ഒരു സര്വ്വരോഗസംഹാരിയായ അരൂത സമൂലം ഔഷധമാണ്. സോമവല്ലി എന്നുകൂടി അറിയപ്പെടുന്ന ഈ കുറ്റിച്ചെടി, ശിശുരോഗങ്ങള്‍ക്കെതിരെ ഒരു സിദ്ധൗഷധമാണ്.
ഒരു മീറ്ററോളം ഉയരം വെയ്ക്കുന്ന അരൂതയുടെ ശാസ്ത്രീയ നാമം റൂട്ടാ ഗ്രാവിയോളെന്‍സ് (Ruta graveolens) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു. ഇളം പച്ചനിറമുള്ള സസ്യത്തിന് വളരെ ചെറിയ ഇലകളാണുള്ളത്. റൂട്ടിന്‍ (Rutin) എന്ന ഗ്ലൈക്കോസൈഡും ബാഷ്പശീലതൈലവുമാണ് മുഖ്യരാസഘടകങ്ങള്‍.
"അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ് വിശ്വാസം".
ഔഷധഗുണങ്ങൾ
തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന് അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മൂലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. രണ്ടു വര്ഷത്തിലധികം ചെടി നിലനില്ക്കാറില്ല. ഒരു സര്വ്വരോഗസംഹാരിയായ അരൂത സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല് കഫവും പീനസവും മാറും.
കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും പത്തു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക്, അരൂത സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ സമം വെളിച്ചെണ്ണയും പശുവിൻ നെയ്യും ചേർത്ത് അരൂതയുടെ ഇലതന്നെ അരച്ചകൽക്കം ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച്; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താൽ ആശ്വാസം ലഭിക്കും.
കുട്ടികള്‍ക്കുള്ള ചുമ, പനി, ശ്വാസംമുട്ടല്‍,ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി അസുഖങ്ങള്‍ക്കെതിരെയും ഉപയോഗിക്കാം. ഉള്ളില്‍ സേവിക്കുന്നതിന്റെ അളവ് കുട്ടികളുടെ പ്രായമനുസരിച്ച് കൃത്യതയോടെ പാലിക്കേണ്ടതാണ്.It can also be used for many ailments in children such as cough, fever, shortness of breath, fatigue and abdominal pain. The amount of serving inside should be strictly adhered to according to the age of the children.
വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. ഇലപിഴിഞ്ഞടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയില്‍ കെട്ടുകയും ചെയ്താല്‍ മതി.
ഒറ്റമൂലി
വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത.
കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന് പ്രതിവിധിയായി അരൂതയില ഉണക്കി കത്തിച്ച ആവി ശ്വസിച്ചാൽ മതി.
തമിഴ്, ആദിവാസി, & നാട്ടുവൈദ്യ, പാരമ്പര്യ വൈദ്യ & ഗൃഹ വൈദ്യ വിശ്വാസപ്രകാരം അരൂത നട്ടു വളർത്തിയിട്ടുള്ള വീടുകളിൽ ഉള്ള കുട്ടികൾക്ക് ഗൃഹ പീഡയോ ബാല പീഡയോ ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. അതൊരുപക്ഷേ, ഒരു അഗ്രൗഷധി/തീവ്രൗഷധി (High potential) ആയ അരൂതയുടെ മുകളിൽ വിവരിച്ചിട്ടുള്ള പ്രത്യേകതകളും ഔഷധഗുണങ്ങളും കൊണ്ടാകാം.
വൈദ്യ നിർദ്ദേശാനുസരണമല്ലാതെ ഒരു അഗ്രൗഷധി/തീവ്രൗഷധി (High potential) ആയ അരൂത ചികിത്സാർത്ഥം ഉപയോഗിക്കാൻ പാടില്ല.
References from Google & Wikipedia
ഫേസ്ബുക് ഗ്രൂപ്പിൽ നിന്ന് കിട്ടിയത്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാട്ടുവൈദ്യ ചികിത്സാ ക്യാമ്പും പ്രദർശനമേളയും ശ്രദ്ധേയമാകുന്നു
Share your comments