കുതിരവാലി, കവടപുല്ലിന് (Barnard Millet) മധുരമാണ് . ശരീരബലം ഉണ്ടാക്കുന്നതും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നതാണ് ഈ ധാന്യം. ഇത് തൈറോയിഡിനും പാൻക്രിയാസിനും നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ ഉള്ളതിനാൽ പ്രമേഹം, മലബന്ധം എന്നിവയിൽ നിന്ന് മുക്തി നേടാനും കരൾ, വൃക്ക, പിത്തസഞ്ചി എന്നിവ വൃത്തിയാക്കാനും എൻഡോക്രൈനൽ ഗ്രന്ഥികൾക്ക് നല്ലതാണ്.
മഞ്ഞപ്പിത്തം കുറയ്ക്കാനും കരളിനെ ശക്തിപ്പെടുത്താനും അവ സഹായിക്കുന്നു. ക്യാൻസർ, മഞ്ഞപ്പിത്തം എന്നിവയിൽ നിന്ന് മുക്തി നേടിയ ശേഷം, അണ്ഡാശയത്തിലെയും ഗർഭാശയത്തിലെയും ക്യാൻസർ കുറയ്ക്കാനും കുതിരവാലി സഹായിക്കുന്നു.
കുതിരവാലി ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണം ശക്തി നൽകുകയും എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. അതിനാൽ, ഉത്തരേന്ത്യയിൽ മതപരമായ വ്രതാനുഷ്ഠാന സമയത്തും ഉപവാസ ദിവസങ്ങളിലും ഈ ധാന്യം ആണ് കൂടുതൽ ഉപയോഗിക്കുന്നത്. ഉത്തരാഖണ്ഡിലും നേപ്പാളിലും ഗർഭിണികൾക്കും കൌമാര പ്രായമുള്ള പെൺകുട്ടികൾക്കും ഈ ചെറുധാന്യം കൂടുതലായി കൊടുക്കുന്നു. ഇരുമ്പ് സത്ത് കൂടുതലായതിനാൽ രക്തക്കുറവ് പരിഹരിക്കുന്നു. പ്രസവിച്ച സ്ത്രീകൾക്ക് മുലപാൽ വർദ്ധിപ്പിക്കുന്നതിന് ഈ ധാന്യം നൽകുന്നു.
ശരീരത്തിൽ സമശീതോഷ്ണം പ്രദാനം ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അധികം ശാരീരിക അദ്ധ്വാനമില്ലാതെ നിശ്ചലാവസ്ഥയിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നവർക്ക് കുതിരവാലി വളരെ നല്ല ഭക്ഷണമാണ്. ഇതിൽ ഫൈബർ കൂടുതൽ ഉള്ളതു കാരണം മലബന്ധം, പ്രമേഹം എന്നിവ കുറയ്ക്കുന്നതിനും ഉപകരിക്കുന്നു. ആമാശയത്തിലും ചെറുകുടലിലും വൻകുടലിലും പുണ്ണും ക്യാൻസറും വരാതെ ഇത് രക്ഷിക്കും. മൂത്രാശയം, ലിവർ, ഗാൾ ബ്ലാഡർ എന്നിവയെ ശുദ്ധീകരിക്കുന്നു. മഞ്ഞപ്പിത്തം വന്നാൽ അത് കുറയ്ക്കുന്നതിനും കരളിനെ പുഷ്ടിപ്പെടുത്തുന്നതിനും കുതിരവാലി സഹായിക്കുന്നു. കരൾ, ഗർഭാശയ ക്യാൻസർ എന്നിവ കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുന്നു
Share your comments