപോക്സ്, ഡെങ്കി തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

തൃശ്ശൂർ ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിന്റെ ആരോഗ്യ പരിശോധന ചുമതല, ജില്ലാ കളക്ടർ ശ്രീ എസ് ഷാനവാസ് ഐ എ എസ് വിശ്വസ്തതയോടെ ഏൽപിച്ചത് ആയുഷ് വകുപ്പിനെ ആണ്. എല്ലാ ക്യാമ്പുകളിലും ആയുഷ് മെഡിക്കൽ ഓഫീസർമാർ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും പ്രതിരോധ മരുന്നുകൾ നൽകുകയും ചെയ്തു. കൂടാതെ എല്ലാ ക്യാമ്പുകളിലും അന്തരീക്ഷ ശുദ്ധീകരണത്തിന് അപരാജിത ചൂർണം ധൂമനം ചെയ്യുകയുമുണ്ടായി.
വളരെ നല്ല ഫലം ഉളവാക്കുന്ന ധൂപനത്തിന്റെ ശാസ്ത്രീയ വിശകലനം നൽകാൻ സാധിക്കുമോ എന്ന് ജില്ലാ കളക്ടർ ശ്രീ എസ് ഷാനവാസ്‌ ഐ എ എസ് അന്വേഷിച്ചപ്പോൾ, തികഞ്ഞ സന്തോഷത്തോടെ, ഉത്സാഹത്തോടെ, ഭാരതീയ ചികിത്സ വകുപ്പ് ആ കാര്യം ഏറ്റെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ആർ സലജ കുമാരി, ഡോ എൻ വി ശ്രീവൽസ് (ജില്ലാ പ്രോഗ്രാം മാനേജർ നാഷണൽ ആയുഷ് മിഷൻ), ഡോ ജോസ് ടി പൈകട (സീനിയർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ)എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ ടീമാണ് പഠനം നടത്തിയത്.
സീതാറാം ആയുർവേദിക്സ് ലെ മൈക്രോ ബയോളജിസ്റ്റ് സുമിത സന്തോഷ് ആണ് മൈക്രോബയോളജി പഠനത്തിന് നേതൃത്വം നൽകിയത്. തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർ മാരുടെ മാർഗ നിർദേശവും സ്വീകരിച്ചിരുന്നു. ആയുർവേദത്തിൽ വളരെക്കാലമായി തന്നെ ഉപയോഗിച്ചുവരുന്ന അപരാജിത ധൂമ ചൂർണ്ണം കൊടുക്കുന്നതുകൊണ്ട് വായുവിലെ ബാക്ടീരിയ ഫംഗസ് എന്നിവ യുടെ രോഗാണുക്കളുടെ സാന്ദ്രത എത്രമാത്രം കുറയുന്നു എന്നുള്ളതായിരുന്നു പഠനം. പഠനത്തിലെ കണ്ടെത്തലുകൾ

ഒമ്പത് ദിവസം നീണ്ടു നിന്ന പഠനത്തിൽ അപരാജിത ധൂമ ചൂർണ്ണം പുകക്കുന്നതുകൊണ്ട് രോഗാണുക്കളുടെ സാന്ദ്രത ഗണ്യമായി കുറഞ്ഞതായി കണ്ടു.

ബാക്ടീരിയകൾ 99.6 2 ശതമാനവും ഫംഗസുകൾ 98.92 ശതമാനവും മൂന്നുദിവസത്തെ ധൂപനത്തിന് ശേഷം കുറഞ്ഞതായി കണ്ടു.

ഒരു ദിവസത്തെ ധൂപനം കൊണ്ടു തന്നെ ബാക്ടീരിയയുടെ തോത് 95 ശതമാനവും ഫംഗസിനെ 96 ശതമാനവും കുറഞ്ഞിരുന്നു.

തുടർച്ചയായ മൂന്നു ദിവസത്തെ ധൂപനത്തിന് ശേഷം പിന്നീട് ധൂപം നടത്താതെ മൂന്നുദിവസം നിരീക്ഷിച്ചതിൽ ഈ ദിവസങ്ങളിൽ രോഗാണുക്കളുടെ സാന്ദ്രത കാര്യമായ തോതിൽ വർദ്ധിക്കാതെ നിന്നതായി കണ്ടു. ആയതിനാൽ കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ഫലം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്നതിനും അപരാജിത ധൂമ ചൂർണ്ണത്തി
നു കഴിവുണ്ടെന്ന് ഈ പഠനത്തിൽ കാണുവാൻ കഴിയുന്നു.

