സ്ത്രീയും പുരുഷനും നേരിടുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ശമനം വരുത്താന്‍ സഹായിക്കുന്ന ഒന്നാണ് അശോകം. സ്ത്രീകളുടെ കൂട്ടുകാരിയാണ് അശോകപ്പൂവ്. അതിന്റെ അര്‍ഥം തന്നെ ശോകമില്ലാത്തത് എന്നാണ്.
രക്തശുദ്ധിക്കും ത്വക്ക് രോഗശമനത്തിനും ഉത്തമമാണ്. ആര്‍ത്തവാനുബന്ധ രോഗങ്ങൾക്കും, സൗന്ദര്യവര്‍ധക വസ്തുവുമാണ് ഈ പൂവ്. എക്കാലത്തും പൂപിടിക്കുന്ന ഒരു മരമാണ് അശോകം അശോകപ്പട്ടയിട്ടു വെന്തകഷായം, അതിന്റെ പൂവ് ചേര്‍ത്തരച്ചുണ്ടാക്കുന്ന പലഹാരങ്ങള്‍ രക്തസ്രാവം കുറയ്ക്കുവാന്‍ സഹായിക്കും. കൂടാതെ അശോകാരിഷ്ടത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ? വയര്‍ സ്തംഭനം, ഗ്യാസ്ട്രബിള്‍, തികട്ടല്‍ എന്നിവയ്ക്ക് അശോകപ്പൂവ് ഉണക്കിപ്പൊടിച്ച് ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.
രോഗം അതെന്തായാലും ശോകം വരുത്തും. പ്രകൃതിയുമായുളള താളത്തിന് പിഴ വരുമ്പോഴാണ് അവ രോഗമായി പ്രത്യക്ഷപ്പെടുക. സ്ത്രീകളില്‍ എന്തെങ്കിലും ചെറിയ വ്യതിയാനങ്ങള്‍ വരുമ്പോള്‍ തന്നെ അത് പ്രകടമാകുക അവരുടെ ആര്‍ത്തവ ചക്രത്തിലാണ്. അതില്‍ വരുന്ന മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും അവരെ ശോകത്തിലാക്കുന്നുവെന്ന് എടുത്തു പറയേണ്ടതില്ല. അതിനാല്‍ ഒരു പക്ഷേ സ്ത്രീകളുടെ കൂട്ടുകാരിയാണ് അശോക മരം.
അതിന്റെ അര്‍ഥം തന്നെ ശോകമില്ലാത്തത്. എന്നുവെച്ചാല്‍ ശോകത്തെ അകറ്റുന്നത്. ഇന്ന് സ്ത്രീയും പുരുഷനും നേരിടുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ശമനം വരുത്താന്‍ സഹായിക്കുന്നതാണ് അശോകം. അതിന്റെ വേരുമുതല്‍ പൂവരെ. അതിന്റെ തണലനുഭവിക്കുന്നതും പൂ കാണുന്നതു പോലും ഉന്മേഷദായകമാണ്. കൂട്ടത്തില്‍ ഓര്‍ക്കാം ലങ്കയില്‍ സീതയെ പാര്‍പ്പിച്ചത് അശോകത്തിന്റെ ചുവടിലാണ്.
അശോകത്തിന്റെ സിദ്ധികള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. അശോകാരിഷ്ടം ഏവര്‍ക്കുമറിവുള്ളതാണല്ലോ. ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, കഠിനമായ വേദന എന്നിവയ്‌ക്കെല്ലാം ഉദാത്തമായ ഔഷധമാണ്. നല്ല കടും നിറത്തിലുള്ള അശോകപ്പൂവ് അരിപ്പൊടിയില്‍ അരച്ചു ചേര്‍ത്ത് കരിപ്പട്ടിയോ ശര്‍ക്കരയോ ചേര്‍ത്തു കുറുക്കുണ്ടാക്കി കഴിക്കുന്നത് രക്തശുദ്ധിക്കും ത്വക്ക് രോഗ ശമനത്തിനും ഉത്തമമാണ്.
ആര്‍ത്തവാനുബന്ധ രോഗങ്ങളെയും മാറ്റാന്‍ ഈ കുറുക്ക് പര്യാപ്തമാണ്. ഇതിനെല്ലാം പുറമേ ഈ കുറുക്ക് കഴിക്കുന്നത് സൗന്ദര്യവര്‍ധകവുമാണ്. അതില്‍ തെല്ലും സംശയം വേണ്ടാ.
Share your comments