ഉറക്കക്കുറവ് പ്രശ്‌നം അനുഭവിക്കുന്നവർ ധാരാളമുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കരണമാകുന്നുണ്ട്. നല്ല ആരോഗ്യത്തിൻറെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി, പ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങളെയെല്ലാം ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?
അനാരോഗ്യകരമായ ജീവിതശൈലി, രാത്രിയിൽ ഉയർന്ന കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിവയെല്ലാം സ്വാഭാവിക ഉറക്ക സംവിധാനത്തെ തടസ്സപ്പെടുത്തുകയും നിങ്ങൾക്ക് ഉറങ്ങാനും വിശ്രമിക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ പങ്കു വെയ്ക്കുന്നത്.
* പ്രൂൺ അല്ലെങ്കിൽ ഉണങ്ങിയ പ്ലം മികച്ച ഉറക്കം ലഭിക്കാൻ നല്ലതാണ്. വൈറ്റമിൻ ബി6, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് പ്ളം. ഇവ മെലറ്റോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു - ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകളാണ് മെലറ്റോണിൻ. രാത്രി ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് നിങ്ങൾക്ക് പ്രൂൺ കഴിക്കാം. അതിനായി, ഇത് അത്താഴത്തിൽ ചേർക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ചേർത്ത് കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി പ്ലം കഴിക്കൂ
* ആയുർവേദം അനുസരിച്ച്, ഒരു കപ്പ് ചൂട് പാൽ കുടിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ, നിങ്ങൾക്ക് പശുവിൻ പാൽ, ആട്ടിൻ പാൽ അല്ലെങ്കിൽ ബദാം പാൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് കുടിക്കാം. കിടക്കുന്നതിന് തൊട്ട് മുമ്പ് ഒരു നുള്ള് ജാതിക്ക, പച്ച മഞ്ഞൾ അല്ലെങ്കിൽ അശ്വഗന്ധ പൊടി എന്നിവ ചേർത്ത് പാൽ കുടിക്കുന്നതും നല്ലതാണ്.
* വാഴപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ പേശികൾക്ക് വിശ്രമം നൽകാനും വിറ്റാമിൻ ബി 6 നൽകാനും വാഴപ്പഴം കഴിക്കുന്നത് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നല്ല ഉറക്കം കിട്ടുന്നതിനും, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വാഴപ്പഴം ചായ
* ബദാം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മെച്ചപ്പെട്ട ഉറക്കത്തിന് നല്ലതാണ്. ബദാമിൽ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ മെച്ചപ്പെട്ടെ പ്രവർത്തനത്തിനും പേശികൾക്ക് വിശ്രമം നൽകുന്നതിനും സഹായിക്കുന്നു.
* കഫീൻ ഇല്ലാത്ത ഹെർബൽ ടീ ഉറക്കത്തെ പ്രേരിപ്പിക്കുന്നതിൽ അത്ഭുതപ്പെടുത്തുന്ന ഫലം നൽകുന്നു. ശരീരത്തിലെ പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കം നൽകാനും ഇത് സഹായിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
Share your comments