വളരെ അപൂർവമായി മാത്രം കാണുന്ന ചില ഫംഗസുകളെ ഈ പഠനത്തിനിടയിൽ കാണുവാനിടയായി ധൂപനത്തിനു ശേഷം അവപൂർണമായും ഇല്ലാതായി.

ഗൗരവതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഈ ധൂമ ചൂർണ്ണം പുകയ്ക്കുന്നത് കൊണ്ട് അവിടത്തെ അന്തേവാസികളായ ആളുകളിൽ ഉണ്ടാകുന്നില്ല എന്നത് ഈ പഠനത്തിന്റെ പ്രത്യേകതയാണ്.

പഠന പരീക്ഷണങ്ങളുടെ സമഗ്ര റിപ്പോർട്ട് തൃശ്ശൂർ ജില്ലാ കളക്ടർ നാഷണൽ ആയുഷ് മിഷൻ ഡയരക്ടർ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നൽകി. ഭാരതീയ ചികിത്സാ വകുപ്പ് ഡഡയറക്ടർ ഡോ.കെ. എസ് പ്രീയ റിപ്പോർട്ട്‌ ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ഷൈലജ ടീച്ചർ ക്ക് കൈമാറി.
ഉപയോഗം
കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും അവിടത്തെ താമസക്കാർക്ക് ഉണ്ടാകാത്തതിനാൽ തികച്ചും സുരക്ഷിത മായ ഈ ധൂപനം
വീടുകൾ, ഓഫീസ് മുറികൾ, സ്കൂളുകൾ, ആശുപത്രികൾ, വളർത്തുമൃഗങ്ങളുടെ വാസസ്ഥലങ്ങൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ, എന്നിവിടങ്ങളിൽ രോഗാണു നശീകരണത്തിനായി ഉപയോഗിക്കാൻ കഴിയും.

പുകക്കുന്നതിനുമുമ്പ് ബാക്ടീരിയ കോളനി - 8025 cfu, ഫംഗസ് 835 cfu
പുകച്ചതിന് ശേഷം ബാക്ടീരിയ കോളനി 60 cfu, ഫംഗസ് 9cfu.

(Air quality according to the standards for non industrial premises (CEC, 1993), the pollution degree is small if the bacterial colony is between50-100cfu and the fungal colony is between 25-100cfu).

പുകക്കാതെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ
ബാക്ടീരിയ കോളനിയിൽ 100 cfu മാത്രം

അപരാജിത ധൂമചൂർണത്തിൽ 8 തരം മരുന്നുകളാണ് ഉള്ളത്. അഷ്ടാംഗ ഹൃദയത്തിൽ ആണ് ഈ ചൂർണം പറയുന്നത്.

1.ഗുഗുലു 2നാന്മുഖ പുല്ല് 3വയമ്പ് 4.ചെഞ്ചല്യം 5.വേപ്പിൻ തൊലി 6.എരുക്ക് 7അകിൽ 8 ദേവദാരു

കൂടുതൽ കണ്ടെത്തലുകൾ

Effective against spore forming bacteria .
It is also having activity against Gram positive and Gram negative bacteria.

It is highly effective against capsulated bacteria.

During the first day of fumigation itself it reduced bacterial and fungal count to 95 % and 96 % respectively.

During the third day of fumigation , level of bacteria reduced from 8020 cfu to 60cfu and that of fungi colony count reduced to 835 cfu to 9 cfu

Species which are rare in the area like Cladosporium and Alternaria also isolated. Aparajitha Dhooma choornam proved to be efficient in removing those fungi completely from those sites.

Fumigation is very effective against candida albicans which is an opportunistic pathogen in immunocompromised individuals including HIV patients

Aparajitha Dhooma choornam also effective in removing organisms that can act as pathogens causing community and nosocomial infections

Antibacterial activity of Aparajitha Dhooma choornam remained as such even upto 24 hours after fumigation . Within 72 hours after the completion of fumigation procedure bacterial or fungal count was very low compared to that before the fumigation procedure. This show retention of certain amount of antimicrobial effect upon 72hors

Aparajitha Dhooma choornam improved microbial quality of air by drastically reducing fungal and bacterial count according to sanitary standards of non industrial premises CEC,1993

Aparajitha Dhooma choornam is efficient in removing food contaminating fungi mucor and Rhizopusft from the airCT

(ഭാരതീയ ചികിത്സാ വകുപ്പ് തൃശ്ശൂർ
നാഷണൽ ആയുഷ് മിഷൻ)

ഡോക്ടർ ശ്രീജിത്ത് സുരേന്ദ്രൻ

English Summary: Aparichitha choornam has best atmosphere cleaning property

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds