<
  1. Health & Herbs

പപ്പായ ഇല ജ്യൂസിൻറെ ആരോഗ്യഗുണങ്ങൾ

പപ്പായയുടെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതുമാത്രമല്ല, പപ്പായയുടെ ഇലകളും പോഷകങ്ങളുടെ കലവറയാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പണ്ടുകാലം മുതല്‍ക്കേ ഇത് ഉപയോഗിച്ചുവരുന്നതാണ് പപ്പായ ഇല ജ്യൂസ്. ആരോഗ്യപരമായ പല ആനുകൂല്യങ്ങളും നല്‍കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പപ്പായ ഇല ജ്യൂസ് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്.

Meera Sandeep
Papaya Leaves
Papaya Leaves

പപ്പായയുടെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതുമാത്രമല്ല, പപ്പായയുടെ ഇലകളും പോഷകങ്ങളുടെ കലവറയാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പണ്ടുകാലം മുതല്‍ക്കേ ഇത് ഉപയോഗിച്ചുവരുന്നതാണ് പപ്പായ ഇല ജ്യൂസ്. 

ആരോഗ്യപരമായ പല ആനുകൂല്യങ്ങളും നല്‍കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പപ്പായ ഇല ജ്യൂസ് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്.

പപ്പൈന്‍, ചിമോപാപൈന്‍ തുടങ്ങിയ എന്‍സൈമുകള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെയും സഹായിക്കുന്നു, ശരീരവണ്ണം, മറ്റ് ദഹന സംബന്ധമായ തകരാറുകള്‍ എന്നിവ തടയാനും ഇത് ഫലപ്രദമാണ്. 

ഡെങ്കി ലക്ഷണങ്ങളെ അകറ്റുന്നു

ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ചികിത്സിക്കാന്‍ പപ്പായ ഇല ജ്യൂസ് സാധാരണയായി ഉപയോഗിക്കുന്നു. പനി, ക്ഷീണം, തലവേദന, ഓക്കാനം, ചര്‍മ്മ തിണര്‍പ്പ്, ഛര്‍ദ്ദി എന്നിവയാണ് ഡെങ്കിയുടെ സാധാരണ ലക്ഷണങ്ങള്‍. ചില കഠിനമായ കേസുകളില്‍, പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയാനും ഇത് കാരണമാകും. 

ഇത് രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചികിത്സിച്ചില്ലെങ്കില്‍ മാരകമായി മാറുകയും ചെയ്‌തേക്കാം. നിലവില്‍ ഡെങ്കിക്ക് ചികിത്സയില്ല. എന്നാല്‍, പപ്പായ ഇല ജ്യൂസ് സാധാരണയായി ഇതിന് ഉപയോഗിക്കുന്ന ചികിത്സാ രീതികളിലൊന്നാണ്. ഡെങ്കിപ്പനി ബാധിച്ചവരില്‍ നടത്തിയ മൂന്ന് പഠനങ്ങളില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഇല ജ്യൂസ് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തെ ചികിത്സിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനും പപ്പായ ഇല ജ്യൂസ് പ്രകൃതിദത്ത മരുന്നായി ഉപയോഗിക്കുന്നു. പപ്പായ ഇലയുടെ സത്തില്‍ ആന്റിഓക്സിഡന്റുകളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഫലങ്ങളും അടങ്ങിയിട്ടുണ്ട്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുന്നതായി മൃഗപഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ഗ്യാസ്ട്രബിള്‍, അമിതവണ്ണം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ പപ്പായ ഇല ചായ ഉപയോഗിക്കുന്നു. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹന ആരോഗ്യത്തെ സഹായിക്കുന്നു. പ്രോട്ടീനുകളെയും അമിനോ ആസിഡുകളെയും ദഹിപ്പിക്കാന്‍ ഇതിന് കഴിയും. മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കുന്നു.

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍

പേശിവേദന, സന്ധി വേദന എന്നിവയുള്‍പ്പെടെയുള്ള ആന്തരികവും ബാഹ്യവുമായ വേദനകളെ ചികിത്സിക്കാന്‍ പപ്പായ ഇല ഉപയോഗിക്കുന്നു. പപ്പായ ഇല സത്തില്‍ വീക്കം ഗണ്യമായി കുറയ്ക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി മൃഗപഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍

ചിലതരം അര്‍ബുദങ്ങളെ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി പപ്പായ ഇല ഉപയോഗിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. ടെസ്റ്റ്-ട്യൂബ് പഠനങ്ങളില്‍ പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാനുള്ള ശക്തമായ കഴിവ് പപ്പായ ജ്യൂസിനുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

പപ്പായ ഇല ജ്യൂസ് എങ്ങനെ തയ്യാറാക്കാം

പപ്പായ ഇല ജ്യൂസ് ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് കുറച്ച് പപ്പായ ഇലകളും വെള്ളവും ആവശ്യമാണ്. തണ്ട് മുറിച്ച് മാറ്റി ഇല അരിഞ്ഞെടുക്കുക. 

ഇത് കുറച്ച് വെള്ളം ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഇപ്പോള്‍ ജ്യൂസ് തയ്യാറാണ്. ജ്യൂസ് രുചികരമാക്കാന്‍ നിങ്ങള്‍ക്ക് അല്‍പം ഉപ്പ് അല്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കാം. പകല്‍സമയം മൂന്ന് നേരങ്ങളിലായി ഒരാള്‍ക്ക് 100 മില്ലി വരെ പപ്പായ ഇല ജ്യൂസ് കഴിക്കാം.

English Summary: Benefits of Papaya leave juice

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds