1. Health & Herbs

കടുകെണ്ണ പതിവായി ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, തുടങ്ങി നിരവധി എണ്ണകൾ ലഭ്യമാണെങ്കിലും മലയാളികൾക്ക് കുടുതൽ പ്രിയം വെളിച്ചെണ്ണയോട് തന്നെ. എന്നാൽ ഇപ്പോൾ നമ്മുടെ ജീവിതശൈലികൊണ്ട് പല രോഗങ്ങളും പത്തി ഉയർത്താൻ തുടങ്ങിയപ്പോൾ മലയാളികൾ മറ്റ് തരം എണ്ണകളും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പാചക ആവശ്യങ്ങൾക്ക് പല തരത്തിലുള്ള എണ്ണകൾ നാം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.

Meera Sandeep
Benefits of regular use of mustard oil
Benefits of regular use of mustard oil

വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, തുടങ്ങി നിരവധി എണ്ണകൾ ലഭ്യമാണെങ്കിലും മലയാളികൾക്ക് കുടുതൽ പ്രിയം വെളിച്ചെണ്ണയോട് തന്നെ. എന്നാൽ ഇപ്പോൾ നമ്മുടെ ജീവിതശൈലികൊണ്ട് പല രോഗങ്ങളും പത്തി ഉയർത്താൻ തുടങ്ങിയപ്പോൾ മലയാളികൾ മറ്റ് തരം എണ്ണകളും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പാചക ആവശ്യങ്ങൾക്ക് പല തരത്തിലുള്ള എണ്ണകൾ നാം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അത്തരത്തിലൊന്നാണ് കടുകെണ്ണ. കേരളത്തിൽ അത്ര വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും ഉത്തരേന്ത്യൻ മലയാളികൾക്ക് ഏറെ പരിചിതമായിരിക്കും ഈ എണ്ണ. മലയാളിക്ക് വെളിച്ചെണ്ണ എങ്ങനെയോ അതുപോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ.

കടുകെണ്ണയ്ക്ക് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് നോക്കാം

* അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ഭക്ഷണ നിയന്ത്രണത്തിലാണ്. ഭക്ഷണം നിയന്ത്രിക്കുന്നതോടൊപ്പം, പ്രത്യേക ഡയറ്റ് പിന്തുടരാനും ആളുകൾ ശ്രദ്ധിക്കാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന എണ്ണ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ പല എണ്ണകളുടേയും ദൂഷ്യഫലങ്ങൾ പലരും നിങ്ങളോട് പറഞ്ഞേക്കാം. എന്നാൽ നിങ്ങൾക്ക് ധൈര്യമായി ആശ്രയിക്കാവുന്ന ഒന്നാണ് കടുകെണ്ണ. ശരീരഭാരം കുറയ്ക്കാൻ ഉള്ള ശ്രമത്തിൽ കടുകെണ്ണ നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.

കടുകെണ്ണയ്ക്ക് നമ്മുടെ മെറ്റബോളിസം വേഗത്തിലാക്കാൻ കഴിവുണ്ട്, പ്രധാനമായും നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ സാന്നിധ്യം ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കും, ഈ പ്രക്രിയ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കടുകെണ്ണയുടെ ശക്തമായ മണവും ഒട്ടിപ്പിടിക്കുന്ന സ്വഭാവവും കാരണം മിക്ക ആളുകളും കടുകെണ്ണ ഒഴിവാക്കിയേക്കാം, എന്നാൽ ഒരിക്കൽ ശരിയായി ചൂടാക്കിയാൽ, കടുകെണ്ണയും മറ്റേതൊരു എണ്ണയും പോലെ തന്നെയാണ്. ഈ എണ്ണ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ ഈ സംയോജനം ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

* ശരീരഭാരം കുറയ്ക്കുന്നതിനു പുറമേ, കടുകെണ്ണയ്ക്ക് അവഗണിക്കാൻ കഴിയാത്ത നിരവധി ഗുണങ്ങളുണ്ട്. കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

* ഗ്ലൂക്കോസിനോലേറ്റിന്റെ സാന്നിധ്യം കാരണം കടുകെണ്ണയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. ഇത് വൻകുടൽ, ദഹനനാളം തുടങ്ങിയ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

* തലവേദന, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒന്നാണ് കടുകെണ്ണ. മോണരോഗങ്ങളേയും ഇല്ലാതാക്കാൻ ഇത് സഹായിക്കും എന്ന് പറയപ്പെടുന്നുണ്ട്.

* തലച്ചോറിന്റെ ആരോഗ്യത്തിനും ഫലപ്രദമായഒന്നാണ് കടുകെണ്ണ. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഓർമ്മ ശക്തിക്കും നല്ലത് തന്നെ.

* ഈ ആരോഗ്യ ഗുണങ്ങളെല്ലാം കടുകെണ്ണ ഉറപ്പാക്കുന്നതോടൊപ്പം കടുകെണ്ണക്ക് മറ്റ് പല ഉപയോഗരീതികളും ഉണ്ട്. സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് കടുകെണ്ണ. ചെറു ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്താൽ സന്ധിവേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താം. ചൂടുള്ള കടുകെണ്ണ പാദങ്ങളിലും നെഞ്ചിലും മസാജ് ചെയ്യുന്നത് മഞ്ഞുകാലത്ത് നെഞ്ചിലെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യം

കടുകെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങളുണ്ട്.  അധികമായാൽ അമൃതും വിഷമെന്നാണല്ലോ ചൊല്ല്.  കടുകെണ്ണയുടെ കാര്യവും അങ്ങനെ തന്നെ. കടുകെണ്ണയിൽ കൂടുതൽ നേരം വറുത്ത ഭക്ഷണം കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. നിങ്ങൾ പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ, കടുകെണ്ണ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. കൂടാതെ, നിങ്ങൾ ആദ്യം കടുകെണ്ണ ശരിയായി ചൂടാക്കിയെന്ന് ഉറപ്പാക്കുക.

എണ്ണ അസംസ്കൃതമായിരിക്കുമ്പോൾ അത് ഉപയോഗിക്കാതിരിക്കുക. കടുകെണ്ണ അതിന്റെ സ്മോക്കിംഗ് പോയിന്റിൽ എത്തുന്നതുവരെ എപ്പോഴും ചൂടാക്കുകയും വേണം. എണ്ണയിൽ നിന്ന് നിങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കാൻ ഇത് സഹായിക്കുന്നു.

English Summary: Benefits of regular use of mustard oil

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds