<
  1. Health & Herbs

ഭക്ഷണശേഷം 10 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

നമ്മളിൽ പലരും ഭക്ഷണം കഴിച്ച ഉടൻ ഇരിക്കാനോ അല്ലെങ്കിൽ ഒന്ന് കിടക്കാനോ ആഗ്രഹിക്കുന്നവരാണ്. ഊണ് കഴിഞ്ഞ് ഒരു മയക്കം പതിവാക്കിയവർ ധാരാളമുണ്ട്. എന്നാൽ ഒരാളെ രോഗിയാക്കാൻ ഈ ഒരൊറ്റ ശീലം മാത്രം മതി.

Meera Sandeep
Benefits of walking 10 minutes after a meal
Benefits of walking 10 minutes after a meal

നമ്മളിൽ പലരും ഭക്ഷണം കഴിച്ച ഉടൻ ഇരിക്കാനോ അല്ലെങ്കിൽ ഒന്ന് കിടക്കാനോ ആഗ്രഹിക്കുന്നവരാണ്.  ഊണ് കഴിഞ്ഞ് ഒരു മയക്കം പതിവാക്കിയവർ ധാരാളമുണ്ട്. എന്നാൽ ഒരാളെ രോഗിയാക്കാൻ ഈ ഒരൊറ്റ ശീലം മാത്രം മതി. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളിൽ നിന്നാണ് ശാരീരിക പ്രശ്നങ്ങൾ ആരംഭിക്കുക. പിന്നീട് ഗുരുതരമായ രോഗങ്ങളിലേയ്ക്ക് ഇത് വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം ചുരുങ്ങിയത് 10 മിനിറ്റെങ്കിലും നടക്കുന്നത് ശീലമാക്കിയാൽ നല്ലതാണ്.

ഭക്ഷണത്തിന് ശേഷം നടക്കുമ്പോൾ പതുക്കെ നടക്കുന്നതാണ് നല്ലത്. ആദ്യ ദിവസങ്ങളിൽ 5 -6 മിനിറ്റ് നേരം മാത്രം നടന്ന് പിന്നീട് സമയവും വേഗവും കൂട്ടാം. എന്നാൽ ഒരിക്കലും ഒഴിഞ്ഞ വയറിൽ നിങ്ങൾ നടക്കുന്നത് പോലെ അതിവേഗത്തിലോ ജോഗിംഗ് പോലെയോ നടക്കരുത്. ഭക്ഷണം കഴിച്ച ഉടൻ അമിതവേഗത്തിൽ നടക്കുന്നത് വിപരീത ഫലം നൽകും. അതിനാൽ മിതമായ രീതിയിൽ മാത്രം നടക്കാം. വീടിന് പുറത്ത് നടക്കാൻ സാഹചര്യമില്ലെങ്കിൽ വീടിന് അകത്ത് നിശ്ചിത സമയം നടക്കുന്നതും പ്രയോജനം ചെയ്യും.

ഭക്ഷണശേഷം നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

  • ഭക്ഷണം കഴിച്ച ശേഷം അൽപനേരം നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  ആഴ്ചയിൽ 5 ദിവസം ഭക്ഷണ ശേഷം അര മണിക്കൂർ നടത്തം ശീലിച്ചവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ 20 ശതമാനം കുറവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

  • നടത്തം നിങ്ങളുടെ ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കും. കഴിക്കുന്ന ഭക്ഷണം അതിവേഗത്തിൽ ദഹിക്കാൻ 30 മിനിറ്റ് നടത്തം സഹായിക്കും, ഇത് ദഹന സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടൻ അലസമായി ഇരിക്കുകയോ കിടക്കുകയോ ചെയ്‌താൽ ദഹന സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുന്നതും കാണാറുണ്ട്.

  • ഭക്ഷണ ശേഷം നടക്കുന്നത് ശരീരത്തിൻറെ മെറ്റബോളിസം വർധിപ്പിക്കാനും അമിതമായ കലോറി എരിച്ചു കളയാനും സഹായിക്കുന്നു.

  • നടത്തം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും അലസത മാറ്റി കൂടുതൽ ഊർജ്ജസ്വലമാക്കാനും സഹായിക്കുന്നു.

  • ഭക്ഷണം ആമാശയത്തിലെത്തി ദഹന പ്രക്രിയ ആരംഭിക്കാൻ തുടങ്ങുമ്പോൾ തന്നെ ആഹാരം വിഘടിയ്ക്കാൻ തുടങ്ങുന്നതിനാൽ ശരീരത്തിലെ ഷുഗർ ലെവൽ ഉയരാറുണ്ട്. ഇത് പരിഹരിയ്ക്കാനും ഭക്ഷണ ശേഷം നടക്കുന്നത് പ്രയോജനം ചെയ്യും. പ്രത്യേകിച്ച് പ്രമേഹ രോഗികൾ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഭക്ഷണ ശേഷമുള്ള നടത്തം ശ്രദ്ധയോടെ വേണം. അമിതമാകാൻ പാടില്ല, അതുകൊണ്ട്  എത്ര സമയം, എങ്ങനെ നടക്കണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം, അതായത് ദിവസം 3 നേരവും 10 മിനിറ്റ് നേരം വീതം നടക്കുകയാണ് നല്ലത്. ഇങ്ങനെ വരുമ്പോൾ ദിവസം 30 മിനിറ്റ് നേരം നിങ്ങൾ നടക്കും. പത്ത് മിനിറ്റ് നേരം ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം നടക്കുമ്പോൾ ദഹന പ്രക്രിയ കൃത്യമായി നടക്കുകയും ആമാശയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും. ഇതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും.

English Summary: Benefits of walking 10 minutes after a meal

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds