പ്രായമേറിയവരിലാണ് സാധാരണയായി സന്ധിവാതം കാണപ്പെടുന്നതെങ്കിലും ഇന്ന് പുതുതലമുറയില്‍ പരക്കെ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ്. സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കും ഉണ്ടാകുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ്, അധിക ശരീരഭാരം ഇങ്ങനെ നിരവധി കാരണങ്ങളാണ് കുട്ടികൾ ഉൾപ്പെടെ മിക്കവർക്കും സന്ധിവാതം ഉണ്ടാകാനുള്ള കാരണങ്ങൾ.
വിട്ടുമാറാത്ത നടുവേദനയാലും സന്ധിവേദനയാലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇതിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ഭക്ഷണങ്ങൾ കൂടി ദിനചൈര്യയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കാനുള്ള മികച്ച മരുന്നാണ് അവക്കാഡോ. വെണ്ണപ്പഴമെന്നാണ് മലയാളത്തിൽ ഇത് അറിയപ്പെടുന്നത്. ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ നിന്ന് മുക്തി നല്‍കുന്ന ഈ പഴത്തിന്റെ പകുതി ദിവസവും കഴിക്കുന്നത് എല്ലുകൾക്ക് ശക്തി നൽകും. ശരീരത്തിൽ വൈറ്റമിന്‍ കെയുടെ ലഭ്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ഇതു കൂടാതെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും ഉത്തമമാണ് അവാക്കാഡോ. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായും മുഖത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു ഗുണകരമായ ഒരുപാട് ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
അവക്കാഡോയിലെ ഫാറ്റി ആസിഡ് ആകട്ടെ അമിത കാലറിയെ എരിച്ചുകളഞ്ഞ് അമിതവണ്ണമുണ്ടാകാതെ പരിപാലിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ അവക്കാഡോ രക്ത സമ്മര്‍ദത്തിന്റെ അളവ് കുറയ്ക്കുന്നതിനും നല്ലതാണ്.
അവക്കാഡോയും ആർത്രൈറ്റിസും
പോഷകഗുണങ്ങളാൽ സമ്പുഷ്ടമായ അവക്കാഡോയിൽ പൊട്ടാസ്യവും മഗ്നീഷ്യവും ഉയർന്ന അളവിൽ കാണപ്പെടുന്നു. ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ അതിനാൽ തന്നെ തീർച്ചയായും കഴിക്കുന്നത് നല്ലതാണ്.
അവക്കാഡോയിലെ സമൃദ്ധമായി കാണപ്പെടുന്ന വിറ്റാമിൻ കെ കാൽസ്യം ആഗിരണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. മൂത്രവിസർജ്ജനത്തിലൂടെ കാൽസ്യം നഷ്ടപ്പെടുന്നതും നിയന്ത്രിക്കുന്നു. ഇതിലൂടെ എല്ലുകളുടെ ആരോഗ്യത്തെയും കാര്യമായി ഇത് സ്വാധീനിക്കുന്നുണ്ടെന്ന് തന്നെ പറയാം.
അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ രണ്ട് ഫൈറ്റോകെമിക്കലുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. അള്‍ട്രാവയലറ്റ് പ്രകാശമേറ്റ് കണ്ണിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മാറ്റാൻ ഈ ആന്റിഓക്സിഡന്റ് സംരക്ഷണം നല്‍കുന്നു.
അവക്കാഡോയില്‍ ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഇയും ധാരാളമുണ്ട്. ശരീരത്തിന് ഉന്മേഷം നൽകാൻ ഇത് സഹായിക്കുന്നു. കൂടാതെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും ഫലപ്രദമാണ് അവക്കാഡോ.
ഈ ഫലത്തിൽ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ബീറ്റാ കരോട്ടിന്‍ ട്രസ്റ്റഡ് സോഴ്‌സ് പോലുള്ള മറ്റ് ഉപയോഗപ്രദമായ കൊഴുപ്പ് ലയിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ആഗിരണം ചെയ്യുന്നതിനെ സഹായിക്കുന്നു.
ഇത് പ്രായമേറുമ്പോൾ ഉണ്ടാകുന്ന മാക്യുലര്‍ ഡീജനറേഷന്‍ പോലുള്ള അവസ്ഥകളെ പ്രതിരോധിക്കാനും മികച്ചതാണ്. ധാതുക്കളുടെ കലവറയായ അവക്കാഡോയിൽ പൊട്ടാസ്യവും ധാരാളമുണ്ട്. അതായത്, ഇതിൽ 14 ശതമാനം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ ഗർഭധാരണത്തിന് ഫോളേറ്റ് പ്രധാനമാണ്. അവക്കാഡോ കഴിക്കുന്നതിലൂടെ ഫോളേറ്റ് മതിയായ അളവിൽ ശരീരത്തിൽ എത്തുന്നു. ഗർഭം അലസൽ, ന്യൂറൽ ട്യൂബ് തകരാറുകൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ പ്രതിദിനം കുറഞ്ഞത് 600 മൈക്രോഗ്രാം ഫോളേറ്റെങ്കിലും ശരീരത്തിനുള്ളിൽ എത്തണമെന്നാണ് പറയുന്നത്. ഒരു അവോക്കാഡോയിൽ ഏകദേശം 160 മൈക്രോഗ്രാം ഉറവിടം അടങ്ങിയിട്ടുണ്ട്.
ഭക്ഷണവും ദിനചൈര്യയും കൃത്യമായി ശ്രദ്ധിച്ചാൽ മിക്ക അസുഖങ്ങളും ഒഴിവാക്കാം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പോലും ഇത്തരം ഭക്ഷണക്രമങ്ങൾ മുക്തി നൽകും.
Share your comments