പുകവലിയും, ലഹരി ഉപയോഗവും പോലെ തന്നെ, കൃത്യമായ വ്യായാമമില്ലാതെ തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ദ്ധർ പറയുന്നത്. ഇത് പല ശാരീരിക അസ്വസ്ഥതകളും കാരണമാകുന്നു. അമിതവണ്ണം, നടുവേദന തുടങ്ങിയ പ്രത്യക്ഷമായ പ്രശ്നങ്ങളും മറ്റ് ഗുരുതര അസുഖങ്ങളും നൽകാൻ ഈ ജീവിതരീതി കാരണമാകും. അതിനാൽ തുടർച്ചയായ ഇരിപ്പ് കുറയ്ക്കുകയാണ് മികച്ച വഴി. ജോലിയ്ക്ക് ഈ ഇരിപ്പ് രീതി അത്യാവശ്യമാണെങ്കിൽ ഓരോ 30 മിനിറ്റിനു ശേഷവും 5 മിനിറ്റ് നേരം എഴുന്നേറ്റ് നിൽക്കുകയും കൈകാലുകൾ ചെറുതായി ചലിപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത്തരത്തിൽ ചെയ്യാവുന്ന ചില ചെറു വ്യായാമങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ
ചെസ്റ്റ് ഓപ്പണർ
ഈ വ്യായാമം പുറകിലെയും തോളിലെയും പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. നെഞ്ചിലെ പേശികളെ വലിച്ചുനീട്ടുന്നതിനും ഞെരുക്കത്തിന്റെ പ്രശ്നം കുറയ്ക്കുന്നതിനും ചെസ്റ്റ് ഓപ്പണർ വ്യായാമം മികച്ചതാണ്.
സ്റ്റെപ്പ് 1: പാദങ്ങൾ ഇടുപ്പിൻറെ നേരെ വെച്ച് നിവർന്ന് നിൽക്കുക, കൈകൾ നിങ്ങളുടെ പുറകിൽ നിന്ന് ഇടുപ്പിനോട് ചേർന്ന് ഇഴചേർക്കുക.
സ്റ്റെപ്പ് 2: നിങ്ങളുടെ ശരീരം വളച്ച്, അതേ സമയം ശരീരത്തിലേക്ക് ലംബമായി കൈകൾ ഉയർത്തുക. വിരലുകൾ സീലിംഗിനെ അഭിമുഖീകരിച്ച് നിൽക്കണം, കുറച്ച് നിമിഷങ്ങൾ ഇതേ പോസ് നിലനിർത്തിയ ശേഷം വിശ്രമിക്കുക.
ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ലഞ്ച് സ്ട്രെച്ചുകൾ ചെയ്യുന്നത് ഉപയോഗപ്രദമായിരിക്കും.
സ്റ്റെപ്പ് 1: നിവർന്നു നിൽക്കുക, നിങ്ങളുടെ പാദങ്ങൾ ഇടുപ്പ് വീതിയിൽ അകറ്റി വെച്ച്, ഇടുപ്പിൽ കൈകൾ അമർത്തി വയ്ക്കുക.
സ്റ്റെപ്പ് 2: നിങ്ങളുടെ വലതു കാൽ മുന്നോട്ട് നീക്കുക, നിങ്ങളുടെ ശരീരം നിങ്ങൾക്ക് കഴിയുന്നത്ര താഴ്ത്തുക. ബാലൻസ് ലഭിക്കുന്നതിനായി നിങ്ങളുടെ കാൽമുട്ടുകളിൽ കൈകൾ വയ്ക്കുക.
സ്റ്റെപ്പ് 3: കുറച്ച് നിമിഷങ്ങൾ ഇതേ രീതിയിൽ തുടരുക,ശേഷം സ്ട്രെച്ചിൽ നിന്ന് പുറത്തുവരിക. വീണ്ടും ഇത് പല തവണ ആവർത്തിക്കുക.
ഡൗൺ ഫേസിംഗ് ഡോഗ് പൊസിഷൻ
കഴുത്തിലെ ആയാസവും നടുവേദനയും കുറയ്ക്കുന്നതിനുള്ള മികച്ച യോഗാസനമാണ്. മുഖം താഴേക്ക് അഭിമുഖമായിരിക്കുന്ന രീതിയിലുള്ള വ്യായാമ രീതിയാണിത്.
സ്റ്റെപ്പ് 1: നേരെ നിവർന്നു നിന്ന ശേഷം കൈകൾ തറയിലേക്ക് പതിക്കുക. ഇത്തരത്തിൽ ശരീരത്തിൻറെ മധ്യ ഭാഗം ഉയർത്തി നിർത്താനും ശ്രദ്ധിക്കണം.
സ്റ്റെപ്പ് 2: ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തുക, ഒപ്പം നിങ്ങളുടെ കൈമുട്ടുകളും കാൽമുട്ടും നേരെ വെച്ച് പിരമിഡ് രീതിയിലേക്ക് മാറുക.
സ്റ്റെപ്പ് 3: നിങ്ങളുടെ കൈ നിലത്ത് അമർത്തി കഴുത്ത് നേരെയാക്കുക. ശേഷം വയറിലേക്ക് നോട്ടം ഉറപ്പിച്ച് നിൽക്കുക.
സ്റ്റെപ്പ് 4: ഇങ്ങനെ കുറച്ച് നിമിഷങ്ങൾ നിന്ന ശേഷം പഴയ രീതിയിലേക്ക് മടങ്ങുക.
സ്പൈനൽ ട്വിസ്റ്റ്
നട്ടെല്ലിൻറെ ആരോഗ്യത്തെ മികച്ചതാക്കാൻ സഹായിക്കുന്നതാണ് സ്പൈനൽ ട്വിസ്റ്റ്. ഈ വ്യായാമരീതി പതിവാക്കുന്നത് ഇന്റർ-വെർട്ടെബ്രൽ സ്പേസ് കൃത്യമാക്കാൻ സഹായിക്കുന്നു. ഇത് നട്ടെല്ലിനെ നീട്ടുകയും നിങ്ങളുടെ തോളിലെയും കഴുത്തിലെയും പേശികളെ മികച്ചതാക്കുകയും ചെയ്യുന്നു.
സ്റ്റെപ്പ് 1: നിലത്ത് മലർന്നു കിടന്ന ശേഷം കൈകൾ ഇരു വശത്തേക്കും നിവർത്തി വെച്ച്, കാലുകൾ ശരിയായ രീതിയിൽ നേരെ വെയ്ക്കണം.
സ്റ്റെപ്പ് 2: ശേഷം പതിയെ മുട്ട് മടക്കി നിങ്ങളുടെ പാദങ്ങൾ നിലത്ത് കുത്തി ആദ്യം വലത് വശത്തേക്ക് ചെരിക്കുക. ഇടത് കാൽ മടക്കിയ രീതിയിൽ വെയ്ക്കുക.
സ്റ്റെപ്പ് 3: ഇങ്ങനെ കുറച്ച് നിമിഷങ്ങൾ താൽക്കാലികമായി നിർത്തുക, ശേഷം മറുവശത്ത് ഇതേ കാര്യം ആവർത്തിക്കുക.
Share your comments