പേൾ മില്ലറ്റ്, ക്യാപ്റ്റയിൻ മില്ലറ്റ്, ബുൾഷ് എന്നീ പേരുകളിലും അറിയപ്പെടുന്ന ബാജ്റ ചെറുധാന്യങ്ങളുടെ കൂട്ടത്തിൽ സവിശേഷശ്രദ്ധ ആകർഷിക്കാൻ പോന്നതാണ്. പേൾ മില്ലറ്റ് എന്ന പേരു സൂചിപ്പിക്കുന്നതുപോലെ മുത്തിന്റെ ആകൃതിയും നിറവുമാണ് ഇതിനുള്ളത്. ചോളവിത്തിനോട് സാമ്യമുള്ള ഇത് ഒരു കുലയിൽ തന്നെ ആയിരത്തിലധികം വിത്തുകൾ പേറുന്നു. ശാസ്ത്രനാമം പെന്നിസെറ്റം ഗ്ലോക്കം എന്നാണ്.
ദഹനസംബന്ധമായ പ്രശ്നം പരിഹരിക്കാൻ, അമിത വണ്ണം കുറയ്ക്കാൻ ആസ്ത്മയെ പ്രതിരോധിക്കാൻ, രക്തക്കുറവ് നികത്താൻ, പ്രമേഹത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഒക്കെ ബാജ്റ എന്ന കൊച്ചുമിടുക്കന് പ്രത്യേക കഴിവാണ്. ഇതിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ ഇവയെ പരിഹരിക്കുന്നു. അപൂരിത കൊഴുപ്പ് അട ങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബാജ്റയെ സംബന്ധിച്ച ഒരു നാടോടിക്കഥ പ്രചാരത്തിലുണ്ട്. പണ്ട് അയ്യപ്പൻ കാട്ടിൽ പോയപ്പോൾ ഒരു വൃദ്ധയായ സ്ത്രീ ബാജ്റ കൊണ്ടുള്ള പുട്ട് കൊടുത്തെന്നും, അത് കഴിച്ച് വിശപ്പടക്കിയെന്നും പറയപ്പെടുന്നു. ഇതിൽ നിന്നും ബാജ് യുടെ ഗുണവിശേഷം നമുക്ക് ഊഹിക്കാവുന്നതാണ്.
Share your comments