ഒട്ടുമിക്ക സോഡകളും അവ പ്രത്യേക ഡയറ്റ് വിഭാഗത്തിൽ പെട്ടവയല്ലെങ്കിൽ മധുരം നിറഞ്ഞതാണ്; 'ഡയറ്റ് സോഡകൾ ആവട്ടെ, കൃത്രിമ മധുരം നിറഞ്ഞതുമാണ്. അവയിൽ കഫീൻ, കൃത്രിമ നിറങ്ങൾ, കൃത്രിമ രുചിക്കൂട്ടുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയിൽ പോഷകഗുണം ഏതുമില്ലെന്നതാണ് ആരോഗ്യത്തെ ഏറ്റവും ഹാനികരമായി ബാധിക്കുന്ന കാര്യം. രുചി ഇഷ്ടമുള്ളതുകൊണ്ടു മാത്രമാണ് ആളുകൾ ഇത് കുടി ക്കുന്നത്. സോഡയെ ഒന്ന് എടുത്തു പരിശോധിച്ച്, അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നു നോക്കൂ. അതിൽ അടങ്ങിയിരിക്കുന്ന സാധനങ്ങളിലേക്ക് ഒന്ന് എത്തിനോക്കാം.
സോഡ പോലുള്ള കൃത്രിമ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ (Ingredients in soda based artificial drinks)
കാർബൺ ചേർത്ത വെള്ളം : ഇത് കാർബൺഡൈഓക്സൈഡ് ചേർത്ത വെറും വെള്ളമല്ലാതെ ഒന്നുമല്ല.
കൃത്രിമ നിറം: ഇത് മിഥൈലിമിഡസോൾ (methylimidazole) എന്ന കൃത്രിമനിറമാണ്. പ്രകൃതിദത്തമല്ല. പ്രകൃതിദത്ത രുചിക്കൂട്ടുകൾ: ഇത് മിക്കവാറും രുചിക്കായി ചേർക്കുന്ന, നാരങ്ങയുടെ രുചിക്കൂട്ടുകളാണ്.
കഫീൻ: കാപ്പി കുടിക്കുന്നവർക്കറിയാം, കഫീൻ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്. അത് മൂത്രശങ്ക വർദ്ധിപ്പിക്കുകയും ശരീരത്തിന് ഉത്തേജകമായി പ്രവർത്തിക്കുകയും തൻമൂലം, അതിനോട് ആസക്തി ഉണ്ടാക്കുകയും ചെയ്യുന്നു.
ഫോസ്ഫോറിക് ആസിഡ് : ഇത് സോഡയുമായി ചേർക്കുമ്പോൾ അന്നജത്തിനെ വിഭജിച്ച് പഞ്ചസാരയാക്കി മാറ്റി, പാനീയത്തിന് പുളിപ്പുരസം പ്രദാനം ചെയ്യുന്നു.
ഉയർന്ന തോതിൽ ഫ്രക്ടോസ് (പഴച്ചാറുകളിലെ മധുരം) അടങ്ങിയ ചോളത്തിന്റെ (Corn) സിറപ്പ് : യാതൊരു പോഷകഗുണവും ഇല്ലാത്ത ഇത് തികച്ചും അനാരോഗ്യകരമാണ്. ഹൃദയധമനികൾ കട്ടിയാക്കു അതിനാൽ, ഇത് കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാവുന്നു.
സോഡ കുടിക്കുന്നതിലൂടെ നിങ്ങൾ അമിതമായ തോതിൽ പഞ്ചസാരയും കാലോറിയും ഉള്ളിലേക്ക് എടുക്കുകയാണു ചെയ്യുന്നത്. നങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും ഇത് അഭികാമ്യമല്ല. ഒരു കുപ്പി സോഡ കുടിക്കുമ്പോൾ നിങ്ങളുടെ പാൻക്രിയാസ് അതനുസരിച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കുകയും പുറത്തു വിടുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാര ഈ പ്രക്രിയമൂലം ഊർജ്ജത്തിനായി കോശങ്ങളിൽ നിക്ഷിപ്തമാവുന്നു. തുടർന്ന് ഇൻസുലിന്റെ അളവ് കൂടുന്നു. ഇതിനെ ഇങ്ങനെ തന്നെ വിടുന്ന പക്ഷം, പ്രതിരോധശക്തി കുറയുകയും, സാവധാനത്തിൽ പ്രമേഹം പിടിപെടുകയും ചെയ്യുന്നു. ഇത് ഒറ്റയടിക്കല്ല, സമയമെടുത്ത് സംഭവിക്കുന്ന ഒന്നാണ്. നാം ഇതിനെപ്പറ്റി ബോധവാന്മാരായി ഇരിക്കേണ്ടതുണ്ട്.
കോശങ്ങളിൽ നിക്ഷിപ്തമാവുന്ന പഞ്ചസാര കൊഴുപ്പായാണ് ശേഖരിക്കപ്പെടുന്നത്. കൂടുതൽ കൂടുതൽ പഞ്ചസാര കോശങ്ങളിൽ അടിഞ്ഞുകൂടുന്നത് ശരീരഭാരം കൂടുന്നതിനു കാരണമാകുന്നു. സോഡ കൂടുതൽ കഴിക്കുന്നത് നല്ലതല്ലാത്തതിനുള്ള മറ്റൊരു കാരണം അതിലെ കഫീനിന്റെ സാന്നിദ്ധ്യമാണ്. കഫീൻ മൂത്രശങ്ക വർദ്ധിപ്പിക്കുകയും, നിങ്ങൾ ശ്രദ്ധിക്കാത്ത പക്ഷം നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അത് നിങ്ങളുടെ വൃക്കകൾക്ക് അമിതമായ ജോലിഭാരം നൽകുന്നു. മാത്രമല്ല കഫീൻ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുകയും മാനസിക സമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. ഇത് ഉറക്കമില്ലായ്മയും അസ്വസ്ഥതയും സൃഷ്ടിക്കുന്നു.
അടുത്ത പ്രാവശ്യം നിങ്ങൾക്ക് ദാഹിക്കുമ്പോൾ, ഒരു ഗ്ലാസ് വെള്ളം കുടിക്കുകയോ പഴങ്ങളുടെ ജ്യൂസ് കുടിക്കുകയോ അല്ലെങ്കിൽ ഒന്നു കൂടി മെച്ചപ്പെട്ട ഗ്രീൻടീ കുടിക്കുകയോ ആയിരിക്കും അഭികാമ്യം.
Share your comments